Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഭാര്യമാരോട് ബിസിനസ് ആവശ്യത്തിന് ബാംഗ്ലൂർ പോകുകയാണെന്ന് കളവ് പറഞ്ഞഞ്ഞ് മുങ്ങിയത് പട്ടായയും ബാങ്കോങ്ങും അടിച്ച് പൊളിക്കാൻ; തിരകെ എത്തിയപ്പോൾ കള്ളഭർത്താക്കന്മാർക്ക് കിട്ടിയത് എട്ടിന്റെ പണി; ടൂർ കഴിഞ്ഞ് വന്നതിന് പിന്നാലെ വീടിന്റെ ചുമരിൽ പൊലീസ് നോട്ടീസ്; വിദേശത്ത് പോയവർ ഹോംക്വാറന്റൈൻ കഴിയാൻ നിർദേശിച്ചതോടെ കുടുംബം കലങ്ങി; കൊറോണ കാലത്തെ തട്ടിപ്പ് പൊളിഞ്ഞത് ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

ന്യുഡൽഹി: ഭാര്യമാരെ പറ്റിച്ച് ബംഗലൂരിവിലേക്കെന്ന് കളവ് പറഞ്ഞ് ഭർത്താക്കന്മാർ പോയത് പട്ടായയും ബാങ്കോങ്ങും അടിച്ച് പൊളിക്കാൻ. തിരികെ എത്തിയപ്പോൾ കിട്ടിയതോ എട്ടിന്റെ പണി. വടക്കേ ഇന്ത്യൻ സംസ്ഥാനത്ത് നടന്ന ഒരു വീഡിയോ ദൃശ്യനമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്. .ബിസിനസ് ആവശ്യത്തിന് ബംഗളൂരുവിലേക്ക് പോകുന്നു എന്ന് ഭാര്യമാരോട് പറഞ്ഞാണ് ഇവർ ബാങ്കോക്കിലേക്ക് ടൂർ പോയത്.

ബാങ്കോക്ക് സന്ദർശനമൊക്കെ കഴിഞ്ഞു തിരികെ വന്നപ്പോഴാണ് പണി പാളിയത്. തങ്ങളുടെ തട്ടിപ്പ് ആരും അറിയില്ലെന്നാണ് ഇവർ കരുതിയത്. എന്നാൽ കറക്കം ഒക്കെ കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ കാണുന്നത് ഇവരുടെ വീടുകളിൽ പൊലീസ് പോസ്റ്റർ ആണ്. ഇതിന്റെ ചിത്രമാണ് ഇപ്പോൾ തരംഗമാകുന്നത്.കൊറോണയുടെ പശ്ചാത്തലത്തിൽ വിദേശത്ത് പോയി തിരികെ വരുന്നവർ 14 ദിവസം നിരീക്ഷണത്തിൽ കഴിയണമെന്നത് നിർബന്ധമാണ്.അപ്രകാരമാണ് ഇവരുടെ വീടുകളിൽ പോസ്റ്റർ പതിപ്പിച്ചത്. എയർപോർട്ടിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.

പൊലീസുകാർ പോസ്റ്റർ പതിപ്പിക്കാനായി എത്തിയപ്പോൾ പൊലീസുകാരോട് ഭർത്താക്കന്മാർ ദേഷ്യത്തോടെ തട്ടിക്കയറുന്നതും ഒരാളുടെ ഭാര്യ കാര്യമറിയാതെ അന്തംവിട്ട് നിൽക്കുന്നതും ഫോട്ടോയിൽ കാണാം.എന്തായാലും ഭാര്യമാരെ കബളിപ്പിച്ച് ബാങ്കോക്കിലും പട്ടായയിലുമൊക്കെ പോകുന്നവർക്ക് ഒരു പാഠമാവുകയാണിത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP