Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മലയാളിയുടെ അർജുനൻ മാസ്റ്ററായിരുന്ന എംകെ അർജുനൻ അന്തരിച്ചു; സംഗീത സംവിധായകന്റെ അന്ത്യം ഇന്ന് പുലർച്ചെ പള്ളുരുത്തിയിലെ വീട്ടിൽ; വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്ന പ്രതിഭയുടെ വിയോഗത്തിന്റെ വിതുമ്പി മലയാള സംഗീത ലോകം; നാടക വേദികളിലൂടെ സജീവമായി സിനിമാ സംഗീതത്തിൽ നിറഞ്ഞ മാസ്റ്റർ പാട്ടൊരുക്കിയത് 150ഓളം ചലച്ചിത്രങ്ങൾക്ക്; മായുന്നത് മലയാള സംഗീതത്തിലെ യദുകുല രതി ദേവൻ

മലയാളിയുടെ അർജുനൻ മാസ്റ്ററായിരുന്ന എംകെ അർജുനൻ അന്തരിച്ചു; സംഗീത സംവിധായകന്റെ അന്ത്യം ഇന്ന് പുലർച്ചെ പള്ളുരുത്തിയിലെ വീട്ടിൽ; വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ചികിൽസയിലായിരുന്ന പ്രതിഭയുടെ വിയോഗത്തിന്റെ വിതുമ്പി മലയാള സംഗീത ലോകം; നാടക വേദികളിലൂടെ സജീവമായി സിനിമാ സംഗീതത്തിൽ നിറഞ്ഞ മാസ്റ്റർ പാട്ടൊരുക്കിയത് 150ഓളം ചലച്ചിത്രങ്ങൾക്ക്; മായുന്നത് മലയാള സംഗീതത്തിലെ യദുകുല രതി ദേവൻ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: സംഗീത സംവിധായകൻ എംകെ അർജുനൻ അന്തരിച്ചു. കൊച്ചിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. നാടക സിനിമാ ഗാനങ്ങളിലൂടെ സംഗീത കുലപതിയായി ഉയർന്ന സംഗീത സംവിധായകനാണ് അർജുനൻ. നാടക സംഘങ്ങൾക്കൊപ്പം നടന്ന് മലയാളിയുടെ പ്രിയ സംഗീത സംവിധായകനായ വ്യക്തിയാണ് അദ്ദേഹം. വാർദ്ധക്യ സഹജമായ അസുഖങ്ങളാണ് മരണകാരണം. ഇന്ന് ഉച്ചയ്ക്ക് ശേഷം സംസ്‌കാരം കൊച്ചിയിൽ നടക്കും. കൊറോണ മാനദണ്ഡങ്ങൾ പാലിക്കേണ്ടതിനാൽ പൊതു ദർശനമുണ്ടാകില്ല.

അതുകൊണ്ട് തന്നെ മലയാളിയുടെ പ്രിയ ഗായകന് അന്ത്യാജ്ഞലി അർഹിക്കുന്ന തരത്തിൽ ഒരുക്കാനാൻ ആരാധകർക്കും സുഹൃത്തുക്കൾക്കും ആകില്ല. എങ്കിലും രാവിലെ മുതൽ പള്ളുരുത്തിയിലേക്ക് നിരവധി പേർ വരുന്നുണ്ട്. നാടക സംഗീത ലോകത്തിന് സ്വാഭാവികതയുടെ തലം നൽകി സിനിമയിലേക്ക് എത്തിയ അർജുനൻ മാസ്റ്ററുടെ ശിഷ്യ ഗണത്തിൽ സാക്ഷാൽ എ ആർ റഹ്മാൻ പോലും ഉണ്ട്. അങ്ങനെ സംഗീതത്തിന് അമൂല്യ സംഭാവനകൾ നൽകിയാണ് അർജുനൻ മാസ്റ്ററുടെ വിടവാങ്ങൽ. കുട്ടിക്കാലത്ത് റഹ്മാനെ സംഗീതത്തോട് ചേർത്ത് നിർത്തിയത് അർജുനൻ മാസ്റ്ററായിരുന്നു.

കൊച്ചി പള്ളുരുത്തിയിലെ പാർവതി മന്ദിരം വസതിയിൽ പുലർച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. അറുനൂറിലധികം ഗാനങ്ങൾക്ക് ചിട്ടപ്പെടുത്തി. നാടകഗാനങ്ങൾ ഒരുക്കിക്കൊണ്ട് സംഗീത ലോകത്തെത്തിയ എം.കെ അർജുനൻ 1968 ൽ കറുത്ത പൗർണി എന്ന ചിത്രത്തിന് സംഗീതം ഒരുക്കിയാണ് സിനിമയിൽ സജീവമായത്. ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചു. ഈ വർഷവും കെ.പി.എ.സി, തിരുവനന്തപുരം സൗപർണിക തുടങ്ങിയ സമിതികൾക്കുവേണ്ടി പാട്ടുകൾ ചിട്ടപ്പെടുത്തി. പള്ളിക്കുറ്റം എന്ന നാടകത്തിനാണ് ആദ്യം സംഗീതം ഒരുക്കിയത്. ദേവരാജൻ മാസ്റ്റർ, വയലാർ, പി. ഭാസ്‌കരൻ, ഒ.എൻ.വി എന്നീ മലയാള സിനിമാ ഗാനശാഖയിലെ കുലപതികൾക്കെല്ലാം ഒപ്പം അദ്ദേഹം പ്രവർത്തിച്ചു

അർജ്ജുനൻ മാസ്റ്റർ എന്ന പേരിൽ അറിയപ്പെടുന്ന അദ്ദേഹം നൂറ്റിയമ്പതോളം മലയാളചലച്ചിത്രങ്ങൾക്കും നിരവധി നാടകങ്ങൾക്കും ആൽബങ്ങൾക്കും സംഗീതസംവിധാനം നിർവ്വഹിച്ചിട്ടുണ്ട്. മാനത്തിൻ മുറ്റത്ത്, ഹൃദയമുരുകി നീ, പൗർണ്ണമിച്ചന്ദ്രിക തൊട്ടുവിളിച്ചു, യദുകുല രതിദേവനെവിടെ, നിൻ മണിയറയിലെ, പാലരുവിക്കരയിൽ, കസ്തൂരി മണക്കുന്നല്ലോ, ചന്ദ്രോദയം കണ്ട്, ചെട്ടികുളങ്ങര ഭരണിനാളിൽ, ആയിരം അജന്താശില്പങ്ങളിൽ, രവിവർമ്മച്ചിത്രത്തിൻ രതിഭാവമേ തുടങ്ങി നിരവധി ഹിറ്റ് ഗാനങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. ഇവയിൽ ഭൂരിപക്ഷവും മലയാളികളുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്നവയാണ്.

നാടകരംഗത്തു പ്രവർത്തിക്കവേ, ദേവരാജൻ മാസ്റ്ററുമായി പരിചയപ്പെട്ടതാണ് സിനിമയിൽ അർജ്ജുനന്മാസ്റ്റർക്ക് അവസരമൊരുക്കിയത്. ദേവരാജൻ മാഷിനു വേണ്ടി നിരവധി ഗാങ്ങൾക്ക് അദ്ദേഹം ഹാർമോണിയം വായിച്ചു.1968-ൽ 'കറുത്ത പൗർണമി എന്ന ചിത്രത്തിലെ അഞ്ചു ഗാനങ്ങളിലൂടെ മലയാള സിനിമാ സംഗീതലോകത്ത് അദ്ദേഹം എത്തി. പി. ഭാസ്‌കരൻ പാട്ടെഴുതി കൊടുത്തപ്പോൾ ഹൃദയമുരുകി എം.കെ. അർജ്ജുനൻ ഈണം പകർന്നു. എം കെ അർജ്ജുനനുമായി ചേർന്ന് നിരവധി അവിസ്മരണീയ ഗാനങ്ങൾ ശ്രീകുമാരൻ തമ്പി രചിച്ചു.

എം കെ അർജ്ജുനൻ ഈണമിട്ട ഗാനങ്ങളിൽ ഭൂരിപക്ഷവും രചിച്ചത് ശ്രീകുമാരൻ തമ്പിയായിരുന്നു. വയലാർ, പി. ഭാസ്‌കരൻ, ഒ. എൻ. വി. കുറുപ്പ് എന്നിവർക്കൊപ്പവും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എല്ലാ ഗായകർക്കും അവസരം കൊടുത്തിട്ടുണ്ടെങ്കിലും കെ.ജെ. യേശുദാസ്, പി. ജയചന്ദ്രൻ, വാണി ജയറാം എന്നിവരാണ് അദ്ദേഹത്തിന്റെ ഗാനങ്ങൾ അധികവും ആലപിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP