Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കൊറോണ കാലത്ത് കർഷകർക്കൊരു കൈത്താങ്ങാകൂ...പൈനാപ്പിൾ വാങ്ങൂ; പൈനാപ്പിൾ ചലഞ്ചിന്റെ ഭാഗമാകാൻ ക്ഷണിച്ച് മുരളി തമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

കൊറോണ കാലത്ത് കർഷകർക്കൊരു കൈത്താങ്ങാകൂ...പൈനാപ്പിൾ വാങ്ങൂ; പൈനാപ്പിൾ ചലഞ്ചിന്റെ ഭാഗമാകാൻ ക്ഷണിച്ച് മുരളി തമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്

മുരളി തുമ്മാരുകുടി

പൈനാപ്പിൾ വാങ്ങൂ...

പെരുമ്പാവൂരിൽ നിന്നും കോട്ടയത്തോ പാലായിലോ പോകുമ്പോൾ വാഴക്കുളം പ്രദേശത്ത് എവിടെയെങ്കിലും വണ്ടി നിർത്തി പൈനാപ്പിൾ വാങ്ങുന്നത് എനിക്കൊരു ശീലമാണ്. സാധാരണ ആളുകൾ, വീട്ടമ്മമാരാണ് പ്രധാനമായും, റോഡ് സൈഡിൽ കടകളിൽ പൈനാപ്പിളുമായി ഇരിക്കുന്നത്. വളരെ നിസ്സാരമായ വിലയാണ്, നല്ല പൈനാപ്പിൾ അവർ തന്നെ നോക്കി എടുത്തു തരും. എല്ലാ തവണയും ആവശ്യത്തിൽ കൂടുതൽ ഞാൻ വാങ്ങുകയും ചെയ്യും.

ഇപ്പോൾ വിളവെടുപ്പിന്റെ കാലമാണ്, കൊറോണ കാരണം സാധാരണ കച്ചവടങ്ങൾ നടക്കില്ല. ശേഖരിച്ചു സംഭരിച്ചു വക്കാൻ സംവിധാനങ്ങളുമില്ല. നമുക്കുള്ള വിഭവങ്ങൾ ഒക്കെ ഉപയോഗിക്കേണ്ട സമയത്ത് അവ പാഴായി പോകുന്നത് എത്ര വിഷമമാണ്.

നിങ്ങളുടെ റെസിഡന്റ് അസോസിയേഷനിൽ പറഞ്ഞു എല്ലാവരും കൂടി ഒരു ഓർഡർ കൊടുക്കൂ. കൊടുക്കാൻ പറ്റാത്തവർ ഈ പോസ്റ്റ് ഒന്ന് ഷെയർ ചെയ്താലും മതി. വാങ്ങുന്നവർക്കും പോസ്റ്റ് ഷെയർ ചെയ്യാം കേട്ടോ.

ഈ സമയത്ത് നമ്മുടെ കർഷകരുടെ കൂടെ നിൽക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP