Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലോക് ഡൗൺകാലത്ത് നിയമപാലനത്തിനൊപ്പം സാധുക്കളുടെ കണ്ണീരിനും ദുരിതത്തിനും പരിഹാരം; സഹജീവികൾക്കുള്ള കരുതലിന്റെ കാര്യത്തിൽ കാലടി പൊലീസ് നടത്തിവരുന്നത് സുത്യർഹമായ സേവനം; ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് എത്തിക്കുന്ന കാക്കിക്കുള്ളിലെ സുമനസ്സുകൾക്ക് കിട്ടുന്നത് കൈയടി മാത്രം

ലോക് ഡൗൺകാലത്ത് നിയമപാലനത്തിനൊപ്പം സാധുക്കളുടെ കണ്ണീരിനും ദുരിതത്തിനും പരിഹാരം; സഹജീവികൾക്കുള്ള കരുതലിന്റെ കാര്യത്തിൽ കാലടി പൊലീസ് നടത്തിവരുന്നത് സുത്യർഹമായ സേവനം; ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ് എത്തിക്കുന്ന കാക്കിക്കുള്ളിലെ സുമനസ്സുകൾക്ക് കിട്ടുന്നത് കൈയടി മാത്രം

പ്രകാശ് ചന്ദ്രശേഖർ

കാലടി: സഹജീവികൾക്കുള്ള കരുതലിന്റെ കാര്യത്തിൽ കാലടി പൊലീസ് നടത്തിവരുന്നത് സുത്യർഹമായ സേവനം. ലോക്ഡൗൺ മൂലം സ്റ്റേഷൻ പരിധിയിൽ കഷ്ടതയനുഭവിക്കുന്നവരെ കണ്ടെത്തി ഭക്ഷണവും അവശ്യവസ്തുക്കളും എത്തിച്ച് നൽകിയാണ് ഇവർ മാതൃകയാവുന്നത്. ഈ ലോക് ഡൗൺകാലത്ത് നിയമപാലനത്തിനൊപ്പം സാധുക്കളുടെ കണ്ണീരിനും ദുരിതത്തിനും പരിഹാരം കണ്ടെത്തുന്നതിനുമുള്ള ഇവിടുത്തെ പൊലീസുകാരുടെ അർപ്പണ മനോഭാവും സഹായമനസ്ഥിതിയും അതിഥിത്തൊഴിലാളികൾ ഉൾപ്പെടെ നൂകണക്കിന് കുടംബങ്ങൾക്ക് ആശ്വാസമായിട്ടുണ്ട്.

ഇതിനകം തന്നെ 2500 -ൽകിലോ അരിയും ആവശ്യമായ അളവിൽ മറ്റ് ഭക്ഷ്യവസ്തുക്കളം ദുരിതമനുഭിക്കുന്നവർക്ക് എത്തിച്ചുനൽകിയതായിട്ടാണ് ഇവർ വെളിപ്പെടുത്തുന്നത്.അഗതിമന്ദിരങ്ങൾ,വൃദ്ധസദനങ്ങേൾ,ബോയ്സ് ഹോമുകൾ എന്നുതുടങ്ങി എവിടെയൊക്കെ കൈത്താങ്ങ് ആവശ്യമുണ്ടോ അവിടെയെല്ലാം ഈ സ്റ്റേഷനിലെ പൊലീസുകാർ ഓടിയെത്തുന്നു.പഞ്ചായത്തംഗങ്ങളോ മേഖലയിലെ പൊതുപ്രവർത്തകരോ സഹായം ആവശ്യമുണ്ടെന്ന് അറിയിച്ചാൽ ഉടൻ പൊലീസ് കർമ്മനിരതരാവാും.സ്റ്റേഷനിൽ എത്തിച്ച് സൂക്ഷിച്ചിട്ടുള്ള അരിയിൽ നിന്നും 10 കിലോ ക്യാരിബാഗിലാക്കും.കൂടെ മറ്റ് അവശ്യവസ്തുക്കളും നിക്ഷേപിക്കും ഉടൻ ലക്ഷ്യസ്ഥാനത്തേയ്ക്ക് കുതിക്കും.ഏറ്റവും കുറഞ്ഞസമയത്തിനുള്ളിൽ ദുരിതബാധിതരുടെ കൈകളിൽ ഇതെത്തിക്കുക എന്നതാണ് ഇവരുടെ അടുത്ത ദൗത്യം.

ക്യനിർവ്വഹണത്തിന്റെ ഭാഗമായുള്ള പെട്രോളിംഗിനിടയിലോ കേസന്വേഷമങ്ങളുടെ ഭാഗമായുള്ള യാത്രകൾക്കിടയിലോ ആണ് സഹജീവികളുടെ ജീവിതസാഹചര്യം പൊലീസ് സംഘം നേരിൽ വിലയിരുത്തുന്നത്. എന്തൊക്കെയാണ് ഓരോരുത്തരുടെയും ആവശ്യം എന്ന് ചോദിച്ചറിയുകയും ഇതിൽ കിട്ടാവുന്നത്ര സാധനങ്ങൾ പരമാവധി വേഗത്തിൽ എത്തിച്ചു നൽകുകയുമാണ് പൊലീസിന്റെ അടുത്ത നടപടി.

പൊലീന് നടത്തിവരുന്ന സന്നദ്ധപ്രവർത്തെകുറിച്ചറിഞ്ഞ് പൊതുപ്രവർത്തകരും സന്നദ്ധപ്രവർത്തകരും സഹരിക്കുന്നുണ്ടെന്നും ഇനിയും ആവശ്യമായവർക്ക് സാഹായമെത്തിക്കുന്നത് തുടരുമെന്നും സി ഐ എം ബി ലത്തീഫ് മറുനടനോട് വ്യക്തമാക്കി.ലോക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താൻ ഉൾഗ്രാമങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണം കർശനമാക്കിയിരുന്നു.ഇതിനിടയിൽ പൊലീസിനെക്കണ്ട് പാതകളിൽ ആവശ്യമില്ലാതെ ചുറ്റിക്കറങ്ങുന്നവർ ഓടുന്നത് നിത്യസംഭവമാണ്. ഇത് പലപ്പോഴും കുട്ടികളിൽ പൊലീസിനെക്കുറിച്ചുള്ള ഭയാശങ്കൾ വർദ്ധിക്കുന്നതിന് കാരണമാവുന്നതായി മനസ്സിലാക്കി.

കുട്ടികളിലെ ഇത്തരത്തിലുള്ള ഭീതി അകറ്റുക എന്ന ലക്ഷ്യത്തിൽ കൃത്യനിർവ്വഹണത്തിന്റെ ഭാഗമായുള്ള യാത്രകളിൽ പാതവക്കുകളിലെ വീടുകളിലുള്ള കൂട്ടികളെകണ്ട് കുശലാന്വേഷണങ്ങൾ നടത്തുകയും ലോക് ഡൗൺ നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാലുള്ള പ്രശ്നങ്ങൾ പറഞ്ഞുമനസ്സിലാക്കുകയും ഇത് മാതാപിതാക്കളെയും വീട്ടിലെ മുതിർന്നവരെയും അറിയിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യാറുണ്ടെന്നും തുടർന്ന് മിഠായിയോ ബിസ്‌ക്കറ്റോ നൽകി അവരെ സന്തോഷിപ്പിച്ചാണ് മടങ്ങാറുള്ളതെന്നും സി ഐ പറഞ്ഞു.എസ് ഐ സ്റ്റെപ്റ്റോ ജോണും സഹപ്രവർത്തകരും ഇത്തരം പ്രവർത്തനങ്ങൾ പൂർണ്ണപിൻതുണയേകുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP