Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ന്യുയോർക്ക് നഗരത്തിലെ ബ്രോങ്ക്സിലുള്ള മൃഗശാലയിലെ നാദിയ എന്നുപേരുള്ള കടുവയ്ക്ക് കൊറോണ സ്ഥിരീകരിച്ചു; ഒപ്പം ജീവിക്കുന്ന ആറ് കടുവകൾക്കും കൊറോണ പടർന്നതായി ആശങ്ക; മനുഷ്യകുലം വിട്ട് മൃഗലോകത്തേക്കും മഹാവ്യാധി പടരുമ്പോൾ

ന്യുയോർക്ക് നഗരത്തിലെ ബ്രോങ്ക്സിലുള്ള മൃഗശാലയിലെ നാദിയ എന്നുപേരുള്ള കടുവയ്ക്ക് കൊറോണ സ്ഥിരീകരിച്ചു; ഒപ്പം ജീവിക്കുന്ന ആറ് കടുവകൾക്കും കൊറോണ പടർന്നതായി ആശങ്ക; മനുഷ്യകുലം വിട്ട് മൃഗലോകത്തേക്കും മഹാവ്യാധി പടരുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

റിയുംതോറും ആഴം വർദ്ധിക്കുന്ന ഒരു പ്രതിഭാസമായി മാറിക്കൊണ്ടിരിക്കുകയാണ് കൊറോണ. മൃഗങ്ങളിൽ കുടികൊണ്ട് മ്യുട്ടേഷനിലൂടെ ശക്തിവർദ്ധിപ്പിച്ച് എങ്ങനെയോ മനുഷ്യരിൽ കുടിയേറിയ ഈ കൊലയാളി വൈറസ് ലോകമെമ്പാടുമുള്ള മനുഷ്യകുലത്തെ മുച്ചൂടും മുടിക്കാനൊരുങ്ങുമ്പോളാണ് ഞെട്ടലോടെ ലോകം ആ വാർത്ത ശ്രവിക്കുന്നത്, കോവിഡ് 19 മൃഗങ്ങളേയും ബാധിക്കാമെന്ന്.

ന്യുയോർക്ക് നഗരത്തിലെ ബ്രോക്സനിലെ മൃഗശാലയിലുള്ള നാൽ വയസ്സ് പ്രായമുള്ള പെൺകടുവയിൽ കൊറോണാ ബാധ സ്ഥിരീകരിച്ചത് വൈദ്യലോകത്താകെ ഞെട്ടലുണ്ടാക്കുകയാണ്. ഇതുവരെവളർത്തുമൃഗങ്ങളിൽനിന്നും മനുഷ്യരിലേക്ക് കൊറോണ പടർന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെങ്കിലും, ഈ മലയൻ കടുവയിലെ രോഗസ്ഥിരീകരണം അത്തരമൊരു സാദ്ധ്യതയിലേക്ക് കൂടി വിരൽ ചൂണ്ടുകയാണ്.

വരണ്ട ചുമയോടെയായിരുന്നു നാദിയയുടെയും രോഗാരംഭം. പിന്നീട് ദഹനസംബന്ധമായ പ്രശ്നങ്ങൾ കൂടി കാണപ്പെട്ടതോടെയാണ് ഈ പെൺകടുവയെ വിശദമായ പരിശോധനക്ക് വിധേയമാക്കിയത്. നാദിയക്കൊപ്പമുള്ള മറ്റ് ആറ് മൃഗങ്ങൾ കൂടി ഇതേ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നുണ്ട് എന്നാണ് ഈ മൃഗശാലയുടെ നടത്തിപ്പുകാരായ വൈൽഡ് ലൈഫ് കൺസർവേഷൻ സൊസൈറ്റി അധികൃതർ പറഞ്ഞത്. എന്നാൽ ആർക്കും തന്നെ ഗുരുതരമായ രോഗബാധയില്ലെന്നും ചികിത്സിച്ച് ഭേദമാക്കാനാകുമെന്നും അവർ കൂട്ടിച്ചേർത്തു.

ഈ മൃഗങ്ങളെ പരിപാലിക്കുന്നവരിൽ ആരിലെങ്കിൽ നിന്നായിരിക്കും ഇത് പകർന്നതെന്നാണ് സംശയിക്കുന്നത്. എന്നാൽ മൃഗപാലകരിലാർക്കും ഇതുവരെ കൊറോണയുടെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയിട്ടില്ല താനും. എന്തായാലും ഇനിയും ഇത് കൂടുതൽ പടരാതിരിക്കുവാൻ, മൃഗപാലനവുമായി ബന്ധപ്പെട്ട ജോലിയിലുള്ള എല്ലാ പരിശീലകരേയും കോവിഡ് 19 പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മൃഗശാലാ അധികൃതർ പറഞ്ഞു.

വ്യത്യസ്ത സ്പീഷീസുകളിൽ വ്യത്യസ്ത തരത്തിലായിരിക്കും വൈറസ് ബധയുടെ ലക്ഷണങ്ങൾ കാണുക എന്നത് വൈദ്യശാസ്ത്രത്തിന് കൂടുതൽ വെല്ലുവിളി ഉയർത്തുകയാണ്. അമേരിക്കയിലെ കൊറോണ ബാധയുടെ എപ്പിസെന്ററായി മാറിക്കഴിഞ്ഞ ന്യുയോർക്കിന് ഇത് തീരെപ്രതീക്ഷിക്കാത്ത മറ്റൊരു ആഘാതമായി മാറിയിരിക്കുകയാണ്. കടുവകൾക്ക് രോഗബാധയുണ്ടായതുപോലെ വളത്ത് മൃഗങ്ങൾക്കും ഉണ്ടാകുമോ എന്ന ആശങ്കയിലാണ് ജനങ്ങളും ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരും.

അത്തരത്തിൽ ഉണ്ടായാൽ അത് രോഗവ്യാപനത്തിന്റെ ശക്തിയെ പലമടങ്ങ് വ്യാപിപിച്ചേക്കാം എന്നതാണ് ഇത്തരമൊരു ആശങ്കയ്ക്ക് കാരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP