Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗണും കൊറോണ ഭീഷണിയും; ലൈഫ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ പോളിസി ഉടമകൾക്ക് 30 ദിവസം അധിക സമയം

ലോക് ഡൗണും കൊറോണ ഭീഷണിയും; ലൈഫ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ പോളിസി ഉടമകൾക്ക് 30 ദിവസം അധിക സമയം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ലൈഫ് ഇൻഷുറൻസ് പ്രീമിയം അടയ്ക്കാൻ പോളിസി ഉടമകൾക്ക് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അഥോറിറ്റി ഓഫ് ഇന്ത്യ ( ഐആർഡിഎഐ) 30 ദിവസത്തെ അധിക സമയം നൽകി. കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെയാണ് മാർച്ച്, ഏപ്രിൽ മാസങ്ങളിൽ പ്രീമിയം അടയ്‌ക്കേണ്ട തീയതി ഉള്ളവർക്ക് സമയപരിധി നീട്ടി നൽകിയിരിക്കുന്നത്.

ലൈഫ് ഇൻഷുറൻസ് കൗൺസിലും ലൈഫ് ഇൻഷുറർമാരും നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് 30 ദിവസത്തെ അധിക ഗ്രേസ് സമയം നൽകാൻ തീരുമാനമായത്. മൂന്നാഴ്ചത്തെ ലോക്ക്‌ഡൗണും സാമൂഹിക അകലം പാലിക്കൽ നിർദ്ദേശവും കാരണം പോളിസി ഉടമകൾ നേരിടുന്ന ബുദ്ധിമുട്ടുകൾ മനസ്സിലാക്കിയിതിനെ തുടർന്നാണ് തീരുമാനം.

ആരോഗ്യ ഇൻഷുറൻസ് പോളിസികളുടെയും മോട്ടോർ തേർഡ് പാർട്ടി ഇൻഷുറൻസിന്റെയും പ്രീമിയം അടയ്ക്കുന്നതിന് ഐആർഡിഎഐ ഇതിനകം അധിക സമയം നൽകിയിരുന്നു. ഏപ്രിൽ 21 വരെയാണ് സമയം അനുവദിച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP