Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മോദിയോട് അപേക്ഷിച്ചത് മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ലഭ്യമാക്കണമെന്ന്; ഈ അപേക്ഷയിൽ ലജ്ജിക്കേണ്ട കാര്യമില്ലെന്നും യുഎസ് പ്രസിഡന്റ്; നിർഭാഗ്യവശാൽ ധാരാളം മരണങ്ങൾ ഉണ്ടാകും; വിഷമകരമായ ആഴ്ചകളാണ് വരാനിരിക്കുന്നത്; വളരെ ഭയനാകരമായ ഒരു സമയത്തിലൂടെയാണ് നമ്മൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്; ഒരു പക്ഷേ രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത സമയമാണിതെന്നും ട്രംപ്; അമേരിക്കയെ കോവിഡ് എത്തിച്ചത് വമ്പൻ പ്രതിസന്ധിയിൽ

മോദിയോട് അപേക്ഷിച്ചത് മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ ലഭ്യമാക്കണമെന്ന്; ഈ അപേക്ഷയിൽ ലജ്ജിക്കേണ്ട കാര്യമില്ലെന്നും യുഎസ് പ്രസിഡന്റ്; നിർഭാഗ്യവശാൽ ധാരാളം മരണങ്ങൾ ഉണ്ടാകും; വിഷമകരമായ ആഴ്ചകളാണ് വരാനിരിക്കുന്നത്; വളരെ ഭയനാകരമായ ഒരു സമയത്തിലൂടെയാണ് നമ്മൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നത്; ഒരു പക്ഷേ രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത സമയമാണിതെന്നും ട്രംപ്; അമേരിക്കയെ കോവിഡ് എത്തിച്ചത് വമ്പൻ പ്രതിസന്ധിയിൽ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: കൊറോണ വൈറസ് ബാധിച്ച് അമേരിക്കയിൽ മരണസംഖ്യ കുതിച്ചുയരുന്നതിനിടെ കഠിനമായ ആഴ്ചകളാണ് വരാനിരിക്കുന്നതെന്ന മുന്നറിയിപ്പുമായി പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കൊറോണയെ തുടർന്ന് അമേരിക്കയിൽ ഇതുവരെ 8454 പേർ മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനിടെ 1224 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഇതിനിടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷം കടക്കുകയും ചെയ്തു. ന്യൂയോർക്കിൽ മാത്രം 3500 പേർ മരിച്ചിട്ടുണ്ട്.

'നിർഭാഗ്യവശാൽ ധാരാളം മരണങ്ങൾ ഉണ്ടാകും. വിഷമകരമായ ആഴ്ചകളാണ് വരാനിരിക്കുന്നത്. വളരെ ഭയനാകരമായ ഒരു സമയത്തിലൂടെയാണ് നമ്മൾ മുന്നോട്ട്പോയിക്കൊണ്ടിരിക്കുന്നത്. ഒരു പക്ഷേ രാജ്യം മുമ്പ് കണ്ടിട്ടില്ലാത്ത സമയമാണിത്'- ട്രംപ് പറഞ്ഞു. ഇതിനിടെ ഒരു പ്രതിരോധ മരുന്ന് ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട സൂചനയും ട്രംപ് നൽകുകയുണ്ടായി. 'കൊറോണയെ പ്രതിരോധിക്കാൻ ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ രാജ്യമെമ്പാടും വിതരണം ചെയ്യാൻ താൻ പ്രതിജ്ഞാബദ്ധനാണ്. മഹത്തായ അമേരിക്കൻ പൗരന്മാരെ സംരക്ഷിക്കാൻ സാധ്യമായതെല്ലാം ചെയ്യും.

ഈസ്റ്റർ ദിനത്തിൽ രാജ്യം വീണ്ടും തുറക്കില്ലെന്ന സൂചനയും ട്രംപ് നൽകി 'ഈ രാജ്യം അടച്ചിടാനായി രൂപകൽപ്പന ചെയ്തിട്ടില്ല. രോഗ ചികിത്സ പ്രശ്നത്തേക്കാൾ മോശമാകരുത്' ട്രംപ് കൂട്ടിച്ചേർത്തു. ന്യൂയോർക്കിലേക്ക് ഡോക്ടർമാരേയും നഴ്സുമാരേയും സൈനികരേയും വേണ്ട വിധം നൽകും. അവർ യുദ്ധത്തിലേക്ക് പോകുകയാണ്. ഒരിക്കലും പരിശീലനം നേടിയിട്ടില്ലാത്ത യുദ്ധത്തിലേക്കാണ് അവർ പോകുന്നത്' ട്രംപ് പറഞ്ഞു. സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങളിൽ അനിഷ്ടം പ്രകടിപ്പിച്ച ട്രംപ് രാജ്യം വീണ്ടും തുറന്ന് പ്രവർത്തിപ്പിക്കുമെന്നും സമ്പദ് വ്യവസ്ഥ തിരികെ കൊണ്ടുവരുമെന്നും പ്രത്യാശ പ്രകടിപ്പിച്ചു.

കൊവിഡ് 19നെതിരെയുള്ള ചികിത്സക്കായി കൂടുതൽ മലേറിയക്കെതിരെയുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിൻ വിട്ടു നൽകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അപേക്ഷിച്ചവെന്നും ട്രംപ് സമ്മതിക്കുന്നു്. ഇതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ടു. അമേരിക്കയുടെ ആവശ്യം അവർ ഗൗരവമായി പരിഗണിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് വൈറ്റ്ഹൗസിൽ നടന്ന യോഗത്തിൽ ട്രംപ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഡോക്ടർമാരോട് സംസാരിച്ചെന്നും ഹൈഡ്രോക്സിക്ലോറോക്വിൻ ആവശ്യപ്പെടുന്നത് ലജ്ജിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

മലേറിയ ചികിത്സക്കുപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിൻ എന്ന മരുന്നിന്റെ ഗുളികകൾ കയറ്റുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്കേർപ്പെടുത്തിയിരിക്കുകയാണ്. എന്നാൽ തങ്ങൾക്ക് വേണ്ടി അതിൽ ഇളവ് വരുത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. മോദിയുമായി സംസാരിച്ചെന്നും അടിയന്തര പ്രാധാന്യം കണക്കിലെടുത്ത് മരുന്നിന്റെ കയറ്റുമതിയിലേർപ്പെടുത്തിയിരിക്കുന്ന നിരോധനത്തിൽ ഇളവനുവദിക്കണമെന്ന് അഭ്യർത്ഥിച്ചതായും ട്രംപ് വെളിപ്പെടുത്തി. വൈറ്റ് ഹൗസിൽ നടന്ന കൊറോണവൈറസ് ടാസ്‌ക് ഫോഴ്‌സിന്റെ അവലോക യോഗത്തിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. ഡോക്ടർമാർ നിർദ്ദേശിച്ചാൽ താനും മരുന്ന് കഴിക്കാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ ഈ മരുന്ന് കൂടുതൽ നിർമ്മിക്കുന്നുണ്ട്. എന്നാൽ അവിടുത്തെ കോടിക്കണക്കിന് വരുന്ന ജനങ്ങൾക്ക് വേണ്ടി അവർക്ക് ഒരുപാട് മരുന്ന് ആവശ്യമുണ്ട്. സ്ട്രാറ്റജിക് നാഷണൽ സ്റ്റോക്ക്‌പൈൽ മുഖേന മരുന്ന് രാജ്യത്ത് വിതരണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

ട്രംപ് വിളിച്ചത് മോദിയും സ്ഥിരീകരിച്ചു. കൊവിഡ് 19 സംബന്ധിച്ച് ഫോണിൽ സംസാരിച്ചെന്നും ഇന്ത്യയും യുഎസും ഒരുമിച്ച് പോരാടുമെന്നും മോദി ട്വീറ്റ് ചെയ്തു. കൊവിഡ് മരണത്തിൽ പ്രധാനമന്ത്രി ട്രംപിനെ അനുശോചനമറിയിച്ചു. യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച ചെയ്തു. ആഗോള മരുന്ന് വിതരണ ശൃംഖല മെച്ചപ്പെടുത്തുന്നതാണ് പ്രധാന ചർച്ചാവിഷയമായത്. അമേരിക്കയിൽ സ്ഥിതി ഗുരുതരമാണ്. ഒരു ദിവസം രോഗം മൂലം ഇത്രയും മരണം മറ്റൊരു രാജ്യത്തുമുണ്ടായിട്ടില്ല എന്നത് അമേരിക്കയിലെ സ്ഥിതി അതീവ ഗുരുതരമാണെന്ന് വ്യക്തമാക്കുന്നു. വെള്ളിയാഴ്ച.ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് ലക്ഷത്തിനടുത്തെത്തി.

കൊറോണ വൈറസ് ബാധയുടെ ഏറ്റവും മോശം സാഹചര്യം കാണാനാവുക ലോകത്തെ ഒന്നാമത്തെ സാമ്പത്തിക ശക്തിയായ അമേരിക്കയിലാണ്. മാർച്ചിലെ ആദ്യ രണ്ടാഴ്ചയ്ക്കിടെ ഏഴ് ലക്ഷം പേരെ അമേരിക്കയിലെ തൊഴിലുടമകൾ പിരിച്ചുവിട്ടുവെന്നാണ് ട്രംപ് സർക്കാർ പുറത്തുവിട്ട കണക്ക്. 2009 മെയ് മാസത്തിൽ, അന്നത്തെ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പിരിച്ചുവിട്ടത് എട്ട് ലക്ഷം പേരെയാണ്. ഏറ്റവും കൂടുതൽ പേർക്ക് തൊഴിൽ നഷ്ടമായത് ഹോട്ടലുകളിലും ബാറുകളിലുമാണ്. റീട്ടെയ്ൽ സ്ഥാപനങ്ങളിലും തൊഴിലാളികളെ പിരിച്ചുവിട്ടിട്ടുണ്ട്. 2010 സെപ്റ്റംബറിന് ശേഷം ആദ്യമായാണ് ഇങ്ങനെ ജീവനക്കാരെ പിരിച്ചുവിടുന്ന സാഹചര്യം ഉണ്ടാവുന്നത്.

പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ 3.5 ശതമാനത്തിൽ നിന്ന് 4.4 ശതമാനത്തിലേക്ക് ഇത് താഴ്ന്നു. എന്നാൽ തൊഴിൽ വകുപ്പിന്റെ റിപ്പോർട്ടിൽ മാർച്ചിലെ അവസാന രണ്ടാഴ്ചയിലെ കണക്കുകൾ ഉൾക്കൊള്ളിച്ചിട്ടില്ല. ഈ രണ്ടാഴ്ചകളിൽ മാത്രം 10 ലക്ഷത്തിലേറെ പേർക്ക് ജോലി നഷ്ടമായിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP