Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കൊറോണ ബാധിതയായ മലയാളി നഴ്സ് അയർലണ്ടിൽ മരിച്ചു; അർബുദ ബാധയെതുടർന്ന് ചികിത്സയിൽ ആയിരുന്ന ബീന ജോർജ്ജിന് കോവിഡ് സ്ഥിരീകരിച്ചത് രണ്ട് ദിവസം മുമ്പ്; കോട്ടയം കുറുപ്പന്തറ സ്വദേശിനിയുടെ സംസ്കാരം ഐറിഷ് സർക്കാരിന്റെ കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച്

കൊറോണ ബാധിതയായ മലയാളി നഴ്സ് അയർലണ്ടിൽ മരിച്ചു; അർബുദ ബാധയെതുടർന്ന് ചികിത്സയിൽ ആയിരുന്ന ബീന ജോർജ്ജിന് കോവിഡ് സ്ഥിരീകരിച്ചത് രണ്ട് ദിവസം മുമ്പ്; കോട്ടയം കുറുപ്പന്തറ സ്വദേശിനിയുടെ സംസ്കാരം ഐറിഷ് സർക്കാരിന്റെ കൊറോണ പ്രോട്ടോക്കോൾ അനുസരിച്ച്

മറുനാടൻ മലയാളി ബ്യൂറോ

ഡബ്ലിൻ : അയർലണ്ടിൽ കൊറോണവൈറസ് ബാധയെ തുടർന്ന് മലയാളി നഴ്സ് മരിച്ചു. കോട്ടയം കുറുപ്പന്തറ സ്വദേശി ബീനാ ജോർജാണ് മരിച്ചത്. ദ്രോഗഡ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. 54 നാല് വയസായിരുന്നു. ഇന്ന് രാവിലെയാണ് മരണം ഉണ്ടായത്. അർബുദ ബാധയെതുടർന്ന് നേരത്തെ ചികിത്സയിൽ ആയിരുന്ന ബീന ജോർജ്ജിന് കോവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് ദിവസമേ ആയിരുന്നുള്ളു.

കഴിഞ്ഞ മാസം മുതൽ ഡ്യൂട്ടിയിൽ നിന്നും അവധിയിൽ ആയിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി ,സംസ്‌കാരം ഐറിഷ് സർക്കാരിന്റെ കൊറോണപ്രോട്ടോക്കോൾ അനുസരിച്ചു നടത്തപ്പെടാനുള്ള ക്രമീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. സമയം പിന്നീടേ തീരുമാനിക്കുകയുള്ളു. ഭർത്താവ് ജോർജ് പോൾ. മെഡിക്കൽ വിദ്യാർത്ഥികളായ രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. കൊറോണ രോ​ഗം അതിവേ​ഗം പടർന്ന് പിടിക്കുന്ന ഇറ്റലിയുമായി അതിർത്തി പങ്കിടുന്ന രാജ്യമാണ് അയർലണ്ട്. ബ്രിട്ടനുമായി പാസ്പോർട്ട് രഹിത കരാറുള്ളതു കാരണം അതിർത്തി അടയ്ക്കൽ പരിധിയിൽ വരാത്ത യൂറോപ്യൻ യൂണിയനിലെ ഏക അംഗമാണ് അയർലൻഡ്.

ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 64,000 കടന്നു. പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും കൊവിഡ് ലോകത്ത് അതിവേഗം വ്യാപിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലായുള്ള കൊവിഡ് ബാധിതരുടെ എണ്ണം 12 ലക്ഷമാണ് കടന്നിരിക്കുന്നത്. അമേരിക്കയിലും ഫ്രാൻസിലും 24 മണിക്കൂറിനിടെ മരിച്ചത് ആയിരത്തിലധികം പേരാണ്. അമേരിക്കയിൽ രോഗ ബാധ 3 ലക്ഷം കടന്നു. ഇവിടെ 8444 മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം ന്യൂയോർക്കിൽ മാത്രം മരണം 3565 ആയി. ഇറ്റലിയിൽ മരണം പതിനയ്യായിരം പിന്നിട്ടു. സ്പെനിയിനിൽ മരണം പന്ത്രണ്ടായിരത്തിലേക്ക് അടുക്കുകയാണ്. സ്പെയിൻ തലസ്ഥാനമായ മാഡ്രിഡിൽ ലോക്ക്ഡൗൺ ഏപ്രിൽ 25 വരെ നീട്ടി.

അതിനിടെ കൊവിഡ് വൈറസ് വ്യാപനത്തെ നേരിടാൻ ദുബായിൽ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. രണ്ടാഴ്ചത്തേയ്ക്ക് 24 മണിക്കൂറും യാത്രാനിയന്ത്രണം നിലവിൽ വന്നു. ഭക്ഷണം, മരുന്ന് തുടങ്ങിയ അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് ദുബായ് സുപ്രീം കമ്മിറ്റി ഓഫ് ക്രൈസിസ് ആൻ‍ഡ് ഡിസാസ്റ്റർ മാനേജ്മെൻറ് നിർദ്ദേശിച്ചിട്ടുണ്ട്. വാഹനങ്ങളും നിരത്തിലിറക്കാൻ പാടില്ല. നിലവിൽ ദുബായ് എമിറേറ്റിൽ മാത്രമാണ് സഞ്ചാര വിലക്കുള്ളത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP