Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹിതനായ അബ്ദുൾ കരീം 18കാരിയായ കാമുകിയുടെ മുറിയിലെത്തിയത് വെളുപ്പിന് മൂന്ന് മണിക്ക്; പ്രണയ സല്ലാപത്തിന് ശേഷം ഇരുവരും ഉറങ്ങിപ്പോയതോടെ കയ്യോടെ പിടികൂടി ബന്ധുക്കൾ; യുവതിയും കാമുകനും കൊല്ലപ്പെട്ടത് വീട്ടുകാരുടെ ക്രൂരമർദ്ദനത്തെ തുടർന്ന്

വിവാഹിതനായ അബ്ദുൾ കരീം 18കാരിയായ കാമുകിയുടെ മുറിയിലെത്തിയത് വെളുപ്പിന് മൂന്ന് മണിക്ക്; പ്രണയ സല്ലാപത്തിന് ശേഷം ഇരുവരും ഉറങ്ങിപ്പോയതോടെ കയ്യോടെ പിടികൂടി ബന്ധുക്കൾ; യുവതിയും കാമുകനും കൊല്ലപ്പെട്ടത് വീട്ടുകാരുടെ ക്രൂരമർദ്ദനത്തെ തുടർന്ന്

മറുനാടൻ മലയാളി ബ്യൂറോ

ലഖ്‌നൗ: പെൺകുട്ടിയുടെ മുറിയിൽ കാമുകനെ കണ്ടതോടെ വീട്ടുകാർ ഇരുവരെയും തല്ലിക്കൊന്നു. വിവാഹിതനായ അബ്ദുൾ കരീം എന്ന യുവാവും അയാളുടെ കാമുകി 18കാരിയായ യുവതിയുമാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം രാവിലെയാണ് ഇരുവരെയും പെൺകുട്ടിയുടെ മുറിയിൽ നിന്നും പെൺകുട്ടിയുടെ വീട്ടുകാർ പിടികൂടിയത്. തുടർന്ന് ഇരുവരെയും മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ യുവതിയുടെ പിതാവ് ഉസ്മാൻ, സഹോദരൻ ഡാനിഷ്, അമ്മാവൻ സുലൈമാൻ, അമ്മാവന്റെ മകനായ റാണു എന്നിവരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.

34കാരനായ അബ്ദുൾ കരീം വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്. അബ്ദുൾ കരീമുമായി 18വയസ്സുള്ള പെൺകുട്ടി കുറച്ചുകാലമായി അടുപ്പത്തിലായിരുന്നു. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെ കരീം കാമുകിയുടെ വീട്ടിലെത്തി. എന്നാൽ രഹസ്യസമാ​ഗമം കഴിഞ്ഞ് പെൺകുട്ടിയുടെ മുറിയിൽ കിടന്ന് ഇരുവരും ഉറങ്ങിപ്പോയി. രഹസ്യമായി വീടിനകത്തേക്ക് പ്രവേശിച്ച ഇയാളെ പിന്നീട് പെൺകുട്ടിയുടെ പിതാവും ബന്ധുക്കളും പിടികൂടുകയായിരുന്നു.

പെൺകുട്ടിയുടെ മുറിക്കുള്ളിൽനിന്ന് അസ്വാഭാവിക പെരുമാറ്റം കേട്ടതോടെയാണ് ആരോ മുറിയിലുണ്ടെന്ന് ബന്ധുക്കൾക്ക് മനസിലായത്. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കരീമിനെ പെൺകുട്ടിയുടെ ബന്ധുക്കൾ പിടികൂടുകയും ക്രൂരമായി മർദിക്കുകയും ചെയ്തു. ആക്രമണം തടയാൻ ശ്രമിച്ച പെൺകുട്ടിയെയും ഇവർ മർദിച്ചു. അതിക്രൂരമായ മർദനത്തിനൊടുവിൽ രണ്ടു പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചെന്നാണ് റിപ്പോർട്ടുകൾ.

യുവാവ് വിവാഹിതനും നാല് കുട്ടികളുടെ പിതാവുമാണ്. ഇതറിഞ്ഞിട്ടും പ്രണയത്തിൽ നിന്നും പിന്മാറാൻ പെൺകുട്ടി തയ്യാറായിരുന്നില്ല. ഇതിനിടയിൽ പല സ്ഥലങ്ങളിൽ വെച്ചും ഇരുവരും തമ്മിൽ കാണാറുണ്ടായിരുന്നു. വീട്ടുകാർ ഇവർ തമ്മിലുള്ള ബന്ധം അറിഞ്ഞതോടെ ഇരുവരെയും പിന്തിരിപ്പാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ ഇരുവരും ബന്ധം വീണ്ടും തുടരുകയായിരുന്നു. യുവാവ് പെൺകുട്ടിയുടെ വീട്ടിൽ പാതിരാത്രിയിൽ എത്താറുള്ള കാര്യം വീട്ടുകാർക്കും അറിവില്ലായിരുന്നു. കഴിഞ്ഞ ദിവസം ഇരുവരും ഉറങ്ങിപ്പോയതോടെയാണ് കയ്യോടെ പിടികൂടപ്പെട്ടതും ക്രൂരമായി കൊലചെയ്യപ്പെട്ടതും. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP