Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഞാൻ സംസ്ഥാനം മുഴുവൻ സഞ്ചരിച്ചതായി മുഖ്യമന്ത്രി പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ല; കൊറോണ ബാധിച്ചതിനേക്കാൾ എന്നെ വിഷമിപ്പിച്ചത് സോഷ്യൽ മീഡിയയിൽ രാഷ്ടീയ എതിരാളികൾ അവഹേളിച്ചത്; സാധാരണക്കാരൻ ആയിരുന്നെങ്കിൽ പണ്ടേ ആത്മഹത്യ ചെയ്‌തേനെ; പൊതുപ്രവർത്തകൻ ആയതുകൊണ്ടാണ് അതിജീവിച്ചതെന്നും കോവിഡ് മുക്തനായ എ.പി.ഉസ്മാൻ മറുനാടനോട്

ഞാൻ സംസ്ഥാനം മുഴുവൻ സഞ്ചരിച്ചതായി മുഖ്യമന്ത്രി പറഞ്ഞത് എന്തുകൊണ്ടെന്ന് അറിയില്ല; കൊറോണ ബാധിച്ചതിനേക്കാൾ എന്നെ വിഷമിപ്പിച്ചത് സോഷ്യൽ മീഡിയയിൽ രാഷ്ടീയ എതിരാളികൾ അവഹേളിച്ചത്; സാധാരണക്കാരൻ ആയിരുന്നെങ്കിൽ പണ്ടേ ആത്മഹത്യ ചെയ്‌തേനെ; പൊതുപ്രവർത്തകൻ ആയതുകൊണ്ടാണ് അതിജീവിച്ചതെന്നും കോവിഡ് മുക്തനായ എ.പി.ഉസ്മാൻ മറുനാടനോട്

പ്രകാശ് ചന്ദ്രശേഖർ

ഇടുക്കി: കൊറോണ ബാധിച്ചതിനേക്കാൾ തന്നെ വിഷമിപ്പിച്ചത് അസുഖത്തെ കരുവാക്കി തന്നെ രാഷ്ട്രീയ എതിരാളികളും ഇവരുടെ സിൽബന്ധികളും സാമൂഹിക മാധ്യമങ്ങളിലൂടെ അവഹേളിക്കുകയും വസ്തുത വിരുദ്ധമായ കാര്യങ്ങൾ പ്രചരിപ്പിച്ചതുമാണെന്ന് ഇടുക്കിയിലെ കോൺഗ്രസ്സ് നേതാവ് എ പി ഉസ്മാൻ. യാഥാർത്ഥ്യവുമായി പുലബന്ധമില്ലാത്ത ആരോപണങ്ങളാണ് പലരും ഉന്നയിച്ചത്. മുഖ്യമന്ത്രിയുടെ പരാമർശം കൂടി പുറത്തുവന്നതോടെ ഇത്തരക്കാർ കളം നിറഞ്ഞാടുകയായിരുന്നു. ഒരു പൊതുപ്രവർത്തകൻ ആയിരുന്നതിനാൽ മാത്രമാണ് ഈ സാഹചര്യത്തെ അതിജീവിച്ചത്. സാധാരണക്കാരനായിരുന്നുവെങ്കിൽ പണ്ടെ ആത്മഹത്യ ചെയ്‌തേനെ. ഉസ്മാൻ കൂട്ടിച്ചേർത്തു.

ഞാൻ സംസ്ഥാനം മുഴുവൻ സഞ്ചരിച്ചതായി മുഖ്യമന്ത്രി വെളിപ്പെടുത്തിയത് ഏത് സാഹചര്യത്തിലാണെന്ന് ഇപ്പോഴും വ്യക്തമല്ല. ഞാൻ ഒരു സാധാരണ പൊതുപ്രവർത്തകനാണ്. നിരവധി സംഘടനകളുടെ നേതൃസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്.അതുകൊണ്ട് മിത്രങ്ങൾ ഉള്ളതുപോലെതന്നെ ശത്രുക്കളുമുണ്ട്. ശത്രുക്കളും അവരെ പിന്താങ്ങുന്നവരുമാണ് എനിക്കെതിരെയുള്ള നുണപ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചത്. ഇക്കാര്യത്തിൽ ചില സംശയങ്ങളുണ്ട്. അത് ഈ ഘട്ടത്തിൽ ചർച്ച ചെയ്യുന്നത് ഉചിതമല്ലന്ന് ബോദ്ധ്യമുണ്ട്.അതുകൊണ്ട് അതെക്കുറിച്ച് പിന്നീട് വെളിപ്പെടുത്തും.

രോഗം പിടിപെട്ടതായി വാർത്തകൾ പുറത്തുവന്നപ്പോൾ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പി റ്റി തോമസ്സ് എം എൽ എയുമടക്കമുള്ള കോൺഗ്രസ്സിലെ മുതിർന്ന നേതാക്കളും ഇടുക്കിയിലെ കോൺഗ്രസ്സ് ജില്ലാനേതൃത്വവുമെല്ലാം മനസ്സിൽ തട്ടുന്ന സാന്ത്വനമാണ് നൽകിയത്. ഇത് അത്മവിശ്വാസം വലിയ തോതിൽ വർദ്ധിപ്പിക്കുന്നതായിരുന്നു. ഇതൊരിക്കലും മറക്കാനാവില്ല. രോഗബാധയുടെ പേരിൽ മുഖ്യധാര മാധ്യമങ്ങളിലൂടെയും സാമൂഹിക മാധ്യമങ്ങളിലൂടെയും തന്നെക്കുറിച്ച് പുറത്തുവന്ന വാർത്തകൾ ഭാവിയിൽ പൊതുപ്രവർത്തനരംഗത്ത് മുതൽക്കൂട്ടാവുമെന്ന് തന്നെയാണ് കരുതുന്നത്.ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വ്യക്തിത്വമായി എന്നെ വളർത്തിയിതിൽ ഇവരൊടൊക്കെ നന്ദിയയുണ്ട്.

ഞാൻ മൂലം ആർക്കും ഒരു ദോഷമുണ്ടാവരുതെന്ന് ദിവസവും പ്രാർത്ഥിക്കുന്ന ആളാണ് ഞാൻ.അറിഞ്ഞുകൊണ്ട് ഒരു ദ്രോഹവും ആർക്കും ചെയ്തിട്ടില്ല.ഈ സ്ഥിതിയിൽ മഹാമാരി പരത്താൻ ശ്രമിച്ചു എന്ന് പഴികേൾക്കേണ്ടി വന്നപ്പോൾ മനസ്സ് വല്ലാതെ വേദനിച്ചു.ഒരു ദിവസം കാണുന്നവരുടെയെല്ലാം മുഖം ഓർത്തിരിക്കുക അസാധ്യാമാണ്.അതുകൊണ്ട് വിവരങ്ങൾ കാണിച്ച് ഫേസ്സ് ബുക്കിൽ പോസ്റ്റിട്ടത്.ഇതിനും പിന്നീട് വിമർശനം കേൾക്കേണ്ടിവന്നു.

ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരും നേഴ്സുമാരുമെന്നുവേണ്ട മുഴുവൻ സ്റ്റാഫുകളും സ്നേഹപൂർണ്ണമായ പെരുമാറ്റമായിരുന്നു.അതും ആശ്വസമായി.ഇപ്പോൾ വീട്ടിൽ അടച്ചിട്ട മുറിയിൽ വിശ്രമത്തിലാണ്.ആരോഗ്യവകുപ്പ് ജീവനക്കാർ നിർദ്ദേശിച്ചിട്ടുള്ള കാര്യങ്ങളുമായി മുന്നോട്ടുപോകും. നിയന്ത്രണങ്ങൾ നീക്കുന്ന അവസ്ഥയിൽ പൊതുപ്രവർത്തനങ്ങളുമായി സജീവമാവും.ആരോപണങ്ങളും ആക്ഷേപങ്ങളൊമൊക്കെ ഈ രംഗത്ത് കൂടുതൽ ഊർജ്ജസ്വലനാവുന്നതിന് വഴിയൊരുക്കി എന്നതാണ് വാസ്തവം. ഉസ്മാൻ വ്യക്തമാക്കി.

താൻ കാസർകോട് പോയത് ഫെബ്രുവരി 13 നായിരുന്നെന്നും ഈ സമയം സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിക്കുകയോ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയോ ചെയ്തിരുന്നില്ലന്നും രോഗാവസ്ഥിൽ താൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സഞ്ചരിച്ചെന്നും ഇതുമൂലം രോഗം വ്യാപനം ഉണ്ടാവാനിടയുണ്ടെന്നും മറ്റുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന തെറ്റിദ്ധാരണമൂലമാവാമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാസം 7-ന് നിരാഹാരസമരത്തിൽ ഏർപ്പെട്ടിരുന്ന അംഗൻവാടി അദ്ധ്യാപികയെ കാണാൻ ഷോളയൂരിൽ പോയിരുന്നു.8-ാം തിയതി തിരിച്ചുവരുമ്പോൾ പെരുമ്പാവൂരിൽ സ്ഥാപനം നടത്തിവരുന്ന കട്ടപ്പന സ്വദേശിയുടെ മുറിയിൽ താമസിച്ചു.പുലർച്ചെ തൊട്ടടുത്ത പള്ളിയിൽ പ്രഭാതസമസ്‌കാരത്തിലും പങ്കെടുത്തു.രാവിലെ തൊടുപുഴയിൽ പോയി ചിലകാര്യങ്ങൾ ചെയ്യേണ്ടതിനാലാണ് ഇവിടെ തങ്ങിയത്. പെരുമ്പാവൂരിൽ തങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഇതായിരുന്നു ഉസ്മാന്റെ പ്രതികരണം.യാത്രകളെക്കുറിച്ച് മറച്ചുവയ്ക്കാനൊന്നുമില്ല.എന്തൊക്കെ മറച്ചുവച്ചാലും കണ്ടുപിടിക്കുന്നതിനുള്ള സംവിധാനം നിലവിലുണ്ടെന്ന് നന്നായി അറിയാവുന്ന ആളാണ്.

നിരവധി യൂണിയനുകളുടെ ഭാരവാഹിയാണ്.ഇതുകൊണ്ടുതന്നെ ഒരുപാട് യാത്രകൾ ചെയ്യേണ്ടിവന്നിട്ടുണ്ട്.ആദ്യത്തെ യാത്രമാർഗ്ഗം കെ എസ് ആർ ടി സിയാണ്.പിന്നെ ട്രെയിൻ.ഇതുമല്ലെങ്കിൽ വളരെ അടുത്ത സുഹൃത്തുക്കളിൽ ആരെങ്കിലും ലക്ഷ്യമിട്ട സ്ഥലത്തേയ്ക്ക് യാത്രയുണ്ടെങ്കിൽ അവരോടൊപ്പം.ദിവസവും ടാക്സി വിളിച്ച് ഇത്തരം യാത്രകൾ നടത്താൻ സാമ്പത്തീക ശേഷിയുള്ള ആളല്ല ഞാൻ.ഞാൻ സഞ്ചരിച്ച കെ എസ് ആർ ടി സി ബസ്സിലെ സീറ്റിലോ ട്രെയിനിലെ സിറ്റിലോ കൊറോണ ബാധിതരിൽ ആരെങ്കിലും മുമ്പിരുന്നിട്ടുണ്ടോ എന്ന് ഞാൻ അറിയുന്നില്ലല്ലോ..ഇങ്ങിനെയും രോഗം പകരുന്നതിനുള്ള സാധ്യത തള്ളിക്കളയാനാവുമോ.രോഗം പകരാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഉസ്മാൻ വ്യക്തമാക്കി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP