Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പശ്ചിമേഷ്യയിലും കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ ഇസ്രയേലിൽ 571ഉം ഫലസ്തീനിൽ 22ഉം പേർക്കും കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

പശ്ചിമേഷ്യയിലും കൊറോണ ബാധിതരുടെ എണ്ണം കൂടുന്നു; 24 മണിക്കൂറിനിടെ ഇസ്രയേലിൽ 571ഉം ഫലസ്തീനിൽ 22ഉം പേർക്കും കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു

മറുനാടൻ മലയാളി ബ്യൂറോ

ടെൽഅവീവ്: ലോകമാകെ കോവിഡ് ബാധിതരുടെ എണ്ണം പെരുകുന്ന സാഹചര്യത്തിൽ പശ്ചിമേഷ്യയിലും വൈറസ് ബാധിതരുടെ എണ്ണം ഉയരുന്നു. 24 മണിക്കൂറിനിടെ ഇസ്രയേലിൽ 571ഉം ഫലസ്തീനിൽ 22ഉം പേർക്കും കൂടി വൈറസ് ബാധ സ്ഥിരീകരിച്ചു. ഫലസ്തീനിൽ വൈറസ് ബാധിതരുടെ എണ്ണം 193 ആയി ഉയർന്നതായി സർക്കാർ വക്താവ് ഇബ്രാഹിം മെൽഹം അറിയിച്ചു. ഇതിൽ 12 രോഗികൾ ഗസ്സ മുനമ്പിൽ നിന്നുള്ളവരാണ്.

ഇസ്രയേലിൽ ആകെ 7,428 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. വ്യാഴാഴ്ച വരെ 6,857 പേർക്കാണ് രോഗം കണ്ടെത്തിയിരുന്നത്. മരിച്ചവരുടെ എണ്ണം 39 ആയി ഉയർന്നു. നേരത്തെ, ഇസ്രയേൽ ആരോഗ്യ മന്ത്രി യാക്കോവ് ലിറ്റ്‌സ്മാനും ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. കൂടാതെ, പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ചാരസംഘടനായ മൊസാദ് തലവൻ യോസി കോഹൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എന്നിവർ നിരീക്ഷണത്തിലാണ്​.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP