Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുടുംബാസൂത്രണ മാർഗങ്ങളെ അനിസ്ലാമികമായി കണ്ടതോടെ ഒന്നിനു പിറകെ ഒന്നായി പിറന്നത് എട്ട് കുട്ടികൾ; പെൺകുട്ടികൾ പഠിക്കുന്നതും അനിസ്ലാമികം ആയതിനാൽ അവരുടെ പാഠപുസ്തകങ്ങൾ തീയിട്ടു; രോഗം വന്നാൽ ഉപയോഗിച്ചിരുന്നത് നബിചര്യ പ്രകാരമുള്ള കരിഞ്ചീരകം മാത്രം; കാൻസർ വന്നിട്ടും ചികിൽസയെടുക്കാതെ ഒടുവിൽ അകാല മരണം; പുരോഗന ആശയക്കാരനായ ഒരു എഞ്ചിനിയറിങ്ങ് കോളേജ് അദ്ധ്യാപകൻ തബ്ലീഗിന്റെ വലയിൽ കൂടുങ്ങിയപ്പോൾ സംഭവിച്ചത് ഇങ്ങനെ

കുടുംബാസൂത്രണ മാർഗങ്ങളെ അനിസ്ലാമികമായി കണ്ടതോടെ ഒന്നിനു പിറകെ ഒന്നായി പിറന്നത് എട്ട് കുട്ടികൾ; പെൺകുട്ടികൾ പഠിക്കുന്നതും അനിസ്ലാമികം ആയതിനാൽ അവരുടെ പാഠപുസ്തകങ്ങൾ തീയിട്ടു; രോഗം വന്നാൽ ഉപയോഗിച്ചിരുന്നത് നബിചര്യ പ്രകാരമുള്ള കരിഞ്ചീരകം മാത്രം; കാൻസർ വന്നിട്ടും ചികിൽസയെടുക്കാതെ ഒടുവിൽ അകാല മരണം; പുരോഗന ആശയക്കാരനായ ഒരു എഞ്ചിനിയറിങ്ങ് കോളേജ് അദ്ധ്യാപകൻ തബ്ലീഗിന്റെ വലയിൽ കൂടുങ്ങിയപ്പോൾ സംഭവിച്ചത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ന്യൂഡൽഹിയിലെ നിസാമുദ്ദീൻ സമ്മേളനത്തിന്റെ ഭാഗമായി ഇന്ത്യ മുഴുവനും കോവിഡ് വൈറസിനെ എത്തിച്ചുവെന്ന ആരോപണം നേരിടുന്ന പ്രസ്ഥാനമാണ് തബ്ലീഗ് ജമാഅത്ത്. ഇതോടെ ഇവർക്കെതിരെ സോഷ്യൽ മീഡിയയിൽ അടക്കം വലിയ പ്രതിഷേധം ഉയർന്നപ്പോൾ തബ്ലീഗിനെ ന്യായീകരിക്കുന്ന ഒരു വിഭാഗം പ്രചരിപ്പിക്കുന്നത് അവർ തികഞ്ഞ സ്വാതികരും തീവ്രവാദ വിരുദ്ധരുമൊക്കെയാണെന്നാണ്. എന്നാൽ തീർത്തും അപകടകരവും മനുഷ്യത്വവിരുദ്ധവുമായ ആശയമാണ് ഇത്തരക്കാർ ഉയർത്തുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ്, സ്വതന്ത്രചിന്തകനും സാംസ്കാരിക പ്രവർത്തകനുമായ സിദ്ദീഖ് പി എ. തനിക്ക് പരിച്ചയമുള്ള ഒരു കോളജ് അദ്ധ്യാപകൻ തബ്ലീഗ്് ജമാഅത്തിന്റെ വലയിൽപെട്ടപ്പോൾ എന്താണ് സംഭവിച്ചതെന്ന്, ഇദ്ദേഹം ഫേസ്‌ബുക്കിൽ എഴുതിയ കുറിപ്പ് വൈറൽ ആവുകയാണ്. ഒരാൾക്ക് എത്ര വിദ്യാഭ്യാസമുണ്ടെങ്കിലും അയാളുടെ മതാന്ധത ജീവിതത്തെ എത്ര ദോഷകരമായി ബാധിക്കും എന്ന് കാണിക്കാനാണ് ഈ വിഷയം എഴുതുന്നതെന്നും സിദ്ദീഖ് ചൂണ്ടിക്കാട്ടുന്നു.

സിദ്ദീഖിന്റെ പോസ്റ്റ് ഇങ്ങനെയാണ്:

തബ്ലീഗ് ജമാഅത്തിനെക്കുറിച്ച് തന്നെ

ഒരു തബ്ലീഗ്കാരന്റെ ജീവിതം......

വളരെ വർഷങ്ങൾക്കുമുന്നേ മതം ഉപേക്ഷിച്ച ഒരു മുസൽമാനാണ് കാപ്പാട് അബ്ദുൾ അലി മാഷ്. അദ്ദേഹത്തിന് മൂന്ന് പെൺമക്കൾ അതിൽ ഒരാളെ വിവാഹം കഴിച്ചത് പുരോഗന ആശയക്കാരനായ ഒരു എഞ്ചിനിയറിങ്ങ് കോളേജ് അദ്ധ്യാപകൻ ആയിരുന്നു.( കണ്ണൂർ ഗവൺമെന്റ് എഞ്ചിനീയറിങ്ങ് കോളജ് ) ജീവിതം സെക്കുലർ ആയ രീതിയിൽ മുന്നോട്ട് ചലിക്കവേ ഈ കോളേജ് അദ്ധ്യാപകൻ തബ്ലീഗിന്റെ വലയിൽ കൂടുങ്ങി:

നിരന്തര ബ്രെയിൻ വാഷിങ്ങിലൂടെ ഇദ്ദേഹം ഒരു തികഞ്ഞ യാഥാസ്തികനായി പരിണമിച്ചു. അങ്ങനെ ജോലി ലീവെടെത്ത് കുടുംബ സമേതം ജോലിക്കായി ഗൾഫിലേക്ക് വിമാനം കയറി. ഗൾഫിൽ എത്തിയ ഇദ്ദേഹം കുടുംബാസൂത്രണ മാർഗങ്ങളെ അനിസ്ലാമിക ചെയ്തിയായി കണ്ടു. ഒന്നിനു പിറകെ ഒന്നായി ഇവർക്ക് 8 കുട്ടികൾ പിറന്നു. അവിടം കൊണ്ടും തീർന്നില്ല. പെൺകുട്ടികളെ ഭൗതിക വിദ്യാഭ്യാസത്തിനയക്കുന്നത് അനിസ്ലാമികമായി കണ്ടു.

മൂത്ത പെൺകുട്ടിയെ പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം വീട്ടിൽ തന്നെ തളച്ചിട്ടു. വിദ്യാഭ്യാസത്തിനു ആഗ്രഹിച്ചിരുന്നതിനാലും പഠിക്കാൻ നല്ല മിടുക്കി ആയതിനാലും മൂത്ത പെൺകുട്ടിയെ അബ്ദുൾ അലി മാഷ് നിർബന്ധപൂർവം ഗൾഫിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവന്നു. സർക്കാരിന്റെ സ്പെഷ്യൽ പെർമിഷൻ വാങ്ങി മിടുക്കിയായ ആ പെൺകുട്ടിയെ കോഴികോട് നടക്കാവ് ഗേൾസിൽ ചേർത്തു പഠിപ്പിച്ചു. ഇതിനിടയിൽ കുട്ടിയുടെ പഠനം നിറുത്തുവാൻ ആവുന്നത്ര ശ്രമിച്ചു കൊണ്ടിരുന്നുൗ കുട്ടിയുടെ തബ്ലീഗ്കാരനായ എഞ്ചിനീയറായ സ്വന്തം പിതാവ്. പുസ്തകങ്ങൾ വാരി തീയിടുക തുടങ്ങിയ പല കലാപരിപാടികളും മതാന്ധത ബാധിച്ച ഈ മനുഷ്യൻ ആ കുട്ടിയോട് കാണിച്ചു. എന്തായാലും ആ കുട്ടിയുടെ പരിശ്രമത്താലും അബ്ദുൾ അലി മാഷിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടും ഇപ്പോൾ അവൾ പിച്ച്ഡി ക്ക് തയ്യാറെടുക്കുന്നു.

തബ്ലീഗിന്റെ ആശയത്തിൽ മുങ്ങിപ്പോയ ഇദ്ദേഹം തികച്ചും നബിയുടെ ജീവിത വഴിയിൽ തന്നെ ജീവിക്കുവാൻ തന്നെ വെമ്പൽ കൊണ്ടു . രോഗം വന്നാൽ ചികിൽസകൾക്ക് മോഡേൺ മെഡിസിനെ സമീപിക്കുന്നത് ഇദ്ദേഹം അനിസ്ലാമികമായി കണ്ടു. പലപ്പോഴും കരിഞ്ചീരകം ആയിരുന്നു മരുന്ന്. സ്വന്തം ജീവിതത്തിൽ മോഡേൺ മെഡിസിനോട് ഇദ്ദേഹം സ്വീകരിച്ച അറുപിന്തിരിപ്പൻ നിലപാട് അദ്ദേഹത്തിനു തന്നെ വിനയായി ഭവിച്ചു. ഇതിനിടയിൽ ഇവിടെ ജോലിയിൽ ലീവ് അവസാനിച്ചതിനാൽ അദ്ദേഹം കുടുംബവുമായി കേരളത്തിലേക്ക് തിരികെ വന്ന് ഇവിടെ തിരികെ ജോലിയിൽ പ്രവേശിച്ചു. ജോലിയിൽ ഇരിക്കെ ക്യാൻസർ ബാധിച്ച ഇദ്ദേഹം അന്ധവിശ്വാസം കാരണം കുറേ കാലം വൈകിയാണ് ചികിൽസ ആരംഭിച്ചത്. രോഗം തരുന്നത് അല്ലാഹു ആണെന്നും അതുകൊണ്ട് പ്രാർത്ഥന കൊണ്ട് രോഗം സൗഖ്യമാവുമെന്നും ആത്മാർഥമായി വിശ്വസിച്ച ഇദ്ദേഹം രോഗം അമിതമായി മൂർഛിച്ചപ്പോൾ മാത്രമാണ് ആദിവാസികളുടെ പച്ച മരുന്ന് ചികിൽസയെ ആശ്രയിച്ചത്.

2014 ജൂലൈ മാസത്തിൽ അദ്ദേഹം ലോകത്തോട് വിടപിറഞ്ഞു പോയി. 8 കുട്ടികളും ഭാര്യയും അനാഥമായി. അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടായിരുന്ന അദ്ദേഹത്തിന്റെ ഭാര്യക്ക് പ്രസവത്തിന് തന്നെ സമയം തികയാത്തതിനാലും സ്ത്രീകൾ ജോലി ചെയ്യുന്നത് മത വിശ്വാസത്തിന് എതിരായതിനാലാണെന്ന് വിശ്വസിച്ചതിനാലും അവരുടെ ഭാര്യക്കും ജോലി ചെയ്ത് ജീവിക്കാനുള്ള അവസരം അന്ന് നിഷേധിക്കപ്പെട്ടു. അതുകൊണ്ടു തന്നെ ഇന്നും അവർ ജീവിക്കാനായി എന്തു ചെയ്യണം എന്നറിയാതെ ഉഴലുന്നു.

ഞാൻ ഈ സംഭവം ഇത്ര വിശദമായി എഴുതാൻ കാരണം ഒരാൾക്ക് എത്ര വിദ്യാഭ്യാസമുണ്ടെങ്കിലും അയാളുടെ മതാന്ധത ഒരു മനുഷ്യന്റെ ജീവിതത്തെ എത്ര ദോഷകരമായി ബാധിക്കും എന്ന് കാണിക്കാനാണ്. വിശ്വസിക്കുന്ന ആ വ്യക്തിക്ക് മാത്രമല്ല അവർക്ക് ചുറ്റും ജീവിക്കുന്നവർക്കും ഈ മത വൈറസ് പ്രശ്നക്കാരനാകും എന്നതാണ് ഇത്തരം ജീവിതങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. ഇതു പോലുള്ള ഓരോ മതാന്ധതാ ജീവിതങ്ങൾ ആണ് ഡൽഹിയിലെ മർകസ് സമ്മേളനത്തിൽ തടിച്ചു കൂടിയത്. പരലോകത്തെ ജീവിതത്തെ മാത്രം സ്വപനം കണ്ടു നടക്കുന്ന ഇവരോട് കൊറോണ വൈറസിന്റെ വ്യാപനത്തെയും ഭവിഷ്യത്തിനെയും കുറിച്ച് പറഞ്ഞാൽ മത വൈറസ് തലക്കുപിടിച്ച് മരവിച്ചു പോയ ഇവർക്ക് എങ്ങനെ മനസിലാവാൻ. ( ഇദ്ദേഹത്തിന്റെ ഭാര്യക്ക് ഇപ്പൊൾ ആശ്രിത നിയമനം ലഭിച്ചിട്ടുണ്ട്).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP