Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

‘സ്വന്തം പോക്കറ്റിലേക്ക് ലാഭം കൊയ്യുന്ന ഈ പ്രക്രിയ ബിജെപി അവസാനിപ്പിക്കണം; എല്ലാ ലാഭവും അവർക്ക്, വേദന മുഴുവൻ സാധാരണക്കാർക്ക്; മോഷ്ടിക്കുന്നതിനുപകരം, സൗഖ്യം നൽകേണ്ടത് എങ്ങനെയാണെന്ന്  മനസിലാക്കണമെന്നും കോൺ​ഗ്രസ്; സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ആറ് വർഷത്തിനിടെ ഇന്ധന വിൽപ്പനയിലൂടെ സമാഹരിച്ച 20 ലക്ഷം കോടി രൂപയുടെ ലാഭം വിനിയോ​ഗിക്കണമെന്നും നിർദ്ദേശം

‘സ്വന്തം പോക്കറ്റിലേക്ക് ലാഭം കൊയ്യുന്ന ഈ പ്രക്രിയ ബിജെപി അവസാനിപ്പിക്കണം; എല്ലാ ലാഭവും അവർക്ക്, വേദന മുഴുവൻ സാധാരണക്കാർക്ക്; മോഷ്ടിക്കുന്നതിനുപകരം, സൗഖ്യം നൽകേണ്ടത് എങ്ങനെയാണെന്ന്  മനസിലാക്കണമെന്നും കോൺ​ഗ്രസ്; സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ ആറ് വർഷത്തിനിടെ ഇന്ധന വിൽപ്പനയിലൂടെ സമാഹരിച്ച 20 ലക്ഷം കോടി രൂപയുടെ ലാഭം വിനിയോ​ഗിക്കണമെന്നും നിർദ്ദേശം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യം നേരിടുന്ന പ്രതിസന്ധി നേരിടാൻ കഴിഞ്ഞ ആറ് വർഷത്തിനിടെ ഇന്ധന വിൽപ്പനയിലൂടെ സമാഹരിച്ച 20 ലക്ഷം കോടി രൂപയുടെ ലാഭം വിനിയോ​ഗിക്കണമെന്ന് കോൺ​ഗ്രസ്. വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ധനസഹായവും സബ്സിഡിയും നൽകാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും കോൺ​ഗ്രസ് ആവശ്യപ്പെടുന്നു. ‘സ്വന്തം പോക്കറ്റിലേക്ക് ലാഭം കൊയ്യുന്ന ഈ പ്രക്രിയ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ബിജെപി മനസ്സിലാക്കണം. എല്ലാ ലാഭവും അവർക്ക്, വേദന മുഴുവൻ സാധാരണക്കാർക്ക്. മോഷ്ടിക്കുന്നതിനുപകരം, സൗഖ്യം നൽകേണ്ടത് എങ്ങനെയാണെന്ന് അവർ മനസിലാക്കണം’ കോൺഗ്രസ് വക്താവ് മനു അഭിഷേക് സിങ്‌വി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഈ ലാഭം മൊത്തം ഒറ്റയ്ക്ക് പോക്കറ്റിലാക്കാൻ സർക്കാരിന് കഴിയില്ല. കർഷകർക്ക് സഹായങ്ങൾ നൽകിയേ തീരു. കർഷകർക്കും തൊഴിലാളികൾക്കും സബ്‌സിഡികൾ അനുവദിക്കണം എന്നും അദ്ദേഹം വ്യക്തമാക്കി. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, 2014 മാർച്ചിൽ അന്താരാഷ്ട്ര എണ്ണവില ബാരലിന് 108 ഡോളറായിരുന്നു. 6 വർഷത്തിനുശേഷം 2020 മാർച്ച് 30 ന് ഇത് ബാരലിന് 23 ഡോളറായി കുറഞ്ഞു, 18-19 വർഷത്തെ ചരിത്രപരമായ കുറവാണത്. അന്താരാഷ്ട്ര തലത്തിലെ വിലക്കുറവ് ഇന്ത്യാ സർക്കാരിന് ഗുണം ചെയ്യുമെന്ന് നാമെല്ലാവരും അറിഞ്ഞിരിക്കണം. അന്താരാഷ്ട്ര എണ്ണ വിപണിയിലെ ഇന്നത്തെ കണക്കനുസരിച്ച് പെട്രോൾ ലിറ്ററിന് 28 രൂപയ്ക്ക് ലഭ്യമാണ്, പക്ഷേ ഇത് ഇവിടെ ലിറ്ററിന് 74 രൂപയ്ക്കാണ് വിൽക്കുന്നതെന്നും മനു അഭിഷേക് ചൂണ്ടിക്കാട്ടി. രാജ്യത്തിന്റെ സാമ്പത്തിക പ്രതിസന്ധിയിൽ സർക്കാർ പൂർണ ആശ്വാസം നൽകേണ്ടത് പ്രധാനമാണ്. അത് രാജ്യത്തിന്റെ സാമ്പത്തിക ആശ്വാസമായിരിക്കണം, അല്ലാതെ, സർക്കാരിന്റെ സാമ്പത്തിക ആശ്വാസമാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിനിടെ, കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക്‌സഭാ, രാജ്യസഭാ എംപിമാർ അടക്കമുള്ളവരുടെ ശമ്പളം കേന്ദ്രസർക്കാർ വെട്ടിക്കുറച്ചു. കോവിഡ് വിരുദ്ധ പോരാട്ടത്തിനായി ഫണ്ട് സമാഹരിക്കാൻ വേണ്ടിയാണ് സർക്കാർ തീരുമാനം. 7900 കോടി രൂപ സമാഹരിക്കാൻ വേണ്ടി എംപിമാരുടെ ശമ്പളത്തിൽ നിന്നും 30 ശതമാനമാണ് വെട്ടിക്കുറച്ചത്. പ്രധാനമന്ത്രിയുടെയും മന്ത്രിമാരുടെയും ശമ്പളം വെട്ടിക്കുറച്ചു. രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവർണർമാർ എന്നിവരുടെയും ശമ്പളം വെട്ടിക്കുറയ്ക്കും. ഇത് സംബന്ധിച്ച ഓർഡിനൻസ് പുറത്തിറക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി കേന്ദ്രമന്ത്രി പ്രകാശ് ജാവദേദ്കർ അറിയിച്ചു.

ഈ ഏപ്രിൽ ഒന്നു മുതലാണ് തീരുമാനത്തിനു പ്രാബല്യമുണ്ടാവുക. ഒരു വർഷത്തേക്കാണ് ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത്. ഇതിന് 1954ലെ മെമ്പേഴ്സ് ഒഫ് പാർലമെന്റ് ആക്ട് ഭേദഗതി ചെയ്ത് ഓർഡിനൻസ് ഇറക്കും. എംപിമാരുടെ ശമ്പളം നിയമ ഭേദഗതിയിലൂടെ കുറയ്ക്കുന്നതിനു പുറമേ രാഷ്ട്രപതി, ഉപരാഷ്ട്രപതി, സംസ്ഥാന ഗവർണർമാർ എന്നിവർ സ്വമേധയാ ശമ്പളത്തിൽ വെട്ടിക്കുറവു വരുത്തും. സാമൂഹ്യ ഉത്തരവാദിത്വത്തിന്റെ ഭാഗമാണ് ജാവഡേക്കർ പറഞ്ഞു.

എല്ലാ എംപിമാരുടെയും പ്രാദേശിക വികസന ഫണ്ടിൽനിന്നു പത്തുകോടി വീതം കോവിഡ് ഫണ്ടിലേക്കു മാറ്റും. രണ്ടു വർഷത്തേക്കു പ്രാദേശിക വികസന ഫണ്ട് സസ്പെൻഡ് ചെയ്യാനും തീരുമാനമുണ്ട്. എംപി.മാരുടെ പ്രാദേശിക വികസന ഫണ്ട് രണ്ടുവർഷത്തേക്കാണ് (2020-21, 2021-22)നിർത്തിവെക്കാനുമാണ് കാബിനെറ്റ് തീരുമാനിച്ചിരിക്കുന്ത്. ഇത്തരത്തിൽ സമാഹരിക്കുന്ന തുക കൺസോളിഡേറ്റഡ് ഫണ്ടിലേക്കാണ് പോവുക. പത്ത് കോടി രൂപയാണ് കോവിഡ് ഫണ്ടിലേക്ക് എംപിമാർ നൽകുക. കേന്ദ്രസർക്കാറിനെ മാതൃകയാക്കി സംസ്ഥാന സർക്കാരുകളും സമാന രീതിയിൽ തീരുമാനങ്ങൾ കൈക്കൊള്ളണമെന്നും കേന്ദ്ര സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP