Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗൺ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ബി.ജെപി എംഎ‍ൽഎയുടെ പിറന്നാൾ ആഘോഷം; സാമൂഹിക അകലം പാലിക്കാതെ വീട്ടിന്റെ മുന്നിൽ സൗജന്യ റേഷൻ വിതരണം; മഹാരാഷ്ട്രയിലെ ബിജെപി എംഎ‍ൽഎയുടെ നടപടി വിവാദത്തിലേക്ക്

മറുനാടൻ ഡെസ്‌ക്‌

മുംബൈ: കോവിഡ് വിഴുങ്ങിയ മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ നിയമം ലംഘിച്ച് എംഎ‍ൽഎയുടെ പിറന്നാൾ ആഘോഷം. പൊതുജന സമ്പർക്കം മറന്നും സാമൂഹിക അകലം പാലിക്കാതെയുമാണ് എംഎ‍ൽഎ തന്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചത്. വാർധ ജില്ലയിലെ ബി.ജെ,പി എംഎ‍ൽഎ ദാദാറാവുവാണ് വിവാദത്തിൽപ്പെട്ടത്. പിറന്നാൾ ദിനത്തിൽ പ്രദേശവാസികൾക്കായി നടത്തിയ റേഷൻ വിതരണത്തിന് എംഎ‍ൽഎയുടെ വസതിക്ക് മുന്നിൽ ആളുകൾ തടിച്ചുകൂടുകയായിരുന്നു.

വർധയിലെ ആർവി എംഎ‍ൽഎ ദാദാറാവു കീച്ചെയാണ് പിറന്നാളിന് സ്വന്തം വസതിയിൽ റേഷൻ വിതരണം നടത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. പിറന്നാളാഘോഷത്തിന്റെ ഭാഗമായി അരിയും ഗോതമ്പും നൽകുമെന്ന് എംഎ‍ൽഎ അറിയിക്കുകയായിരുന്നു. തുടർന്ന് സാമൂഹിക അകലം പാലിക്കൽ മറന്ന് നൂറുകണക്കിനാളുകൾ ദാദാറാവുവിന്റെ വസതിക്ക് മുന്നിൽ തടിച്ചുകൂടി. പൊലീസ് എത്തിയാണ് ആളുകളെ പിരിച്ചുവിട്ടത്.

ദാദാറാവുവിന്റെ വസതിക്ക് മുന്നിലുള്ള ജനക്കൂട്ടത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. എന്നാൽ പ്രദേശത്തെ 21 ദരിദ്രകുടുംബങ്ങൾക്കാണ് താൻ ഭക്ഷ്യധാന്യങ്ങൾ നൽകാമെന്ന് പറഞ്ഞതെന്ന് ദാദാറാവു പ്രതികരിച്ചു. കൂടുതൽ ആളുകളെ തന്റെ വീടിന് മുന്നിലേക്ക് വിളിച്ചുകൂട്ടിയത് പ്രതിപക്ഷത്തിന്റെ ഗൂഢാലോചനയാണ്. താൻ ക്ഷേത്രദർശനത്തിന് പോയശേഷമാണ് കൂടുതൽ പേർ വീടിന് മുന്നിലെത്തിയതെന്നും തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും കീച്ചെ ആരോപിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP