Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ലോക് ഡൗൺ കാരണമാകുക നോട്ട് നിരോധന കാലത്തെ പ്രതിസന്ധിക്ക് സമാനമായ സാഹചര്യത്തിനെന്ന് കമൽഹാസൻ; പ്രഖ്യാപനം കൃത്യമായ ആസൂത്രണമില്ലാതെയെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ കുറ്റപ്പെടുത്തൽ

ലോക് ഡൗൺ കാരണമാകുക നോട്ട് നിരോധന കാലത്തെ പ്രതിസന്ധിക്ക് സമാനമായ സാഹചര്യത്തിനെന്ന് കമൽഹാസൻ; പ്രഖ്യാപനം കൃത്യമായ ആസൂത്രണമില്ലാതെയെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ കുറ്റപ്പെടുത്തൽ

മറുനാടൻ ഡെസ്‌ക്‌

ചെന്നൈ: നോട്ട് നിരോധനത്തെ തുടർന്ന് രാജ്യത്തുണ്ടായ പ്രതിസന്ധി ആവർത്തിക്കുന്നതിന് ലോക് ഡൗൺ കാരണമാകുമോ എന്ന ആശങ്ക ചൂണ്ടിക്കാട്ടി നടൻ കമൽഹാസൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കൊറോണ പ്രതിരോധ പ്രവർത്തനത്തിനായി ലോക് ഡൗൺ പ്രഖ്യാപിച്ചത് കൃത്യമായ ആസൂത്രണമില്ലാതെയാണെന്നും മക്കൾ നീതിമയ്യം അധ്യക്ഷൻ കത്തിൽ കുറ്റപ്പെടുത്തുന്നു. തമിഴ്‌നാട്ടിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം പെരുകുന്നതിനിടെയാണ് കമൽഹാസൻ നരേന്ദ്ര മോദിക്ക് കത്തയച്ചത്.

തമിഴ്‌നാട്ടിൽ നിരവധിപ്പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടുതൽ പേരും നിസാമുദ്ദീൻ മർക്കസിലെ തബ്‍ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയവരാണ്. ഇവരിൽ പലരും വീടുകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനാ ചടങ്ങ് നടത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് വനിതാ പ്രഭാഷകരിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. നിരവധി വീടുകളിൽ ദിവസങ്ങളോളം കഴിഞ്ഞതിനാൽ രോഗവ്യാപന സാധ്യത ഏറെയെന്ന് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടി. തമിഴ്‌നാട്ടിൽ നിസാമുദ്ദീനിൽ നിന്നെത്തിയവരുടെ നീണ്ട സമ്പർക്കപ്പട്ടിക ഇപ്പോഴും പൂർത്തിയായിട്ടില്ല. ഇതിനിടയിലാണ് വനിതാ പ്രഭാഷകരും വിവിധയിടങ്ങളിലെ വീടുകളിൽ പ്രാർത്ഥ ചടങ്ങുകൾ നടത്തിയതായി കണ്ടെത്തിയത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP