Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊറോണ മരണ സംഖ്യ 75,000ത്തോട് അടുക്കുമ്പോൾ 50,000ത്തിൽപ്പരം ആളുകളും മരിച്ചത് യൂറോപ്പിൽ; ലോകത്തിന് പ്രതീക്ഷ നൽകി ഇറ്റലിയിലും സ്‌പെയിനിലും ഫ്രാൻസിലും മരണ നിരക്ക് കുറയുന്നു; കൊറോണ വൈറസ് മരണ താണ്ഡവം ആടിയ ഇറ്റലിയിൽ ഇന്നലെ മരിച്ചത് 636 പേർ: നിരവധി മലയാളികളും മരണത്തിന് കീഴടങ്ങിയ ബ്രിട്ടനിൽ കടുത്ത ആശങ്ക

കൊറോണ മരണ സംഖ്യ 75,000ത്തോട് അടുക്കുമ്പോൾ 50,000ത്തിൽപ്പരം ആളുകളും മരിച്ചത് യൂറോപ്പിൽ; ലോകത്തിന് പ്രതീക്ഷ നൽകി ഇറ്റലിയിലും സ്‌പെയിനിലും ഫ്രാൻസിലും മരണ നിരക്ക് കുറയുന്നു; കൊറോണ വൈറസ് മരണ താണ്ഡവം ആടിയ ഇറ്റലിയിൽ ഇന്നലെ മരിച്ചത് 636 പേർ: നിരവധി മലയാളികളും മരണത്തിന് കീഴടങ്ങിയ ബ്രിട്ടനിൽ കടുത്ത ആശങ്ക

മറുനാടൻ മലയാളി ബ്യൂറോ

മഡ്രിഡ്: കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ചത് യൂറോപ്പിനെയാണ്. സ്‌പെയിൻ, ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ അന്നീ രാജ്യങ്ങളിൽ മാത്രമായി ആയിരങ്ങളാണ് ദിവസവും മരിച്ചു വീഴുന്നത്. യൂറോപ്പിന്റെ പുതിയ എപ്പി സെന്ററായി ബ്രിട്ടൻ മാറുമ്പോൾ ഇറ്റലിക്കും സ്‌പെയിനിനും ഫ്രാൻസിനും തെല്ലൊരു ആശ്വാസമായിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് ദിവസമായി ഈ രാജ്യങ്ങളിലെ മരണ നിരക്കിൽ ചെറിയ കുറവ് വന്നതാണം് ആരോഗ്യ പ്രവർത്തകർക്കും ജനങ്ങൾക്കും ആശ്വാസകരമായി മാറിയിരിക്കുന്നത്.

കൊറോണ ബാധിച്ച് യൂറോപ്പിൽ മാത്രം മരിച്ചവരുടെ എണ്ണം 50,000കടന്നു. ഇറ്റലി, സ്‌പെയിൻ, ഫ്രാൻസ്, ബ്രിട്ടൻ എന്നിവിടങ്ങളിലാണ് മരണങ്ങളിൽ ഭൂരിഭാഗവും. ഇതുവരെ 50,209 പേരാണ് യൂറോപ്പിൽ മരിച്ചത്. ഇറ്റലിയിൽ 16,523 പേരും സ്‌പെയിനിൽ 13,341 പേരും ഫ്രാൻസിൽ 8,911 പേരുമാണ് ഇതുവരെ മരിച്ചത്. അതേസമയം ഇറ്റലിയിലും സ്‌പെയിനിലും ഫ്രാൻസിലും മരണം കുറഞ്ഞുവരുന്നതായാണ് കാണപ്പെടുന്നത്.

ദിവസവും ആിരത്തിനടുത്ത് ആളുകൾ മരിച്ചിരുന്ന ഇറ്റലിയിൽ രണ്ടാഴ്ചത്തെ ഏറ്റവും കുറഞ്ഞ മരണസംഖ്യയാണ് ഞായറാഴ്ച റിപ്പോർട്ടു ചെയ്തത്. 525 പേരാണ് ഞായറാഴ്ച രാജ്യത്ത് മരിച്ചത്. ഇന്നലെ 636 പേരും മരണത്തിന് കീഴടങ്ങി. സ്‌പെയനിൽ തുടർച്ചയായ അഞ്ചാംദിവസവും പ്രതിദിന മരണനിരക്കിൽ കുറവുണ്ടായി. തിങ്കളാഴ്ച സ്പെയിനിൽ 700 പേരാണ് മരിച്ചത്. ആകെ മരണം 3,341 ആയി. ഞായറാഴ്ച 4.8 ശതമാനവും തിങ്കളാഴ്ച 5.1 ശതമാനവുമായിരുന്നു മരണസംഖ്യ.

ഏറ്റവും കൂടുതൽപ്പേർ മരിച്ച വ്യാഴാഴ്ച 32.63 ശതമാനമായിരുന്നു സ്‌പെയിനിലെ മരണനിരക്ക്. വ്യാഴാഴ്ച 950 പേരാണ് മരിച്ചത്. അതിനിടെ, ലക്ഷണങ്ങളില്ലാത്തവരിലേക്കും പരിശോധന വ്യാപിപ്പിക്കാൻ സ്‌പെയിൻ ഭരണകൂടം നടപടി തുടങ്ങി. അടച്ചിടൽ നടപടി എടുത്തുമാറ്റണമെങ്കിൽ ഇത്തരം നീക്കങ്ങളുണ്ടായേ പറ്റൂവെന്ന് സ്‌പെയിൻ വിദേശകാര്യമന്ത്രി അരാൻച ഗോൺസാലെസ് പറഞ്ഞു.

ഫ്രാൻസിൽ മരണനിരക്ക് കുറഞ്ഞു വരുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആയിരത്തിന് മുകളിൽ മരണം സംഭവിച്ചിരുന്ന ഫ്രാൻസിൽ ഇന്നലെ 833 പേരാണ് മരണത്തിന് കീഴടങ്ങിയത്. എന്നാൽ രാജ്യം 1945ന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന് ഫ്രഞ്ച് ധനമന്ത്രി പറഞ്ഞു. അതേസമയം യൂറോപ്പിന്റെ പുതിയ എപ്പിസെന്ററായി മാറുകയാണ് ബ്രിട്ടൻ. പ്രധാനമന്ത്രിക്ക് വരെ കോവിഡ് ബാധിച്ച രാജ്യത്ത് ദിവസവും നിരവധി മരണങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഇതിനകം നിരവധി മലയാളികളും ബ്രിട്ടനിൽ മരണത്തിന് കീഴടങ്ങി കഴിഞ്ഞു. ഇന്നലെ 439 പേരാണ് ബ്രിട്ടനിൽ മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 5,373 ആയി ഉയർന്നു. ഇതോടെ ബ്രിട്ടന്റെ ആരോഗ്യ മേഖലയിൽഡ പ്രവർത്തിക്കുന്ന മലയാളികളടക്കം കടുത്ത ആശങ്കയിലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP