Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ആ​ഗോള തലത്തിൽ നടത്തിയ സർവേയിലും ഡോക്ടർമാർ നിർദ്ദേശിക്കുന്നത് ഹൈഡ്രോക്സി ക്ലോറിക്വിൻ തന്നെ; കൊവിഡിനെ ചെറുക്കാൻ ലഭ്യമായവയിൽ ഏറ്റവും നല്ല ഔഷധമെന്ന് ചൂണ്ടിക്കാട്ടുന്നത് 30 രാജ്യങ്ങളിലെ 6200 ഡോക്ടർമാർക്കിടയിൽ നടത്തിയ സർവേഫലം

ആ​ഗോള തലത്തിൽ നടത്തിയ സർവേയിലും ഡോക്ടർമാർ നിർദ്ദേശിക്കുന്നത് ഹൈഡ്രോക്സി ക്ലോറിക്വിൻ തന്നെ; കൊവിഡിനെ ചെറുക്കാൻ ലഭ്യമായവയിൽ ഏറ്റവും നല്ല ഔഷധമെന്ന് ചൂണ്ടിക്കാട്ടുന്നത് 30 രാജ്യങ്ങളിലെ 6200 ഡോക്ടർമാർക്കിടയിൽ നടത്തിയ സർവേഫലം

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: ഹൈഡ്രോക്സി ക്ലോറിക്വിൻ കൊറോണ വൈറസ് ബാധയെ ചെറുക്കുമെന്ന് ആ​ഗോള തലത്തിൽ ഡോക്ടർമാർക്കിടയിൽ നടത്തിയ സർവേ ഫലം. കൊവിഡ്19നെതിരെ ഇന്ന് ലഭ്യമായതിൽ ഏറ്റവും ഫലപ്രദമായ ഔഷധം ഇതാണെന്ന് സർവേയിൽ പങ്കെടുത്തവരിൽ ഭൂരിപക്ഷവും അഭിപ്രായപ്പെട്ടു.30 രാജ്യങ്ങളിൽ നിന്നുള്ള 6,200 ഡോക്ടർമാർക്കിടയിലാണ് സർവേ നടത്തിയത്. ഇതിൽ 37 ശതമാനം ആളുകൾ ഹൈഡ്രോക്സി ക്ലോറിക്വിൻ കൊവിഡിനെ ചെറുക്കാൻ പര്യാപ്തമാണെന്ന് ചൂണ്ടിക്കാട്ടി.

നിലവിൽ യൂറേപ്യൻ രാജ്യങ്ങളും ചൈനയും അമേരിക്കയും ഹൈഡ്രോക്സി ക്ലോറിക്വിൻ കൊവിഡ് 19നെതിരായ വാക്സിനായി ഉപയോ​ഗിക്കുന്നുണ്ട്. ഇന്ത്യയും കൊറോണക്കെതിരായ പ്രതിരോധ വാക്സിനായി ഇത് ഉപയോ​ഗിക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, ബ്രിട്ടൻ ഹൈഡ്രോക്സി ക്ലോറിക്വിൻ ഉപയോ​ഗിക്കുന്നതിന് അനുമതി നൽകിയിട്ടില്ല. ഹൈഡ്രോക്സി ക്ലോറിക്വിൻ കൊറോണയെ പ്രതിരോധിക്കും എന്നതിന് ശാസത്രീയമായ തെളിവുകൾ ഇല്ലെന്നാണ് ബ്രിട്ടീഷ് അധികൃതരുടെ വാദം.

മലേറിയയ്ക്ക് അടക്കം ഉപയോഗിച്ചിരുന്ന മരുന്നാണ് ഹൈഡ്രോക്സി ക്ലോറിക്വിൻ. ഡോക്ടർമാർ അടക്കമുള്ള ആരോഗ്യപ്രവർത്തകരും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഈ മരുന്ന് ഉപയോഗിക്കുന്നു. ഡോക്ടറുടെ നിർദ്ദേശമില്ലാതെ ഇത് വാങ്ങി കഴിക്കരുതെന്നും വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. ഇന്ത്യയിൽ, ഐസിഎംആർ കർമസമിതിയുടെ ശുപാർശയെ തുടർന്നാണ് ഡ്രഗ് കൺട്രോൾ ജനറൽ ഓഫ് ഇന്ത്യ ഈ മരുന്ന് കൊറോണ പ്രതിരോധ വാക്സിനായി ഉപയോ​ഗിക്കാൻ അംഗീകരം നൽകിയത്. എന്നാൽ ഈ മരുന്ന് കഴിച്ചാലും വൈറസ് ബാധയെ പൂർണമായി പ്രതിരോധിക്കാൻ കഴിയില്ലെന്നും കേന്ദ്രം തന്നെ വ്യക്തമാക്കുന്നുണ്ട്. പ്രതിരോധ ശേഷി ഉയർത്തുന്നതിനൊപ്പം പാർശ്വഫലങ്ങൾ കുറവാണ് എന്നതും ക്ലോറിക്വിൻ നിർദ്ദേശിക്കാൻ കാരണം.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP