Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രാജ്യത്തെ ഓരോ 250 പേരിലും ഒരാൾ കൊവിഡ് ബാധിതൻ; ആകെയുള്ള ജനസംഖ്യയിൽ നല്ലൊരു ശതമാനവും മാരക വൈറസ് വാഹകർ; കൊറോണ വ്യാപനത്തിൽ ലെക്സംബർ​ഗ് ലോക ശ്രദ്ധ നേടുന്നത് ഇങ്ങനെ

രാജ്യത്തെ ഓരോ 250 പേരിലും ഒരാൾ കൊവിഡ് ബാധിതൻ; ആകെയുള്ള ജനസംഖ്യയിൽ നല്ലൊരു ശതമാനവും മാരക വൈറസ് വാഹകർ; കൊറോണ വ്യാപനത്തിൽ ലെക്സംബർ​ഗ് ലോക ശ്രദ്ധ നേടുന്നത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

ലെക്സംബെർ​ഗ്: ജനസംഖ്യാനുപാതികമായി നോക്കിയാൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത് ലെക്സംബെർ​ഗിനെയാണ്. രാജ്യത്തെ മൊത്തം ജനസംഖ്യയായ ആറു ലക്ഷത്തിൽ 2500 പേരെയാണ് കൊറോണ വൈറസ് ബാധിച്ചിരിക്കുന്നത്. രാജ്യത്ത് 250 പേരിൽ ഒരാൾ വൈറസ് ബാധിതനാണ് എന്നാണ് കണക്കുകൾ. ജനസംഖ്യാനുപാതികമായ കണക്ക് നോക്കിയാൽ വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച രണ്ടാമത്തെ രാജ്യം സ്പെയിനാണ്. സ്വിറ്റ്സർലൻഡാണ് മൂന്നാമത്. ഇറ്റലി, ആസ്ട്രേലിയ, ബെൽജിയം, ജർമ്മനി തുടങ്ങിയവയാണ് പട്ടികയിലെ മറ്റ് രാജ്യങ്ങൾ. അതേസമയം, കൊവിഡ്19 ആദ്യം റിപ്പോർട്ട് ചെയ്ത ചൈന പട്ടികയിലെ ആദ്യ ഇരുപതിൽ പോലുമില്ല.

ജനസഖ്യ കുറവുള്ള രാജ്യങ്ങളിലെ വൈറസ് ബാധിതരുടെ എണ്ണം വളരെ കുറവായി തോന്നുമെങ്കിലും ആകെ ജനസംഖ്യയുടെ ആനുപാതിക കണക്ക് നോക്കുമ്പോൾ അത് ഭയാനകമാണ്. അതുകൊണ്ട് തന്നെ ലെക്സംബർ​ഗാണ് കൊവിഡ്19 വ്യാപനവുമായി ബന്ധപ്പെട്ട് ഏറ്റവുമധികം ഭീഷണി നേരിടുന്ന രാജ്യം. അതേസമയം, കോവിഡ്19 നു കാരണമാകുന്ന കൊറോണ വൈറസ് വായുവിൽ അധികനേരം നിലനിൽക്കില്ലെന്നും രോഗം വായുവിലൂടെ പകരില്ലെന്നും ലോകാരോഗ്യ സംഘടന ആവർത്തിച്ചു. രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും പുറത്തേക്കു തെറിക്കുന്ന സ്രവങ്ങളുമായുള്ള സമ്പർക്കത്തിലൂടെയാണ് കോവിഡ് പകരുന്നത്. ഉമിനീർ ഉൾപ്പെടെ സ്രവങ്ങൾ പുറത്തേക്കു തെറിക്കുമ്പോൾ വൈറസും അതിലുണ്ടാകും. ഇവ ഒരു മീറ്റർ വരെ ചുറ്റളവിലുള്ള വായുവിലും വസ്തുക്കളിലുമുണ്ടാവാം.

വൈറസ് സാന്നിധ്യമുള്ള സ്രവ കണികകളിൽ അധികവും വായുവിൽ നിലനിൽക്കില്ലെങ്കിലും പ്രത്യേക സാഹചര്യങ്ങളിൽ രോഗവ്യാപനം നടന്നേക്കാം. രോഗിയെ വെന്റിലേറ്ററിൽ നിന്നു മാറ്റുമ്പോഴും വായിലൂടെ ട്യൂബിടുമ്പോഴും കൃത്രിമശ്വാസം നൽകുമ്പോഴുമെല്ലാം വൈറസ് ഭീഷണിയുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP