Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോക് ഡൗൺ കാലത്ത് കേരളത്തിലേക്ക് എത്തുന്നത് പഴകിയ മത്സ്യങ്ങൾ; ഇന്ന് കൊല്ലം ന​ഗരത്തിൽ നിന്ന് നിന്ന് മാത്രം പിടികൂടിയത് 4000 കിലോയോളം ചീഞ്ഞമത്സ്യം; മലയാളിയുടെ മീൻകൊതി മുതലാക്കി നിരവധി സംഘങ്ങൾ

ലോക് ഡൗൺ കാലത്ത് കേരളത്തിലേക്ക് എത്തുന്നത് പഴകിയ മത്സ്യങ്ങൾ; ഇന്ന് കൊല്ലം ന​ഗരത്തിൽ നിന്ന് നിന്ന് മാത്രം പിടികൂടിയത് 4000 കിലോയോളം ചീഞ്ഞമത്സ്യം; മലയാളിയുടെ മീൻകൊതി മുതലാക്കി നിരവധി സംഘങ്ങൾ

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: ലോക്ക് ഡൗൺ കാലത്ത് ഇതരസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേയ്ക്ക് പഴകിയ മത്സ്യമെത്തുന്ന സംഭവങ്ങൾ തുടർക്കഥയാവുന്നു. നാലായിരത്തോളം കിലോ മത്സ്യമാണ് ഇന്ന് മാത്രം കൊല്ലം നഗരത്തിൽ നിന്ന് പിടികൂടിയത്. തമിഴ്‌നാട് നിന്നും പുനലൂർ , പത്തനാപുരം ഭാഗങ്ങളിൽ വിതരണത്തിനായി കൊണ്ടുവന്ന രണ്ടായിരത്തി അഞ്ഞൂറ് കിലോ കേര ചൂര കല്ലുംതാഴം ജംഗ്ഷനിൽ വച്ച്പിടികൂടി.

ഹൈവേ പട്രോളിങ്ങ് നടത്തുകയായിരുന്നകൺട്രോൾ റും എസ് ഐ കലാമിന്റെ നേതൃത്വത്തിലുള്ളസംഘമാണ് കണ്ടെയ്‌നർ ലോറിയിൽ കടത്തുകയായിരുന്നമത്സ്യം പിടികൂടിയത്. യാതൊരു രേഖകളുമില്ലാതെയാണ് ഇവർതമിഴ്‌നാട് -കേരള അതിർത്തി ചെക്ക്‌പോസ്റ്റ് കടന്നുവന്നതെന്ന്‌പൊലിസ് പറഞ്ഞു. തുടർന്ന് ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരായഡോ. അസീം, അഞ്ജു എന്നിവരുടെ നേതൃത്വത്തിൽ നടത്തിയപരിശോധനയിൽ ചീഞ്ഞുതുടങ്ങിയ ഈ മത്സ്യങ്ങൾഭക്ഷ്യയോഗ്യമല്ലാത്തവയാണെന്ന് വ്യക്തമായി. പിടിച്ചെടുത്ത മത്സ്യങ്ങൾ മുഴുവൻ നശിപ്പിക്കാൻ നഗരസഭാധികൃതർക്ക് നിർദ്ദേശം നൽകുന്നതിനിടെയാണ് നീണ്ടകരയിൽ സമാനമായരീതിയിൽ കണ്ടെയ്‌നർ ലോറി പിടികൂടിയ വിവരമെത്തിയത്.

ഇന്ന് പിടിക്കപ്പെട്ട മത്സ്യങ്ങൾ മുഴുവനും തമിഴ്‌നാട്ടിൽ നിന്നുംവന്നവയാണെന്ന് വ്യക്തമായതായും യാതൊരുരേഖകളുമില്ലാത്ത ഇത്തരം വാഹനങ്ങൾ കടത്തി വിടാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നുംഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. പിടിച്ചെടുത്തമത്സ്യങ്ങൾ നഗരസഭാധികൃതരുടെ നേതൃത്വത്തിൽ മുളങ്കാടകംപൊതു ശ്മശാനത്തിൽ കുഴിച്ചുമൂടി. കഴിഞ്ഞ ദിവസം കൊല്ലംജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് അയ്യായിരത്തിലധികംകിലോ പഴകിയ മത്സ്യം പിടികൂടി നശിപ്പിച്ചിരുന്നു. പഴകിയമത്സ്യങ്ങൾ അതിർത്തി കടന്ന് വരുന്ന സാഹചര്യത്തിൽപരിശോധന ശക്തമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർപറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP