Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പരമ്പരാഗത മത്സ്യബന്ധനത്തിന്റെ മറവിൽ പഴകിയ മീൻ വിൽപ്പന; കൊല്ലത്ത് ഭഷ്യസുരക്ഷാ വിഭാഗം പിടികൂടിയത് മാസങ്ങൾ പഴക്കമുള്ള മത്സ്യങ്ങൾ; വൻതോതിൽ മത്സ്യങ്ങൾ എത്തിച്ചത് വൈപ്പിനിൽ നിന്ന്; പിടികൂടിയ മത്സ്യം നശിപ്പിച്ച് കളഞ്ഞു

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: പരമ്പരാഗത മത്സ്യബന്ധനത്തിന്റെ മറവിൽ വിൽക്കാൻ ശ്രമിച്ച മാസങ്ങൾ പഴക്കമുള്ള മീൻ കൊല്ലത്ത ഭഷ്യസുരക്ഷാ വിഭാഗം പിടികൂടി. വൈപ്പിനിൽ നിന്ന് എത്തിച്ച രണ്ടായിരത്തി അഞ്ഞൂറ് കിലോയോളം മത്സ്യമാണ് പിടികൂടിയത്.

നീണ്ടകരയിൽ എത്തിച്ച് ചില്ലറ വിൽപ്പനക്കാർക്ക് കൈമാറുന്നതിടെയാണ് പഴകിയ മീൻ പിടികൂടിയത്. ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു മത്സ്യങ്ങൾ. സംഭവത്തിൽ ഭക്ഷ്യ സുരക്ഷ വിഭാഗം കേസെടുത്തു. പിടിച്ചെടുത്ത പഴകിയ മീൻ പൊലീസ് നശിപ്പിച്ചു.

കഴിഞ്ഞ ദിവസം, കോഴിക്കോട് ബീച്ച് റോഡിൽ പഴകിയ മീനുകൾ വിൽക്കുന്നതിനിടെ വാഹനം പിടിച്ചെടുത്തിരുന്നു. മംഗലാപുരത്ത് നിന്നെത്തിയ KA-30-A-0875 നമ്പർ കണ്ടെയ്‌നർ ലോറിയിൽ പഴകിയ മത്സ്യം വില്പന നടത്തിയതിനെത്തുടർന്ന് കോഴിക്കോട് കോർപറേഷൻ ആരോഗ്യവിഭാഗവും ഫുഡ് സേഫ്റ്റി അഥോറിറ്റിയും ചേർന്ന് പിടിച്ചെടുത്തത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP