Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കോവിഡ് ബാധയെ ഓർത്ത് നിങ്ങൾ വല്ലാതെ ഭയപ്പെടുന്നുണ്ടോ? എങ്കിൽ സത്യം പറയട്ടെ; നിങ്ങൾക്ക് ക്യാൻസർ വന്നു എന്ന് അറിയുന്നത്രേയും ഭയപ്പെടേണ്ട കാര്യമില്ല; ഹൃദയാഘാതവും ക്യാൻസറും വന്ന് മരിക്കുന്നവരേക്കാൾ എത്രയോ കുറവാണ് ഈ നാട്ടിൽ കൊറോണ മരണം വിതയ്ക്കുന്നത്; കേരളത്തിൽ ജീവിക്കുന്നവർ പയറു പോലെ ജീവിതം ആഘോഷിച്ചോളൂ..

കോവിഡ് ബാധയെ ഓർത്ത് നിങ്ങൾ വല്ലാതെ ഭയപ്പെടുന്നുണ്ടോ? എങ്കിൽ സത്യം പറയട്ടെ; നിങ്ങൾക്ക് ക്യാൻസർ വന്നു എന്ന് അറിയുന്നത്രേയും ഭയപ്പെടേണ്ട കാര്യമില്ല; ഹൃദയാഘാതവും ക്യാൻസറും വന്ന് മരിക്കുന്നവരേക്കാൾ എത്രയോ കുറവാണ് ഈ നാട്ടിൽ കൊറോണ മരണം വിതയ്ക്കുന്നത്; കേരളത്തിൽ ജീവിക്കുന്നവർ പയറു പോലെ ജീവിതം ആഘോഷിച്ചോളൂ..

മറുനാടൻ ഡെസ്‌ക്‌

കോവി‍ഡ്19 ​രോ​ഗം ലോകത്തെ മുഴുവൻ പിടിച്ച് കുലുക്കുമ്പോൾ ഭയത്തോടും ആധിയോടും കൂടി ദൈവത്തെ വിളിക്കുന്ന അനേകം പേരെ ഞാൻ കാണുന്നു. മലയാളികൾ അടക്കമുള്ളവർ വീട്ടിലിരുന്നുകൊണ്ട് കൈ കഴുകിയിട്ടും കഴുകിയിട്ടും തൃപ്തി വരാതെ അവർ കോവിഡിനെ പ്രതിരോധിക്കുകയാണ്. ചില തലതിരിഞ്ഞവർ ഒരു പേടിയുമില്ലാതെ പുറത്തിറങ്ങി രോ​ഗവാഹകരാകാൻ ശ്രമിക്കുന്നതൊഴിച്ചാൽ കേരളത്തിലെ മഹാഭൂരിപക്ഷം വരുന്നവരും വീട്ടിനുള്ളിൽ തന്നെ അടച്ചിടപ്പെട്ടിരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം അതിന് വേണ്ടി എന്ത് ത്യാ​ഗം സഹിക്കുന്നതിനും അവർ ഒരുക്കമാണ്. ഏറ്റവും സങ്കടകരമായ കാര്യം കേരളത്തിലെ ഒരുമാതിരിപ്പെട്ട എല്ലാ മനുഷ്യരും നാളെ എനിക്ക് കോവിഡ് ബാധിച്ചാലോ എന്നോർത്ത് ഭയപ്പെട്ട് കൊണ്ടിരിക്കുന്നു.

ബന്ധുക്കളെയോ സുഹൃത്തുക്കളെയോ ഒന്നും ആരും അടുപ്പിക്കുന്നില്ല. അടുപ്പിക്കാൻ പാടില്ല താനും. അത്തരം ഒരു സാഹചര്യത്തിൽ വീട്ടിലേക്ക് ആരും വരാതിരിക്കുന്നതും ഒറ്റപ്പെട്ട് ജീവിക്കുന്നതും തന്നെയാണ് നല്ലത്. പക്ഷേ ഈ ഒറ്റപ്പെടലും ഒറ്റയ്ക്കിരിക്കലും അനേകം പേർക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കിക്കൊടുക്കുന്നു. നാളെ ഈ രോ​ഗം എന്നെയും ബാധിച്ചേക്കും എന്ന് കരുതി ഉറക്കം നഷ്ടപ്പെടുന്ന അനേകം പേരുണ്ട്. അവരോടൊക്കെ ഞാൻ ഒരു കാര്യം എളിമയോടെ പറയട്ടെ, നിങ്ങൾ ഭയപ്പെടുന്നത് പോലെ അപകടകരമായ ഒരു രോ​ഗമല്ല കോവിഡ്19. കോവിഡ് 19 വന്നാൽ മരിക്കുന്നതിനുള്ള സാധ്യത രോ​ഗികൾക്കും വൃദ്ധർക്കും മാത്രമാണ്. സാധാരണ ആരോ​ഗ്യമുള്ള ചെറുപ്പക്കാരുടെ ജീവൻ ആവശ്യത്തിന് ചികിത്സ കിട്ടിയാൽ ഈ രോ​ഗം കൊണ്ടുപോകുകയില്ല. അഥവാ നിങ്ങൾക്ക് എവിടെ നിന്നെങ്കിലും കൊവിഡ്19 ബാധിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾ ഭയപ്പെടുകയേ വേണ്ട. നിങ്ങൾക്ക് കൃത്യമായ ചികിത്സ ഇവിടെ ലഭിക്കുകയും നിങ്ങൾ ജീവിതത്തിലേക്ക് മടങ്ങി എത്തുകയും ചെയ്യും.

കുറച്ചുകൂടി ലളിതമായി പറഞ്ഞാൽ നിങ്ങൾക്കോ നിങ്ങൾക്ക് പ്രിയപ്പെട്ട ഒരാൾക്കോ കാൻസർ വന്നു എന്ന വാർത്ത അറിഞ്ഞാൽ നിങ്ങൾക്കുണ്ടാകുന്ന ഒരു ഷോക്കുണ്ടല്ലോ? അതിന്റെ പകുതി ഷോക്ക് പോലും കോവിഡ് ബാധിച്ചതിന്റെ പേരിൽ ആവശ്യമില്ല. കാൻസർ ഒരു പ്രത്യേക സ്റ്റേജ് കഴിഞ്ഞാൽ സുഖപ്പെടുത്തി എടുക്കാൻ പ്രയാസമാണ്. ബ്രസ്റ്റ് കാൻസറും ത്രോട്ട് കാൻസറുമടക്കമുള്ള ചില കാൻസറുകൾ എളുപ്പത്തിൽ ചികിത്സിച്ച് ഭേദമാക്കുന്നതിന്റെ അനുഭവ കഥകൾ ഏറെയുണ്ടെങ്കിലും മറ്റ് പല കാൻസറുകളും അതിന്റെ നാലാമത്തെ സ്റ്റേജിലോ അഞ്ചാമത്തെ സ്റ്റേജിലോ ഒക്കെ എത്തിയവർക്ക് ഒരിക്കലും സുഖപ്പെടാറില്ല എന്നതാണ് വാസ്തവം. അതുകൊണ്ട് തന്നെ ഒരാൾക്ക് കാൻസർ ഉണ്ട് എന്ന് കേൾക്കുമ്പോൾ ഉണ്ടാകേണ്ട ഭയം ഈ രോ​ഗത്തിന് വേണ്ട. കാരണം, ഈ രോ​ഗമുണ്ടായാൽ നിങ്ങൾ കൃത്യമായ പരിചരണം കിട്ടിയാൽ ഉടനടി ഭേദമാകും.

ബ്രിട്ടീഷ് പ്രധാനമന്ത്രിയും ബ്രിട്ടനിലെ കിരീടാവകാശിയും പോലും ഈ രോ​ഗം ബാധിച്ചിട്ട് വേണ്ടത്ര ചികിത്സയില്ലാതെ വീട്ടിൽ ഒറ്റയ്ക്കിരുന്ന് സുഖപ്പെടുത്തി എന്നോർക്കണം. അപ്പോൾ ഒരു ചോദ്യം സ്വാഭാവികമായും ഉണ്ടാകും, പിന്നെ എങ്ങനെയാണ് അമേരിക്കയിലും ബ്രിട്ടനിലും സ്പെയിനിലും ഇറ്റലിയിലും ഫ്രാൻസിലുമൊക്കെ ഇങ്ങനെ ആളുകൾ മരിച്ച് വീണുകൊണ്ടിരിക്കുന്നത് എന്ന്. വീണ്ടും മറ്റൊരു ചോദ്യം കൂടിയുണ്ടാകും, അവിടെയൊക്കെ പതിമൂന്ന് വയസ്സുള്ളവരും 19 വയസ്സുള്ളവരുമൊക്കെ മരിക്കുന്നുണ്ടല്ലോ എന്ന്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP