Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ സംഘം പൊലീസിനെ കല്ലെറിഞ്ഞു; ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത് ലാത്തിച്ചാർജ്ജ് നടത്തി

ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ സംഘം പൊലീസിനെ കല്ലെറിഞ്ഞു; ആൾക്കൂട്ടത്തെ പിരിച്ചുവിട്ടത് ലാത്തിച്ചാർജ്ജ് നടത്തി

മറുനാടൻ മലയാളി ബ്യൂറോ

ഭുവനേശ്വർ: ലോക്ക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങിയ സംഘം പൊലീസിനുനേരെ കല്ലേറ് നടത്തി. ഒഡീഷയിൽ കട്ടക്ക് നഗരത്തിൽ ഞായറാഴ്ച രാവിലെയാണ് സംഭവം. ഏതാനും പൊലീസുകാർക്ക് കല്ലേറിൽ പരിക്കേറ്റു. ഇതേത്തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി. പ്രദേശത്തെ ആരാധനാലയത്തിന് സമീപം കൂടിനിന്ന യുവാക്കളോട് പൊലീസ് വീടുകളിലേക്ക് പോകാൻ നിർദ്ദേശിച്ചതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിരിഞ്ഞുപോകാൻ കൂട്ടാക്കാതിരുന്ന യുവാക്കൾ പിന്നീട് പൊലീസിനുനേരെ കല്ലെറിഞ്ഞു. ഇതേത്തുടർന്നാണ് പൊലീസ് ലാത്തിവീശിയത്. കല്ലേറ് നടത്തിയ സംഘത്തിൽപ്പെട്ട ഏതാനുംപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പൊലീസിനെ അക്രമിച്ച യുവാക്കളെ കണ്ടെത്തി കേസെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വാർത്താ ഏജൻസിയോട് പറഞ്ഞു. അതിനിടെ, ഒഡീഷ തലസ്ഥാനമായ ഭുവനേശ്വർ, കട്ടക്ക്, ഭദ്രാക്ക് നഗരങ്ങളിൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തുമെന്ന് ഒഡീഷ സർക്കാർ ഞായറാഴ്ച വ്യക്തമാക്കി. ഈ പ്രദേശങ്ങളിൽ സമൂഹ വ്യാപന ഭീഷണി നിലനിൽക്കാത്ത സാഹചര്യതത്തിലാണിത്. സംസ്ഥാനത്തെ മറ്റിടങ്ങളിലെല്ലാം ഏപ്രിൽ 14 വരെ ലോക്ക് ഡൗൺ തുടരുമെന്നും അധികൃതർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP