Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

രാജ്യത്ത് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിലും തീരുമാനമായില്ല; തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെങ്കിലും തീയതി സംബന്ധിച്ച് തീരുമാനമായില്ലെന്ന് അധികൃതർ

രാജ്യത്ത് ട്രെയിൻ സർവീസ് പുനരാരംഭിക്കുന്ന കാര്യത്തിലും തീരുമാനമായില്ല; തയ്യാറെടുപ്പുകൾ നടക്കുന്നുണ്ടെങ്കിലും തീയതി സംബന്ധിച്ച് തീരുമാനമായില്ലെന്ന് അധികൃതർ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ലോക്ക്ഡൗണിന് ശേഷം രാജ്യത്ത് ട്രെയിൻ ​ഗതാ​ഗതം പുനരാരംഭിക്കുന്ന കാര്യത്തിലും അനിശ്ചിതത്വം. സർവീസുകൾ പുനരാരംഭിക്കുന്നതിനായി അന്തിമ തീരുമാനം ആയില്ലെന്ന് റെയിൽവേ അറിയിച്ചു. സോൺ അടിസ്ഥാനത്തിൽ തയ്യാറെടുപ്പുകൾ പുരോഗമിക്കുന്നുണ്ടെന്നും അധികൃതർചൂണ്ടിക്കാട്ടി. ലോക്ക്ഡൗൺ ആരംഭിക്കുന്നതിന് രണ്ടുദിവസം മുൻപേ തന്നെ റെയിൽവേ സർവീസുകൾ നിർത്തിവെച്ചിരുന്നു. അതേസമയം എയർ ഇന്ത്യ ടിക്കറ്റ് ബുക്കിങ് ഈ മാസം 30 വരെ നിർത്തിവെച്ചു.

21 ദിവസത്തെ ലോക്ക് ഡൗണിന് ശേഷം ഈ മാസം 15ന് റെയിൽവേ സർവീസുകൾ പുനരാരംഭിക്കുമെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുവേണ്ടിയുള്ള തയ്യാറെടുപ്പുകൾ ആരംഭിക്കുന്നുവെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഒപ്പം തന്നെ ബോഗികൾ അണുവിമുക്തമാക്കുന്നതിനുള്ള നടപടികളിലേക്ക് റെയിൽവേ കടക്കുകയും ചെയ്തു.

എന്നാൽ സർവീസുമായി ബന്ധപ്പെട്ട് വിശദീകരണവുമായി വന്നിരിക്കുകയാണ് റെയിൽവേ. നിലവിൽ സർവീസുകൾ എപ്പോൾ പുനഃരാരംഭിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുത്തിട്ടില്ല. സോണുകൾ തയ്യാറെടുപ്പുകളുമായി മുന്നോട്ടുപോകുന്നുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തി മാത്രമേ അന്തിമ തീരുമാനത്തിലെത്തൂ എന്നാണ് റെയിൽവേ ബോർഡ് വ്യക്തമാക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP