Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അകലമാണ് ഇപ്പോൾ അടുപ്പം! കൊറോണയോട് സാനിറ്റൈസറിലൂടെ ഷൂട്ട് അറ്റ് സൈറ്റ് നടപ്പാക്കുന്ന സമൂഹം; കോവിഡിനെക്കാൾ കരുതേണ്ടത് വ്യാജ വാർത്തയേയും; കൈ കഴുകിയില്ലെങ്കിൽ കിടപ്പാകും; മനുഷ്യന്റെ കണ്ണില്ലാത്ത ദുരയാണ് കുഴപ്പം; ഒപ്പം അമേരിക്കയുടെയും യൂറോപ്പിന്റെയും നടുക്കവും; മാരക വൈറസിന്റെ ഭീതി ചിരിയിലും ചിന്തകളിലുമൂടെ അവതരിപ്പിക്കുന്ന വരകൾ; ഒരു ക്ലിക്കിൽ കാണാം... കൊറോണ കാർട്ടൂണുകൾ: ലോക് ഡൗൺ കാലത്തും കാർട്ടൂണിസ്റ്റുകൾ സജീവമാകുമ്പോൾ

അകലമാണ് ഇപ്പോൾ അടുപ്പം! കൊറോണയോട് സാനിറ്റൈസറിലൂടെ ഷൂട്ട് അറ്റ് സൈറ്റ് നടപ്പാക്കുന്ന സമൂഹം; കോവിഡിനെക്കാൾ കരുതേണ്ടത് വ്യാജ വാർത്തയേയും; കൈ കഴുകിയില്ലെങ്കിൽ കിടപ്പാകും; മനുഷ്യന്റെ കണ്ണില്ലാത്ത ദുരയാണ് കുഴപ്പം; ഒപ്പം അമേരിക്കയുടെയും യൂറോപ്പിന്റെയും നടുക്കവും; മാരക വൈറസിന്റെ ഭീതി ചിരിയിലും ചിന്തകളിലുമൂടെ അവതരിപ്പിക്കുന്ന വരകൾ; ഒരു ക്ലിക്കിൽ കാണാം... കൊറോണ കാർട്ടൂണുകൾ: ലോക് ഡൗൺ കാലത്തും കാർട്ടൂണിസ്റ്റുകൾ സജീവമാകുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: അകലാണ് ഇപ്പോൾ അടുപ്പം..... പൊതു സ്ഥലങ്ങളിൽ മറ്റുള്ളവരിൽ നിന്നും ഒരു മീറ്റർ എങ്കിലും അകലം പാലിക്കണം....-ഈ സന്ദേശാണ് കാർട്ടൂണിസ്റ്റുകളും സമൂഹത്തിന് പകർന്ന് നൽകുന്നത്. കൊറോണാ വൈറസിന് കേന്ദ്രം പ്രഖ്യാപിച്ചിരിക്കുന്നത് ഷൂട്ട് അറ്റ് സൈറ്റാണ്. അത് പക്ഷേ തോക്കിലൂടെ അല്ല. സാനിറ്റൈസറിലൂടെ ആർക്കും ഈ വൈറസിനെ കണ്ടാലുടൻ വെടിവച്ചിടാം.... ഇങ്ങനെ സാമൂഹിക അകലത്തിന്റേയും കൊറോണയെ നേരിടാൻ സാനിറ്റൈസറും കൈകഴുകലുമെല്ലാം ശീലമാക്കേണ്ടതിന്റെ പ്രസക്തിയും നിറയുന്ന വരകൾ. കൊറോണയെക്കാൾ വലുത് വ്യാജ വാർത്തയാണെന്ന സന്ദേശവും പരിഹാസം നിറച്ച കാർട്ടൂണുകളിലുണ്ട്. അങ്ങനെ സോഷ്യൽ മീഡിയയെ ഒരു കൂട്ടം കാർട്ടൂണിസ്റ്റുകൾ കൈയടക്കുകയാണ് ഈ ലോക് ഡൗൺ കാലത്ത്.

കൈ കഴുകിയില്ലെങ്കിൽ കിടപ്പാകുമെന്ന് പറയുന്നു ഒരു കാർട്ടൂൺ. മനുഷ്യന്റെ കണ്ണില്ലാത്ത ദുരയാണ് കുഴപ്പമെന്ന് ചൂണ്ടിക്കാട്ടുന്നു മറ്റൊന്ന്. അമേരിക്കയുടെയും യൂറോപ്പിന്റെയും നടുക്കമാണ് ചില ചിത്രങ്ങളിൽ. ഭയാനകമായി പടരുന്ന കൊറോണയുടെ നേർ ചിത്രങ്ങളാണ് എല്ലാം. ലോക് ഡൗൺ കാലത്ത് ബോറടി മാറ്റാൻ മാത്രമല്ല, ബോധം തെളിയാനും ഉപകരിക്കുന്ന വരകൾ. വീട്ടിലിരുന്ന വരയ്ക്കുന്ന കാർട്ടൂണുകൾ പൊതു ഇടത്തിൽ ചർച്ചയാക്കാൻ സോഷ്യൽ മീഡിയയെ സമർത്ഥമായി വിനിയോഗിക്കുകയാണ് കേരളത്തിലെ കാർട്ടൂണിസ്റ്റുകൾ. വീട്ടിലിരുന്ന വരയ്ക്കുമ്പോൾ അത് സമൂഹത്തിൽ എത്തിക്കാൻ പുതിയ മാധ്യമം.

അങ്ങനെ ലോക് ഡൗൺ കാലത്ത് വീട്ടിൽ ഇരുന്ന് കാർട്ടൂണിസ്റ്റുകൾ വിമർശനത്തിലൂന്നിയ ചിന്ത ഫെയ്‌സ് ബുക്കിലൂടെ സമൂഹത്തിന് പകരുകയാണ്. കൊറോണയെ അതിജീവിക്കേണ്ട ആവശ്യകതയിലൂന്നിയാണ് മിക്ക രചനകളും. അങ്ങനെ ലോക് ഡൗൺ കാലത്ത് കാർട്ടൂണിസ്റ്റുകൾ സോഷ്യൽ മീഡിയ കൈയടക്കുകയാണ്. ഇതിന് വേണ്ടിയുള്ള ഫ്‌ളാറ്റ് ഫോം ഒരുക്കിയിരിക്കുന്നത് കേരള കാർട്ടൂൺ അക്കാദമിയാണ്. കൊറോണ കാലത്തെ കാർട്ടൂണുകളുടെ ശേഖരം ആസ്വദിക്കാനും മറ്റുള്ളവർക്ക് പങ്കിടാനും ഫെയ്‌സ് ബുക്കിലൂടെ അവസരം അങ്ങനെ കാർട്ടൂണിനെ സ്‌നേഹിക്കുന്നവർക്ക ആസ്വാദനത്തിന്റെ അവസരം ഒരുക്കുന്നു.

കേരളത്തിലെ മാത്രമല്ല, മറ്റ് സംസ്ഥാനങ്ങളിലെയും വിദേശത്തെയും കാർട്ടൂണിസ്റ്റുകളുടെ രചനകൾ വിപുലമായ ശേഖരത്തിലുണ്ട്. പത്രമാധ്യമങ്ങളിലൂടെ അറിയപ്പെടുന്നവരും ഇതിലുൾപ്പെടും. വെറും ചിരിയല്ല , ചിന്തയുടെ വലിയ തിരിച്ചറിവുകൾ നൽകുന്നുണ്ട് പല കാർട്ടൂണുകളും. ഒപ്പം, ജാഗ്രതയുടെ മുന്നറിയിപ്പുകളും. 500 കാർട്ടൂണുകളുള്ള ശേഖരം ദിവസവും 50 രചനകൾ വീതം ഉൾപ്പെടുത്താനായിരുന്നു തീരുമാനം. എന്നാൽ അതിനും അപ്പുറത്തേക്കാണ് ആസ്വാദകർക്കായി കാർട്ടൂണുകൾ തയ്യാറകപ്പെടുന്നത്. ഇതോടെ ദിവസവും പേജിൽ അമ്പതിൽ അധികം കാർട്ടൂണുകൾ എത്തുകയാണ്.

കൊറോണ ഭീതി കേരളത്തിൽ ആദ്യമുയർന്നപ്പോൾ, ഫെബ്രുവരിയിൽ കണ്ണൂരിൽ കാർട്ടൂൺ അക്കാദമി കൊറോണ കാർട്ടൂണുകളുടെ പ്രദർശനം നടത്തിയിരുന്നു. തുടർന്ന് ആരോഗ്യ വകുപ്പും, ജില്ലാ മെഡിക്കൽ ഓഫീസുമായി സഹകരിച്ച് തൃശൂരും എറണാകുളത്തും ഒരുക്കി. എന്നാൽ ലോക് ഡൗൺ വന്നതോടെ പരസ്യ കാർട്ടൂൺ പ്രദർശനം പറ്റാതെയായി. ഇതാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പുതിയ രൂപത്തിൽ അവതരിപ്പിക്കുന്നത്. വലിയ പ്രതികരണമാണ് അപ്പോഴും കാർട്ടൂണുകൾക്ക് കിട്ടുന്നത്.

ജനങ്ങളെ ബോധവൽക്കരിക്കാൻ കാർട്ടൂണുകൾക്ക് കൂടുതൽ കഴിയുമെന്നതിനാലാണ് ലോക് ഡൗൺ കാലത്ത് ഓൺലൈൻ പ്രദർശനം ഒരുക്കിയതെന്ന് അക്കാദമി ചെയർമാൻ കെ.ഉണ്ണികൃഷ്ണനും സെക്രട്ടറി അനൂപ് രാധാകൃഷ്ണനും പറഞ്ഞു. നൂറു വർഷം മുൻപ് ഒരു മഹാ ക്ഷാമ കാലത്താണ് ആദ്യമലയാള കാർട്ടൂൺ പ്രസിദ്ധീകരിച്ചത്. ഇപ്പോൾ മഹാമാരിയെ ചെറുക്കുന്ന സമൂഹത്തിൽ ബോധവൽക്കരണ ദൗത്യത്തിലാണ് കാർട്ടൂണിസ്റ്റുകൾ. ലോകം അടഞ്ഞുകിടക്കുമ്പോഴും കാർട്ടൂണിസ്റ്റുകൾ വര കൊണ്ട് പ്രതിരോധം തീർക്കുന്നു- കെ ഉണ്ണിക്കൃഷ്ണൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

MNM Recommends +

Go to TOP