Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അതിർത്തി മണ്ണിട്ട് അടച്ച് മലയാളിയുടെ ജീവൻ എടുത്ത കർണ്ണാടകയ്ക്ക് മറുപടി നൽകി ആരോഗ്യ കേരളത്തിന്റെ പുത്തൻ മാതൃക; കാസർകോഡ് മെഡിക്കൽ കോളേജ് ഇന്ന് പ്രവർത്തനമാരംഭിക്കും; തുടക്കം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായി; നാല് ദിവസം കൊണ്ട് തയ്യാറാക്കിയത് 200 കിടക്കകളും 10 ഐസിയുകളും; പൂവണിയുന്നത് കാസർകോഡിന്റെ എക്കാലത്തെയും വലിയ സ്വപ്‌നം

അതിർത്തി മണ്ണിട്ട് അടച്ച് മലയാളിയുടെ ജീവൻ എടുത്ത കർണ്ണാടകയ്ക്ക് മറുപടി നൽകി ആരോഗ്യ കേരളത്തിന്റെ പുത്തൻ മാതൃക; കാസർകോഡ് മെഡിക്കൽ കോളേജ് ഇന്ന് പ്രവർത്തനമാരംഭിക്കും; തുടക്കം കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായി; നാല് ദിവസം കൊണ്ട് തയ്യാറാക്കിയത് 200 കിടക്കകളും 10 ഐസിയുകളും; പൂവണിയുന്നത് കാസർകോഡിന്റെ എക്കാലത്തെയും വലിയ സ്വപ്‌നം

ജാസിം മൊയ്ദീൻ

കാസർകോഡ്: കാസർകോഡ് ജനതയുടെ എക്കാലത്തെയും ആവശ്യമായിരുന്ന കാസർകോഡ് മെഡിക്കൽ കോളേജ് ഇന്ന് ഔദ്യോഗിക ഉദ്ഘാടനങ്ങളൊന്നുമില്ലാതെ ഇ്ന്ന് പ്രവർത്തിച്ച് തുടങ്ങും. കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിൽ ഊർജിതമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഉക്കിനടുക്കയിലെ കാസർകോട് മെഡിക്കൽ കോളേജ് പെട്ടെന്ന് തന്നെ പ്രവർത്തന സജ്ജമാക്കിയത്.

ചികിൽസകൾക്കായി കാസർകോട് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത് മംഗളൂരുവിനെയാണ്. അത്യാധുനിക ആശുപത്രികൾ ജില്ലയിൽ ഇല്ലാത്തതായിരുന്നു ഇതിന് കാരണം. അതിർത്തികൾ മണ്ണിട്ടച്ച് കർണ്ണാടക ഈ കൊറോണക്കാലത്ത് മലയാളിക്ക് ചികിൽസ നിഷേധിച്ചു. ഏഴ് രക്തസാക്ഷികളെയാണ് ഇത് നൽകിയത്. ഇതോടെയാണ് കാസർകോടിന്റെ ചിരകാല അഭിലാഷം സർക്കാർ തിരിച്ചറിഞ്ഞത്. അങ്ങനെയാണ് അതിവേഗം മെഡിക്കൽ കോളേജ് തുറക്കുന്നത്. ഭാവിയിൽ ഇത് കാസർകോടിന്റെ ചികിൽസാ പ്രശ്‌നങ്ങൾക്കുള്ള മറുപടിയായി മാറും.

അതിനൂതന കോവിഡ് ചികിത്സാ കേന്ദ്രമായാണ് മെഡിക്കൽ കോളേജ് ആശുപത്രിയെ സജ്ജീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ കോവിഡ് രോഗബാധിതർക്ക് വേണ്ടി ഇരുന്നൂറോളം കിടക്കകളും പത്ത് ഐസിയു കിടക്കകളുമാണ് തയ്യാറാക്കിയിരിക്കുന്നത്. സ്ഥിതിഗതകിൾ വിലയിരുത്തിയതിന് ശേഷം 100 കിടക്കകളും പത്ത് ഐസിയു കിടക്കകളും കൂടി സജ്ജമാക്കും.

ഏഴു കോടി രൂപയുടെ അത്യാധുനിക ഉപകരണങ്ങളും ആശുപത്രിയിലെത്തിച്ചു. ലോക്ഡൗൺ പ്രഖ്യാപിച്ചത് കാരണം ചില ഉപകരണങ്ങളെല്ലാം വഴിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇത് എത്രയും പെട്ടെന്ന് എത്തിക്കാനുള്ള നടപടികൾ ആംരഭിച്ചിട്ടുണ്ട്. ഇലക്ട്രൊ കാർഡിയോഗ്രാം (ഇസിജി), മൾട്ടി പർപ്പസ് ഉപകരണങ്ങൾ തുടങ്ങിയവ ഇതിനകം എത്തിയിട്ടുണ്ട്.

ഡോക്ടർമാർ, ഹെഡ് നഴ്‌സ്, സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ് എന്നിങ്ങനെ പതിനേഴോളം പേരെയായിരിക്കും ആശുപത്രിയിൽ നിയമിക്കുക. അടിയന്തിര സാഹചര്യമായതിനാൽ ഇവരെ ജില്ലയിലെ മറ്റു ആരോഗ്യ കേന്ദ്രങ്ങളിൽ നിന്നായിരിക്കും എത്തിക്കുക. മെഡിക്കൽ കോളേജിന്റെ നിർമ്മാണം പൂർത്തിയാക്കിയ അഡ്‌മിനിസ്‌ട്രേറ്റീവ് ബ്ലോക്കാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയത്.

ഇതിന്റെ വൈദ്യുതീകരണത്തിനായി കഴിഞ്ഞയാഴ്ച മെഡിക്കൽ കോളേജ് പരിസരത്ത് 160 കെ വി ട്രാൻസ്‌ഫോർമർ സ്ഥാപിച്ചിരുന്നു. മെഡിക്കൽ കോളേജ് മാർച്ച് പതിനഞ്ചിന് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യാനിരുന്നതായിരുന്നു. ജനറൽ ഒപിക്ക് പുറമേ പ്രത്യേക വിഭാഗങ്ങളുടെ ഒപിയും ഇതിനായി മറ്റു മെഡിക്കൽ കോളേജുകളിൽ നിന്നും വിദഗ്ധരെ എത്തിക്കുന്നതിനും തീരുമാനിച്ചിരുന്നു. സംസ്ഥാനത്തുകൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആരോഗ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങ് മാറ്റി വെക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP