Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദീപം തെളിക്കൽ അശാസ്ത്രീയമെങ്കിലും പ്രധാനമന്ത്രി പറഞ്ഞതിനെ എതിർക്കേണ്ടതില്ല; ഇതിനൊപ്പം പാവപ്പെട്ടവർക്ക് സാമ്പത്തിക സുരക്ഷിതത്വത്തിന്റെ വെളിച്ചം കൂടി തെളിയണം; മോഷ്ടാവ്, അജ്ഞാത ജീവി തുടങ്ങിയ പ്രചാരണങ്ങൾ നടത്തി പാവങ്ങളെ കൂട്ടത്തോടെ പുറത്തിറക്കാൻ ശ്രമിക്കുന്ന ചിലർ ഉണ്ട്; കോവിഡിൽ മുഖ്യമന്ത്രിക്ക് പറഞ്ഞത്

ദീപം തെളിക്കൽ അശാസ്ത്രീയമെങ്കിലും പ്രധാനമന്ത്രി പറഞ്ഞതിനെ എതിർക്കേണ്ടതില്ല; ഇതിനൊപ്പം പാവപ്പെട്ടവർക്ക് സാമ്പത്തിക സുരക്ഷിതത്വത്തിന്റെ വെളിച്ചം കൂടി തെളിയണം; മോഷ്ടാവ്, അജ്ഞാത ജീവി തുടങ്ങിയ പ്രചാരണങ്ങൾ നടത്തി പാവങ്ങളെ കൂട്ടത്തോടെ പുറത്തിറക്കാൻ ശ്രമിക്കുന്ന ചിലർ ഉണ്ട്; കോവിഡിൽ മുഖ്യമന്ത്രിക്ക് പറഞ്ഞത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാന പ്രകാരം നടന്ന ദീപം തെളിയിക്കലിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി നിലപാട് ആവർത്തിച്ചത്. 'തീർത്തും അശാസ്ത്രീയ കാര്യമാണ് പ്രധാനമന്ത്രി പറഞ്ഞത്. അതുകൊണ്ട് വിമർശനങ്ങൾ സ്വാഭാവികമാണ്. ഇത് സംബന്ധിച്ച് നേരത്തെ പറഞ്ഞതാണ്. വെളിച്ചം തെളിയിക്കുക എന്നത് നല്ല കാര്യമാണ്. ദീപം തെളിയിക്കുന്നതോടൊപ്പം പാവപ്പെട്ടവർക്ക് സാമ്പത്തിക സുരക്ഷിതത്വത്തിന്റെ വെളിച്ചം കൂടി തെളിയേണ്ടതുണ്ട്. അത് പിന്നീട് വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. പ്രധാനമന്ത്രി പറഞ്ഞതിനെ എതിർക്കേണ്ടതില്ല. അദ്ദേഹം പ്രധാനമന്ത്രിയെന്ന നിലക്ക് അദ്ദേഹം പറയുന്നതിനെ നിലവിലെ സാഹചര്യത്തിൽ ഉൾക്കൊള്ളണം'- പിണറായി വ്യക്തമാക്കി.

ലോക്ക് ഡൗൺ സമയത്തും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് പുറത്തിറാക്കാൻ ചിലർ ശ്രമം നടത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി. മോഷ്ടാവ്, അജ്ഞാത ജീവി തുടങ്ങിയ തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങൾ നടക്കുന്നുണ്ട്. മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇത്തരം പ്രചരണങ്ങൾ ഏറെ ശ്രദ്ധയിൽപ്പെട്ടിട്ടുള്ളത്. അത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.ആളുകളെ ഭയപ്പെടുത്തി കൂട്ടമായി പുറത്തിറക്കാൻ ശ്രമിക്കുന്ന സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ്. ഇത് അംഗീകരിക്കാനാവില്ല. ഇത്തരം സന്ദേശങ്ങളുടെ ഉറവിടം മനസിലാക്കി ശക്തമായി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.തൃശ്ശൂർ കുന്ദംകുളത്ത് അജ്ഞാത ജീവിയിറങ്ങിയെന്ന് കാട്ടി ചില ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന്റെ പേരിൽ ജനങ്ങൾ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും പൊലീസിന് തലവേദനയായി. വ്യാജ പ്രചാരണം നടത്തി ജനങ്ങളെ വടിന് പുറത്തിറക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനാണ് പൊലീസിന്റെ തീരുമാനം.

കേരളത്തിൽ രോഗവ്യാപനം തടയാൻ കഴിയുന്നുണ്ടെങ്കിലും ലോകമെമ്പാടും നിന്നുള്ള സ്ഥിതി അസ്വസ്ഥപ്പെടുത്തുന്നതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. 18 മലയാളികളാണ് വിവിധ രാജ്യങ്ങളിലായി കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് രോഗവ്യാപനം തടുത്തുനിർത്താൻ കഴിയുന്നുണ്ട്. പൊതുവിൽ സ്വീകരിച്ച നടപടികൾ അതിന് വലിയ കാരണമാണ്. ലോകത്താകെയുള്ള സ്ഥിതി നമ്മളെ അസ്വസ്ഥപ്പെടുത്തുന്നു. ഏറ്റവുമൊടുവിൽ യുകെയിൽ മരിച്ച മലയാളി അടക്കം നമ്മൾ കേട്ടത് 18 മലയാളികൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മരിച്ചുവെന്നാണ്.

കൊവിഡ് ബാധിച്ച് വിവിധ രാജ്യങ്ങളിൽ മരിച്ചവരുടെ എണ്ണമാണ്. എല്ലായിടത്ത് നിന്നും ഔദ്യോഗിക വിവരങ്ങൾ ലഭ്യമാകേണ്ടതുണ്ട്. അമേരിക്കയിൽ കൊട്ടാരക്കര സ്വദേശി ഉമ്മൻ കുര്യൻ, പിറവം സ്വദേശി.....ഏപ്രിൽ അഞ്ചിന് അമേരിക്കയിൽ തിരുവല്ല സ്വദേശി ഷോൺ, തൊടുപുഴ സ്വദേശി തങ്കച്ചൻ, അയർലന്റിൽ കോട്ടയം കുറുപ്പുന്തറ സ്വദേശി ബീന, സൗദിയിൽ മലപ്പുറം സ്വദേശി സൗഫാൻ എന്നിവരാണ് മരിച്ചത്ഏപ്രിൽ നാലിന് സൗദിയിൽ പാനൂർ സ്വദേശി ഷബാന.ഏപ്രിൽ ഒന്നിന് മുംബൈയിൽ കതിരൂർ സ്വദേശി അശോകൻ, ദുബൈയിൽ തൃശ്ശൂർ സ്വദേശി ഹമീദ്, മാർച്ച് 31 ന് അമേരിക്കയിൽ പത്തനംതിട്ടയിൽ തോമസുമാണ് മരിച്ചത്.പ്രിയപ്പെട്ട സഹോദരങ്ങളുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു.- മുഖ്യമന്ത്രി പറഞ്ഞു..

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP