Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നിസാമുദ്ദീനിൽ നിന്ന് പന്തളത്ത് എത്തിയത് മാർച്ച് 17 ന്; 14 ദിവസത്തെ ഹോം ക്വാറന്റൈൻ കഴിഞ്ഞത് 31 ന്; കോവിഡ് സ്ഥിരീകരിച്ചത് പിന്നെയും നാലു ദിവസം കഴിഞ്ഞ്; പ്രത്യേകിച്ച് ലക്ഷണങ്ങളുമില്ല; പത്തനംതിട്ടയിൽ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിക്ക് രോഗം കിട്ടിയത് എവിടെ നിന്നെന്ന കാര്യത്തിൽ അവ്യക്തത

നിസാമുദ്ദീനിൽ നിന്ന് പന്തളത്ത് എത്തിയത് മാർച്ച് 17 ന്; 14 ദിവസത്തെ ഹോം ക്വാറന്റൈൻ കഴിഞ്ഞത് 31 ന്; കോവിഡ് സ്ഥിരീകരിച്ചത് പിന്നെയും നാലു ദിവസം കഴിഞ്ഞ്; പ്രത്യേകിച്ച് ലക്ഷണങ്ങളുമില്ല; പത്തനംതിട്ടയിൽ വൈറസ് ബാധ സ്ഥിരീകരിച്ച വിദ്യാർത്ഥിനിക്ക് രോഗം കിട്ടിയത് എവിടെ നിന്നെന്ന കാര്യത്തിൽ അവ്യക്തത

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ജില്ലയിൽ ഇന്നലെ കോവിഡ് 19 സ്ഥിരീകരിച്ച പന്തളം സ്വദേശിനിക്ക് എങ്ങനെയാണ് രോഗം വന്നത് എന്ന കാര്യത്തിൽ അവ്യക്തത. 14 ദിവസത്തെ ഹോം ക്വാറന്റൈൻ കാലാവധി കഴിഞ്ഞ് നാലാം ദിവസമാണ് വൈറസ് ബാധ കണ്ടെത്തിയത്. പ്രത്യേകിച്ച് രോഗലക്ഷണമൊന്നും ഈ കുട്ടിയിൽ പ്രകടമായിരുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണ്.

ഇതോടെ രോഗബാധ സംശയിക്കുന്നവർക്കുള്ള ഹോം ക്വാറന്റൈനും 28 ദിവസത്തേക്ക് നിർബന്ധമാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. അടൂരിൽ കഴിഞ്ഞയാഴ്ച രോഗം സ്ഥിരീകരിച്ച യുവാവിനും രോഗലക്ഷണം ഉണ്ടായിരുന്നില്ല. വിദേശത്ത് നിന്ന് എത്തിയതു വഴിയാണ് ഇദ്ദേഹത്തിന് രോഗം പകർന്നത് എന്ന് കണ്ടെത്തിയിരുന്നു. ഇന്നലെ രോഗം സ്ഥിരീകരിച്ച പന്തളം സ്വദേശിനി നിസാമുദ്ദീനിൽ നിന്നാണ് വന്നത്.

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നും കുട്ടിക്കില്ല. ഇവർ വന്നതോ പോയതോ ആയ ട്രെയിനിൽ സഞ്ചരിച്ചതു കൊണ്ടാകാം രോഗം വന്നത് എന്നൊരു അഭിപ്രായവും നിലനിൽക്കുന്നു. പക്ഷേ, ഇതിനൊന്നും സ്ഥിരീകരണമില്ല. ഇതിനിടെ തബ് ലീഗ് കഴിഞ്ഞ് മടങ്ങി വന്നവർ സഞ്ചരിച്ചിരുന്ന ട്രെയിനുകളിൽ സഞ്ചരിച്ചിരുന്നവരെ കണ്ടെത്താനുള്ള ശ്രമവും ജില്ലാ ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്. ജില്ലയിൽ നിന്നുള്ളവരെ ആദ്യം കണ്ടെത്തുകയാണ് ലക്ഷ്യം.

പന്തളം സ്വദേശിനി മാർച്ച് 15 ന് ന്യൂഡൽഹി നിസാമുദ്ദീനിൽ നിന്ന് രാവിലെ 9.15 ന് 12618 മംഗള ലക്ഷദ്വീപ് എക്പ്രസിൽ കയറി എസ് 9 കോച്ചിൽ സീറ്റ് നമ്പർ 55ൽ യാത്ര ചെയ്ത് 17 ന് രാവിലെ 10.15 ന് എറണാകുളം സൗത്ത് ജങ്ഷനിലാണ് ഇറങ്ങിയത്. അവിടെ നിന്ന് നോർത്ത് റെയിൽവേ സ്റ്റേഷനിലേക്ക് രാവിലെ 11ന് ഓട്ടോയിലെത്തി ഹോട്ടൽ റോയൽ പാലസിൽ കയറി. അര മണിക്കൂർ അവിടെ ചെലവഴിച്ച് നോർത്ത് റെയിൽവേ സ്റ്റേഷനിലെ എസ്.ബി.ഐ എ.ടി.എമ്മിൽ കയറി.

ഉച്ചകഴിഞ്ഞ് 2.45 ന് ശബരി എക്പ്രസ് ജനറൽ കമ്പാർട്ട്മെന്റിൽ കയറി വൈകിട്ട് 4.45ന് ചെങ്ങന്നൂരിൽ എത്തി. അവിടെ നിന്ന് അഞ്ചിന് പന്തളത്തേക്കുള്ള കെ.എസ്.ആർ.ടി.സി വേണാട് ബസിൽ വീട്ടിലേക്ക് പുറപ്പെട്ടു. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ ആയിരുന്നു. ശനിയാഴ്ച ആണ് പത്തനംതിട്ട ജനറൽ ആശുപത്രി ഐസൊലേഷനിലേക്ക് മാറ്റിയത്. റൂട്ട് മാപ് അനുസരിച്ച് ഈ സ്ഥലങ്ങളിൽ ഈ സമയങ്ങളിൽ ഉണ്ടായിരുന്നവർ 9188297118, 9188294118 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ജില്ലാ കലക്ടർ പി.ബി. നൂഹ് അറിയിച്ചു.

നിലവിൽ 14 ദിവസമാണ് ഹോം ഐസൊലേഷൻ. ഈ കാലയളവിൽ രോഗലക്ഷണം കാണിക്കുന്നവരുടെ സ്രവം ആണ് പരിശോധനയ്ക്ക് അയച്ചു കൊണ്ടിരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP