Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അമ്മയും സഹോദരങ്ങളും അന്ത്യാഞ്ജലി അർപ്പിച്ചത് ഓൺലൈനിലൂടെ; സംസ്‌കാരത്തിനെത്തിയ ആറുപേർ നിന്നത് രണ്ടുമീറ്റർ അകലം പാലിച്ച്; കൊറോണാ മരണം സംഭവിച്ച 13 കാരന്റെ സംസ്‌കാരം ആരേയും കരയിക്കുന്നതായി

അമ്മയും സഹോദരങ്ങളും അന്ത്യാഞ്ജലി അർപ്പിച്ചത് ഓൺലൈനിലൂടെ; സംസ്‌കാരത്തിനെത്തിയ ആറുപേർ നിന്നത് രണ്ടുമീറ്റർ അകലം പാലിച്ച്; കൊറോണാ മരണം സംഭവിച്ച 13 കാരന്റെ സംസ്‌കാരം ആരേയും കരയിക്കുന്നതായി

മറുനാടൻ ഡെസ്‌ക്‌

ലണ്ടൻ: ജീവിതമിനിയുമേറെ ബാക്കിനിൽക്കെ, കൊറോണയെന്ന ഭീകരനോട് ഏറ്റുമുട്ടി അകാലത്തിൽ മരണം വരിച്ച പതിമൂന്നു കാരന്റെ അന്ത്യയാത്ര ആരും കൂട്ടില്ലാതെ. കൊറോണ പ്രോട്ടോക്കോൾ പ്രകാരം ചിസ്ല്ഹർട്ടിലെ മുസ്ലിം ശ്മശാനത്തിൽ മൃതദേഹം സംസ്‌കരിക്കുമ്പോൾ ആകെ ഉണ്ടായിരുന്നത് അടുത്ത ബന്ധുക്കളായ ആറുപേർ മാത്രം, അതും രണ്ടുമീറ്റർ അകലത്തിൽ. നെഞ്ചുപൊട്ടുന്ന വേദനയുമായി പെറ്റവയറിന് നൽകാനായത് ഓൺലൈനിലൂടെ ഒരു അന്ത്യയാത്രാമൊഴിമാത്രം. ഇതുകൊറോണയുടെ ക്രൂരതയുടെ ഒരു ഭാഗം മാത്രം.

ബ്രിട്ടനിൽ കൊറോണ ബാധിക്കുന്നവരിൽ 60% പേരും അറുപത് വയസ്സിനു മുകളിൽ പ്രായമുള്ളവരാണെങ്കിലും, രോഗവ്യാപനത്തിന്റെ ഈ ഘട്ടത്തിൽ ഇത് ചെറുപ്പക്കാരേയും വ്യാപകമായി ബാധിക്കാൻ തുടങ്ങിയിട്ടുണ്ട് എന്ന വസ്തുത ആശങ്കയുണർത്തുന്നതാണ്. മറ്റ് അരോഗ്യ പ്രശ്നങ്ങളൊന്നുമില്ലാതിരുന്നിട്ടു കൂടി കൊറോണയ്ക്ക് മുന്നിൽ കീഴടങ്ങിയ ഒരു 26 കാരന്റെ മൃതദേഹം സംസ്‌കരിച്ചതിനു ശേഷമായിരുന്നു സ്വപ്നങ്ങൾ ഒരുപാട് ബാക്കിയാക്കി യാത്രയായ ഇസ്മയിൽ മുഹമ്മദ് അബ്ദുൾ വഹാബ് എന്ന 13 കാരന്റെ മൃതദേഹം സംസ്‌കരിച്ചത്.

അഞ്ചുവർഷം മുൻപ് അച്ഛൻ നഷ്ടപ്പെട്ട ഇസ്മയിലിനെ മറ്റ് ആറു സഹോദരങ്ങൾക്കൊപ്പം വളർത്തിക്കൊണ്ടുവന്ന അമ്മ സാദിയക്ക് പക്ഷെ തന്റെ മകനൊരു അന്ത്യ ചുംബനം നൽകാൻ പോലുമായില്ല. മറ്റ് ആറുമക്കൾക്കൊപ്പം മകന്റെ സംസ്‌കാര ചടങ്ങുകൾ ഓൺലൈനിൽ കാണാനായിരുന്നു ഈ അമ്മയുടെ വിധി. ഈ കുടുംബത്തിലെ മറ്റ് രണ്ടുപേരിൽ കൂടി കൊറോണയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് നടപടികൾ കൂടുതൽ കർശനമാക്കുകയായിരുന്നു. ഇസ്ലാം ആചാരപ്രകാരം മൃതദേഹം പ്രാർത്ഥനകൾക്കായി പള്ളിയിൽ കൊണ്ടുപോയതിനു ശേഷമാണ് ഖബറിലേക്ക് കൊണ്ടുപേകേണ്ടതെങ്കിലും ആരാധനാലയങ്ങൾ എല്ലാം ലോക്ക്ഡൗണിനെ തുടർന്ന് അടച്ചിരിക്കുന്നതിനാൽ ഇസ്മയിലിന്റെ മൃതദേഹംമോർച്ചറിയിൽ നിന്നും നേരിട്ട് ശ്മശാനത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു.

കാര്യമായ ഒരു ആരോഗ്യപ്രശ്നവുമില്ലാതിരുന്ന ഇസ്മയിലിനെ കഴിഞ്ഞ വെള്ളിയാഴ്‌ച്ചയാണ് പനിയോടെ അശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടന്ന പരിശോധനയിൽ കൊറോണ ബാധ തെളിഞ്ഞ ഇസ്മയിൽ മൂന്നു ദിവസങ്ങൾ കഴിഞ്ഞപ്പോൾ മരണമടയുകയും ചെയ്തു.

19 കാരനായ ഇറ്റാലിയൽ ഷെഫ് ലൂക്ക ഡി നിക്കോള, 33 കാരിയായ ഫാർമസിസ്റ്റ് പൂജ ശർമ്മ, 28 കാരനായ പെയിന്റർ ആഡം ഹർക്കിൻസ് സള്ളിവൻ എന്നിവരാണ് ഈയിടെ ബ്രിട്ടനിൽ കൊറോണ ബാധമൂലം മരണമടഞ്ഞ യുവതലമുറയിൽ പെട്ടവർ. ഇവരിൽ പലർക്കും മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നും തന്നെയില്ലായിരുന്നു എന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP