Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക്ക് ഡൗൺ കാലത്ത് റേറ്റിങ്ങിൽ കുതിച്ചുയർന്ന് സീ കേരളം; വിജയഭേരി റേറ്റിങ്ങിൽ നാലാം സ്ഥാനത്ത് നിന്ന ഫ്‌ളവേഴ്‌സ് ചാനലിനെ പിന്നിലാക്കി; മുന്നേറാൻ തുണയായത് റിയാലിറ്റി ഷോകളും ജനപ്രിയ പമ്പരകളും; ബാർക്ക് റേറ്റിങിൽ ഏഷ്യാനെറ്റിനും കുലുക്കമില്ല

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: ലോക് ഡൗൺ കാലത്തിൽ കുതിച്ച് മുന്നേറി സീ കേരളം. രാജ്യമൊട്ടാകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ വീടുകളിലായി ഒതുങ്ങി കഴിയുകയാണ് കേരളത്തിലെ ജനത. ഈ അവസരത്തിൽ ടെലിവിഷൻ പ്രോഗ്രാം തന്നെയാണ് ഇവരുടെ ആശ്രയം. പ്രമുഖ ടെലിവിഷൻ റേറ്റിങ് ഏജൻസിയായ ബാർക്ക് കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ പ്രകാരം ആണ് സീ കേരളത്തിന്റെ പ്രകടനം മികച്ചതായി കാണിക്കുന്നത്.

ഫ്ളവേഴ്സ് ചാനലിനെയും പിന്തള്ളികൊണ്ടാണ് സീ നാലാം സ്ഥാനം ഉറപ്പിച്ചത്. ജനപ്രിയ പരമ്പരകളും, റിയാലിറ്റി ഷോയും, എല്ലാം കൂടിയാണ് ചാനലിന്റെ പ്രകടനം മികച്ചതാക്കി മാറ്റിയത്.

ലോക് ഡൗൺ ദിവസങ്ങളിൽ മലയാളികൾക്ക് സീ കേരളം സമ്മാനിച്ചത് മികച്ച ദൃശ്യവിസ്മയം തന്നെ ആയിരുന്നുവെന്നു ഈ കണക്കുകളിൽ നിന്നും വ്യക്തമാണ്.പതിവ് പോലെ ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്തു തന്നെ തുടർന്നു. ഇതിൽ ഏറ്റവും അതിശയിക്കേണ്ട കാര്യം രണ്ടാം സ്ഥാനത്തുണ്ടായിരുന്ന മഴവിൽ മനോരമയെ മൂന്നാം സ്ഥാനത്താക്കി സൂര്യ ടിവി മികച്ച പ്രകടനമാണ് കഴിഞ്ഞ ആഴ്ചകളിൽ കാഴ്ച വച്ചത്.

ലോക്കിങ് ഡൗൺ കാലയളവിൽ 235311 മില്യൺ ഇംപ്രഷനുമായിട്ടാണ് ഏഷ്യാനെറ്റ് തങ്ങളുടെ പതിവ് മേധാവിത്വം തുടർന്നത്. 123355 റേറ്റിങ്ങ് ഇംപ്രഷനാണ് സൂര്യ നേടിയെടുത്തത്.

രണ്ടാംസ്ഥാനത്തുണ്ടായിരുന്ന മഴവിൽ മനോരമ 98191 റേറ്റിങ് നേടിയെടുത്തുകൊണ്ടാണ് മൂന്നാം സ്ഥാനത്തായത്. ഫ്ളവേഴ്സ് ടിവിക്ക് കഴിഞ്ഞ മാസം ലഭിച്ച നാലാം സ്ഥാനം ആണ് ഇത്തവണ സീ കേരളം നേടിയെടുത്തത്. 71292 റേറ്റിങ് ഇമ്പ്രഷൻ ആണ് സീ സ്വന്തമാക്കിയത്. അവസാന രണ്ട് സ്ഥലങ്ങളിൽ, 69 മില്യൺ ഇംപ്രഷനുകളാണ് ഫ്‌ളവേഴ്സ് ടിവിക്ക് ലഭിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP