Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രൂപ വേവിച്ചു തിന്നാൽ വിശപ്പടക്കാനാവില്ല; കൊറോണക്ക് പോലും വേണ്ടാത്ത 29.96 ലക്ഷം കർഷകർക്ക് നിങ്ങൾ എന്തുകൊടുത്തു? ലോക്ക് ഡൗൺ കാലത്ത് കർഷകരിൽ നിന്നും സർക്കാർ സംവിധാനങ്ങൾ എത്ര കിലോ പച്ചക്കറിയും മറ്റു കാർഷിക ഉൽപന്നങ്ങളും എന്നുകൂടി ജനങ്ങളെ അറിയിക്കണം; പാളത്തൊപ്പി വെച്ച് കർഷകരെ നയിക്കുന്ന നേതാക്കളും ഈ കാര്യങ്ങൾ വിശ്രമവേളയിൽ ചിന്തിക്കണം; ജെയിംസ് വടക്കൻ എഴുതുന്നു

രൂപ വേവിച്ചു തിന്നാൽ വിശപ്പടക്കാനാവില്ല; കൊറോണക്ക് പോലും വേണ്ടാത്ത 29.96 ലക്ഷം കർഷകർക്ക് നിങ്ങൾ എന്തുകൊടുത്തു? ലോക്ക് ഡൗൺ കാലത്ത് കർഷകരിൽ നിന്നും സർക്കാർ സംവിധാനങ്ങൾ എത്ര കിലോ പച്ചക്കറിയും മറ്റു കാർഷിക ഉൽപന്നങ്ങളും എന്നുകൂടി ജനങ്ങളെ അറിയിക്കണം; പാളത്തൊപ്പി വെച്ച് കർഷകരെ നയിക്കുന്ന നേതാക്കളും ഈ കാര്യങ്ങൾ വിശ്രമവേളയിൽ ചിന്തിക്കണം; ജെയിംസ് വടക്കൻ എഴുതുന്നു

ജെയിംസ് വടക്കൻ

ലോക്‌സഭാ തെരെഞ്ഞെടുപ്പിന് മുൻപ് നരേന്ദ്ര മോദി സർക്കാർ കർഷകർക്കായി അവതരിപ്പിച്ച പ്രധാനമന്ത്രി കർഷക സമ്മാൻ (PM കിസാൻ) പദ്ധതിയിലൂടെ 6000 രൂപ ലഭിച്ച 29.96 ലക്ഷം കർഷക കുടുംബങ്ങൾ കേരളത്തിലുണ്ട്. ഈ പദ്ധതി കേന്ദ്ര സർക്കാരിന്റെയാണെങ്കിലും സംസ്ഥാനത്ത് അർഹരായ കർഷകരെ കണ്ടെത്തിയത് കൃഷിമന്ത്രി V.S. സുനിൽ കുമാർ നേതൃത്വം നൽകുന്ന കൃഷിവകുപ്പാണ്. അതു കൊണ്ടു തന്നെ ഓരോ കർഷകന്റെ വിവരങ്ങളും ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളും കേരള സർക്കാർ കൃഷി വകുപ്പിന് അറിയാം.

കേരള സർക്കാർ കണക്കു പ്രകാരം കേരളത്തിൽ ദാരിദ്രരേഖക്കു താഴെയുള്ള റേഷൻ കാർഡ് ഉടമകൾ 3,672,715 പേരാണ്. അഞ്ചഗങ്ങളടങ്ങുന്ന ഒരു കുടുബത്തിന് ഗ്രാമ പ്രദേശങ്ങളിൽ പ്രതിമാസം 5,270 രൂപയും നഗരപ്രദേശങ്ങളിൽ 6,770 രൂപയും വരുമാനം ലഭിക്കാത്തവരെയാണ് ദാരിദ്രരേഖക്ക് താഴെയുള്ളവരായി കണക്കാക്കുന്നതിനുള്ള സാമ്പത്തിക /വരുമാന മാനദണ്ഡം. കേരളത്തിൽ ആകെയുള്ള റേഷൻ കാർഡുകൾ 87.14 ലക്ഷമാണ് എന്നോർക്കണം. കേരളത്തിലെ കർഷകരുടെ കൃഷിഭൂമിയുടെ ശരാശരി വിസ്തീർണം ഒരെക്കറിൽ താഴെയാണ്.

ഒരേക്കർ തെങ്ങിൽ നിന്നും (ആകെ 7,60,947 ഹെക്ടർ - ഒന്നാം സ്ഥാനത്തുള്ള കൃഷി) 2786 തേങ്ങക്ക് തേങ്ങ ഒന്നിന് 18 രൂപ വിലയിട്ടാലും കിട്ടുന്ന മാസ വരുമാനം 4179 രൂപ.

ഒരേക്കർ റബർ കൃഷിയിൽ നിന്ന് ( 5,51,115 ഹെക്ടർ -, രണ്ടാം സ്ഥാനം) 392 കിലോഗ്രാം റബറിന് 120 രൂപ നിരക്കിൽ പ്രതിമാസ വരുമാനം 3920 രൂപ.

ഒരേക്കർ നെൽകൃഷിയിൽ നിന്നും. [198096 ഹെക്ടർ - മൂന്നാം സ്ഥാനം. (1981-ൽ 8,01,699 ഹെക്ടർ നെൽകൃഷി ഉണ്ടായിരുന്നു.)] 1168 കിലോ നെല്ലിന് 28 രൂപ നിരക്കിൽ പ്രതിമാസ വരുമാനം 2726 രൂപ.

സമാനമായ കണക്കിൽ വാഴ കർഷകന്റെ പ്രതിമാസ വരുമാനം 4544 രൂപ. മറ്റ് കർഷകരുടെ പ്രതിമാസ വരുമാനം 1852 രൂപ.

ചുരുക്കത്തിൽ 29.69 ലക്ഷം 'റബർ മുതലാളി' 'തെങ്ങ് മുതലാളി ' 'കുരുമുളക്, ഏലം, ഇഞ്ചി മുതലാളി ' ' പെനാപ്പിൾ മുതലാളി ' എന്നൊക്കെ നാം വിളിക്കുന്ന കർഷകന്റെ പ്രതിമാസ വരുമാനം 5270 രൂപയിലും താഴെയാണ്. ചുരുക്കത്തിൽ ദരിദ്ര വിഭാഗക്കാരെക്കാൾ ദരിദ്രരാണ് കേരളത്തിലെ കർഷകർ.

കൊറോണയുടെ പേരിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പാക്കേജുകളിൽ ( 1.7 ലക്ഷം കോടി രൂപ കേന്ദ്ര പാക്കേജും, 20000 കോടി രൂപയുടെ കേരള സർക്കാർ പാക്കേജും) ഒന്നിലും ഈ ദരിദ്രവാസികളായ കർഷകർക്ക് ഒരു ആനുകൂല്യവും നൽകിയില്ല. നരേന്ദ്ര മോദി മാത്രം പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതിയിൽ 2000 രൂപ കേരളത്തിലെ 29.96 ലക്ഷം കർഷകർക്കും നൽകും.

കേരളത്തിലെ 20000 കോടി കൊറോണ പാക്കേജിലെ ചില സഹായങ്ങൾ ഇങ്ങനെ
*9.6 ലക്ഷം മോട്ടോർ തൊഴിലാളികൾക്ക് 5000 രൂപ മുതൽ 10000 രൂപ വരെ.
* കള്ളുവ്യവസായ തൊഴിലാളികൾക്ക് 10000 രൂപ.
* അഭിഭാഷക ഗുമസ്തർക്ക് 3000 രൂപ.
* 52 ലക്ഷം സാമൂഹിക സുരക്ഷാ പെൻഷൻ ഉപഭോക്താക്കൾക്ക് 8500 രൂപ.
* 4491834 അഗങ്ങളുള്ള കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ ഓരോ കുടുംബത്തിനും 20,000 രൂപ വരെ പലിശരഹിത 36 മാസ തിരിച്ചടവിൽ വായ്‌പ്പ.
* അബ്കാരി ക്ഷേമനിധിക്കാർക്ക് 5000 രൂപ സഹായം 10000 രൂപ വായ്‌പ്പ.
അങ്ങനെ പോകുന്നു സഹായങ്ങൾ.

ഇതൊന്നും കൊടുക്കുന്നതിന് ഒരു പരാതിയുമില്ല. പക്ഷെ മലയാളിയുടെ വിശപ്പ് മാറ്റാൻ കൃഷി ചെയ്യുന്ന കർഷകരെ ഒന്നും കൊടുക്കാതെ അവഗണിച്ചാൽ കർഷകൻ ഭക്ഷ്യവസ്തുക്കൾ കൃഷി ചെയ്യുന്നത് നിറുത്തിയാൽ ഇപ്പോൾ കർണാടക അതിർത്തി അടച്ചത് പോലെ നാളെ തമിഴ്‌നാട് അതിർത്തി അടച്ചാൽ മലയാളികൾക്ക് ഇതുപോലെ സഹായമായി നൽകുന്ന 'രൂപ' വേവിച്ചു തിന്നേണ്ടി വരും. കുഷിമന്ത്രിയും, മുഖ്യമന്ത്രിയും, പ്രതിപക്ഷ നേതാവുമൊക്കെ വാക്കുകൾ കൊണ്ടും വാഗ്ദാനങ്ങൾ കൊണ്ടും കർഷകരെ സഹായിക്കുന്ന പരിപാടി നിർത്തി മലയാളി ഇനി പഞ്ഞം കിടക്കാതെ വരേണ്ടി വരെണ്ടങ്കിൽ പ്രധാനമന്ത്രി കിസാൻ സമ്മാന പദ്ധതിയിൽ അംഗമായ 29.96 ലക്ഷം കർഷകർക്കും 10000 രൂപ സർക്കാർ ധനസഹായം നൽകണം.

ഈ ലോക്ക് ഡൗൺ കാലത്ത് കേരളത്തിലെ കർഷകരിൽ നിന്നും സംസ്ഥാന സർക്കാരും സർക്കാർ സംവിധാനങ്ങളും എത്ര കിലോ പച്ചക്കറിയും, വാഴക്കയും, പൈനാപ്പിളും, മറ്റു കാർഷിക ഉൽപന്നങ്ങളും വാങ്ങി എന്നുകൂടി ജനങ്ങളെ അറിയിച്ചാൽ കൊറോണക്കു പോലും വേണ്ടാത്ത കർഷകരുടെ സത്യസ്ഥിതി മനസിലാകും. ഇടതുപക്ഷ കർഷക സംഘടനകളും കർഷക തൊഴിലാളി സംഘടനകളും ഇക്കാര്യം കൊറോണ കാലത്തെ വിശ്രമ ജീവിതത്തിലെങ്കിലും ഇതൊന്നു പഠിക്കുന്നത് നന്നായിരിക്കും. പാളത്തൊപ്പി വെച്ച് കർഷകരെ നയിക്കുന്ന നേതാക്കളും ഈ കാര്യങ്ങളൊക്കെ വിശ്രമവേളയിൽ ചിന്തിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP