Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'കാട്ടുപോത്തിന് എന്ത് ഏത്തവാഴ'; പെട്രോൾ പമ്പിനു മുന്നിൽ ഐക്യദീപം കത്തിച്ചവരെ പരിഹസിച്ച് നടൻ ലാൽ

'കാട്ടുപോത്തിന് എന്ത് ഏത്തവാഴ'; പെട്രോൾ പമ്പിനു മുന്നിൽ ഐക്യദീപം കത്തിച്ചവരെ പരിഹസിച്ച് നടൻ ലാൽ

സ്വന്തം ലേഖകൻ

ന്യൂഡൽഹി: കോവിഡ് രോഗവ്യാപനത്തിന്റെ ഇരുട്ട് അകറ്റാൻ വേണ്ടി ദീപം തെളിയിച്ചു കൊണ്ട് ജനകോടികളാണ് ഇന്നലെ രംഗത്തുവന്നത്. രാജ്യത്തിലാകമാനം നിരവധി പേരാണ് വിളക്കുകൾ തെളിയിച്ചത്. ഇതിനു പിന്നാലെ ചില അപകട റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ഇപ്പോഴിതാ പെട്രോൾ പമ്പിനു മുന്നിൽ മെഴുകുതിരി കത്തിച്ച് വെച്ച് ഐക്യദീപത്തിനു പിന്തുണ അറിയിച്ച ചിത്രം പങ്കുവെച്ച് പരിഹാസവുമായി എത്തിയിരിക്കുകയാണ് നടൻ ലാൽ.

ചിത്രം പങ്കുവെച്ച് 'കാട്ടുപോത്തിന് എന്ത് ഏത്തവാഴ' എന്നാണ് അടിക്കുറിപ്പായി ലാൽ എഴുതിയത്. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിനുള്ള നടപടികളുടെ തുടർച്ചയായാണ് ദീപം തെളിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. മലയാളത്തിൽ നിന്ന് മമ്മൂട്ടി അടക്കം നിരവധി പേരാണ് പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ പിന്തുണച്ച് രംഗത്ത് വന്നത്.

രാത്രിയിൽ ദീപങ്ങൾ തെളിയിച്ച താരങ്ങളുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. എന്നാൽ വീട്ടിലിരിക്കുന്നതിന് പകരം ദീപം തെളിയിച്ച് ജനങ്ങൾ റോഡിലിറങ്ങിയതും പടക്കം പൊട്ടിച്ചതു വഴി തീപടർന്നതും അശുഭ വാർത്തകളായി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP