Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മഹാമാരിയെ പിടിച്ചുകെട്ടാനാകാതെ ലോകം: ആഗോളതലത്തിൽ മരണം 69,383 ആയി; ഇറ്റലിയിലും സ്‌പെയിനിലും അതീവ ഗുരുതരം; ബെൽജിയം, നെതർലാൻഡ്‌സ്, ഇറാൻ, എന്നീ രാജ്യങ്ങളിലും നൂറിലേറെ മരണങ്ങൾ; വൈറസ് വ്യാപിച്ചത് 208 രാജ്യങ്ങളിൽ; തെക്കുകിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യമായി മലേഷ്യയും; പന്ത്രണ്ടുലക്ഷത്തിലധികംപേരെ രോഗികളാക്കിയ മഹാമാരിയെ ചെറുക്കാൻ അടച്ചുപൂട്ടിയും സാമൂഹിക അകലം പാലിച്ചും ലോകം

മഹാമാരിയെ പിടിച്ചുകെട്ടാനാകാതെ ലോകം: ആഗോളതലത്തിൽ മരണം 69,383 ആയി; ഇറ്റലിയിലും സ്‌പെയിനിലും അതീവ ഗുരുതരം; ബെൽജിയം, നെതർലാൻഡ്‌സ്, ഇറാൻ, എന്നീ രാജ്യങ്ങളിലും നൂറിലേറെ മരണങ്ങൾ; വൈറസ് വ്യാപിച്ചത് 208 രാജ്യങ്ങളിൽ; തെക്കുകിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ രോഗികളുള്ള രാജ്യമായി മലേഷ്യയും; പന്ത്രണ്ടുലക്ഷത്തിലധികംപേരെ രോഗികളാക്കിയ മഹാമാരിയെ ചെറുക്കാൻ അടച്ചുപൂട്ടിയും സാമൂഹിക അകലം പാലിച്ചും ലോകം

മറുനാടൻ മലയാളി ബ്യൂറോ

ലോകമാകെ മഹാമാരിയായി പടർന്ന കൊവിഡിൽ മരണസംഖ്യ ഉയരുന്നു. ആഗോളതലത്തിൽ മരണ സംഖ്യ 69383 ആയി. പന്ത്രണ്ട് ലക്ഷത്തി ഇരുപത്തിഏഴായിരം പേർക്കാണ് ലോകത്താകമാനായി രോഗം സ്ഥിരീകരിച്ചിട്ടുള്ളത്. രണ്ടര ലക്ഷത്തിലധികം പേർക്ക് രോഗം ഭേദമായിട്ടുണ്ട്. 

ഞയറാഴ്ചയോടെ 208 രാജ്യങ്ങളിലാണ് വൈറസ് എത്തിയിട്ടുള്ളത്. അടച്ചുപൂട്ടിയും സാമൂഹിക അകലം പാലിച്ചും വൈറസിനെ പ്രതിരോധിക്കാൻ ശ്രമിക്കുകയാണ് ലോകം. പ്രതിരോധ പ്രവർത്തനങ്ങൾക്കിടയിലും കൊവിഡ് ലോകത്ത് അതിവേഗം വ്യാപിക്കുകയാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നത്.

സ്‌പെയിനും സൗദി അറേബ്യയും യു.എ.ഇ.യും വൈറസ് തടയാൻ പ്രതിരോധപ്രവർത്തനങ്ങളും നിയന്ത്രണങ്ങളും കൂടുതൽ ശക്തമാക്കി. കുവൈത്തിലും ജോർജിയയിലും ആദ്യ വൈറസ് മരണം റിപ്പോർട്ടുചെയ്തു. ദക്ഷിണസുഡാനിൽ ആദ്യ വൈറസ് ബാധ സ്ഥിരീകരിച്ചു.
കഴിഞ്ഞദിവസങ്ങളിൽ വൈറസ് ബാധ ഏറ്റവും കൂടുതലായിരുന്ന യു.എസിൽ സ്ഥിതിഗതികൾ അതിഗുരുതരമായി തുടരുകയാണ്. അമേരിക്കയിൽ 721 മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത്. അമേരിക്കയിലെ മൊത്തം മരണസംഖ്യ 9000 പിന്നിട്ടിട്ടുണ്ട്. പതിനായിരത്തോളം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു.


കോവിഡ് 19 ബാധിച്ച് ഇറ്റലിയിൽ മരിച്ചവരുടെ എണ്ണം 15887 ആയി. 24 മണിക്കൂറിൽ മരിച്ചത് 525 പേരാണ്. സമീപകാലത്തെ ഇറ്റലിയിലെ ഏറ്റവും കുറഞ്ഞ കോവിഡ് മരണ നിരക്കാണിത്. അമേരിക്കയിൽ കഴിഞ്ഞ 24 മണിക്കൂറിൽ 913 പേർ മരിച്ചു. അമേരിക്കയിൽ ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത് 9,610 പേർ. സ്‌പെയിനിൽ 471 പുതിയ മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ മരണം 12,641 ആയി.

ബ്രിട്ടനിലും കാര്യങ്ങൾ പിടിവിട്ടുകഴിഞ്ഞു. പ്രതിദിനം വൈറസ് ബാധയും മരണവും വർധിക്കുന്ന ബ്രിട്ടനിലും യു.എസിലും വരാൻപോകുന്നത് ഏറ്റവും മോശമായ ദിവസങ്ങളാണെന്നാണ് ആരോഗ്യവിദഗ്ദ്ധർ മുന്നറിയിപ്പുനൽകുന്നത്. ബ്രിട്ടനിൽ 24 മണിക്കൂറിനിടെ 708 പേരാണ് മരിച്ചത്. മരണനിരക്ക് ഇനിയും ഉയരുമെന്ന് ബ്രിട്ടീഷ് ആരോഗ്യവിഭാഗം ഡയറക്ടർ സ്റ്റീഫൻ പൊവിസ് പറഞ്ഞു. കടുത്തനിയന്ത്രണങ്ങൾ തുടരുന്ന രാജ്യത്ത് ലോക്ഡൗൺ നീട്ടുന്ന കാര്യമാണ് ഇപ്പോൾ സർക്കാർ ആലോചിക്കുന്നത്.

പ്രധാനമന്ത്രി ബോറിസ്‌ജോൺസൺ അടക്കം വൈറസ്ബാധയേറ്റ്െഎസൊലേഷനിൽ കഴിയുന്ന യു.കെയിൽ നിലവിൽ വലിയ പ്രതിസന്ധിയാണ്‌നിലനിൽക്കുന്നത്. 164 മരണങ്ങൾ റിപ്പോർട്ട്‌ചെയ്യപ്പെട്ട ബെൽജിയം, 151 മരണങ്ങൾ റിപ്പോർട്ട്‌ചെയ്യപ്പെട്ട ഇറാൻ, നെതർലാൻഡ്‌സ്(115), ജർമനി(106) തുർക്കി (73) തുടങ്ങിയ രാജ്യങ്ങളും കോവിഡ്പ്രതിസന്ധിയെ മറികടക്കാനുള്ള തീവ്ര പരിശ്രമത്തിലാണ്.

സമ്പൂർണ അടച്ചിടൽ ഒരുമാസം പിന്നിട്ട സ്‌പെയിനിൽ കൊറോണ വൈറസ് ബാധിച്ചുള്ള മരണം തുടർച്ചയായ മൂന്നാംദിവസവും കുറഞ്ഞു. ഞായറാഴ്ച 674 പേരാണ് രാജ്യത്ത് മരിച്ചത്. ശനിയാഴ്ച 809 പേർ മരിച്ചിരുന്നു. എന്നാൽ, മരണസംഖ്യ കുറയുന്നതുകൊണ്ട് ആശ്വസിക്കാനാവില്ലെന്നും ഞായറാഴ്ച 4591 പേർക്ക് പുതുതായി രോഗം പിടിപെട്ടതായും അധികൃതർ അറിയിച്ചു.

എന്നാൽ, വൈറസ് നിയന്ത്രണങ്ങൾക്കിടെ ആയുധവുമായി പുറത്തിറങ്ങി ഉദ്യോഗസ്ഥരെയും പൊലീസിനെയും ആക്രമിച്ചയാളെ ഫിലിപ്പീൻസിൽ വെടിവെച്ചുകൊന്നു. 63-കാരനാണ് മരിച്ചത്. തെക്കൻ പ്രവിശ്യയായ അഗുസൻ ദെൽ നോർത്തിലാണ് സംഭവം. ആരോഗ്യപ്രവർത്തകർക്കും പൊലീസിനും ഭീഷണിയാവുന്നവരെ വെടിവെച്ചുകൊല്ലാൻ ഫിലിപ്പീൻസ് പ്രസിഡന്റ് റോഡ്രിഗോ ഡ്യൂട്ടേർട്ട് കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു.

വൈറസ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങൾ റോഡിൽ ഉപേക്ഷിക്കപ്പെട്ട സംഭവത്തിൽ ആഫ്രിക്കൻ രാജ്യമായ എക്വഡോർ മാപ്പുപറഞ്ഞു. വൈറസ് ഏറ്റവുമധികം ബാധിച്ച തീരനഗരമായ ഗയാകിലിലാണ് മൃതദേഹങ്ങൾ ഉപേക്ഷിക്കപ്പെട്ടനിലയിൽ തെരുവിൽ കിടക്കുന്നതിന്റെ ചിത്രങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തായത്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തത് സംഭവിച്ചതായി എക്വഡോർ വൈസ് പ്രസിഡന്റ് ഓട്ടോ സൊനെൻ ഹൊൽനർ പറഞ്ഞു. 150 മൃതദേഹങ്ങളാണ് അധികൃതർ തെരുവിൽനിന്ന് മാറ്റിയത്. എന്നാൽ, ഇതിൽ എത്രപേരാണ് വൈറസ് ബാധിച്ച് മരിച്ചതെന്ന് അധികൃതർ വെളിപ്പെടുത്തിയില്ല.

വൈറസ് വ്യാപനത്തെത്തുടർന്ന് ജയിലിലെ തിരക്കുകുറയ്ക്കാൻ രണ്ടാഴ്ചയ്ക്കിടെ ശ്രീലങ്ക മോചിപ്പിച്ചത് 2961 തടവുകാരെ. പ്രസിഡന്റ് ഗോതബയ രാജപക്‌സെയാണ് ഇക്കാര്യം അറിയിച്ചത്. ചെറിയ കേസുകളിൽ ശിക്ഷിക്കപ്പെട്ടവരെയും ശിക്ഷയുടെ കാലാവധി ഏറക്കുറെ പൂർത്തിയാക്കിയവരെയുമാണ് മോചിപ്പിച്ചതെന്നും പ്രസിഡന്റ് പറഞ്ഞു.

ലോകത്താകമാനമായി 2500 ലേറെ ജീവനുകളാണ് കൊവിഡ് ഇന്നലെ അപഹരിച്ചത്. അതേസമയം ഓസ്ട്രിയ, ചേക് റിപ്പബ്ലിക്, ഇസ്രയേൽ, ടർക്കി തുടങ്ങിയ രാജ്യങ്ങൾ പൊതു സ്ഥലങ്ങളിൽ മാസ്‌ക് നിർബന്ധം ആക്കി. തെക്ക് കിഴക്കൻ ഏഷ്യയിൽ ഏറ്റവും കൂടുതൽ കിവിഡ് മരണം റിപ്പോർട്ട് ചെയ്തത് ഇന്തോനേഷ്യയിൽ ആണ്. 9.1 ശതമാനം ആണ് ഇവിടുത്തെ മരണ നിരക്ക്..ജക്കർഥയിൽ ആണ് ഏറ്റവും കൂടുതൽ പേര് മരണത്തിന് കീഴടങ്ങിയത്. നൈജീരിയ, ലിബിയ, ഖാന തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലേക്കും രോഗബാധ എത്തിക്കഴിഞ്ഞു. ലോകത്താകമാനമായി 2500 ലേറെ ജീവനുകളാണ് കൊവിഡ് ഇന്നലെ അപഹരിച്ചത്

 

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP