Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഇനി വരുന്ന പത്ത് ദിവസങ്ങൾ അമേരിക്കൻ തെരുവിൽ മനുഷ്യർ പട്ടികളെപ്പോലെ മരിച്ചുവീഴും; ദിവസം 3000 പേർ വീതം മരിക്കാൻ അധിക ദിവസങ്ങൾ ബാക്കിയില്ല; അമേരിക്ക സാധാരണ നിലയിലേക്ക് മടങ്ങാൻ ജൂൺ വരെ കാത്തിരിക്കണം; ദിവസം 30,000 പുതിയ രോഗികൾ എന്ന ശീലം മാറ്റാനാകാതെ 11,000 മരണവും 3,67,000 രോഗികളുമായി അമേരിക്ക മാറുമ്പോൾ ഞെട്ടാൻ ബാക്കിയിട്ട് റിപ്പോർട്ടുകളും

ഇനി വരുന്ന പത്ത് ദിവസങ്ങൾ അമേരിക്കൻ തെരുവിൽ മനുഷ്യർ പട്ടികളെപ്പോലെ മരിച്ചുവീഴും; ദിവസം 3000 പേർ വീതം മരിക്കാൻ അധിക ദിവസങ്ങൾ ബാക്കിയില്ല; അമേരിക്ക സാധാരണ നിലയിലേക്ക് മടങ്ങാൻ ജൂൺ വരെ കാത്തിരിക്കണം; ദിവസം 30,000 പുതിയ രോഗികൾ എന്ന ശീലം മാറ്റാനാകാതെ 11,000 മരണവും 3,67,000 രോഗികളുമായി അമേരിക്ക മാറുമ്പോൾ ഞെട്ടാൻ ബാക്കിയിട്ട് റിപ്പോർട്ടുകളും

മറുനാടൻ മലയാളി ബ്യൂറോ

ന്യുയോർക്ക്: ഇന്നു ഞാൻ നാളെ നീ എന്ന അവസ്ഥയിലേക്കാണ് അമേരിക്ക നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇന്ന് കാണുന്നവരിൽ എത്രപേരെ നാളെ കാണാനാകും എന്ന കാര്യത്തിൽ ആർക്കും ഒരു ഉറപ്പുമില്ലാത്ത അവസ്ഥ. ഇന്നലെ ഒരു ദിവസം മാത്രം 1,147 പേരാണ് അമേരിക്കയിൽ മരണമടഞ്ഞത്. ഇതോടെ മൊത്തം മരണസംഖ്യ 10,871 ആയിരിക്കുന്നു. മൊത്തം രോഗബാധിതരുടെ എണ്ണം 3,66,975 ഉം. അമേരിക്കയിൽ ഇങ്ങനെ കൊറോണ കത്തിപ്പടരുമ്പോൾ ആശയ്ക്ക് വകയില്ലെന്നു മാത്രമല്ല, കൂടുതൽ ദുരന്തങ്ങൾ വരാനിരിക്കുന്നതേയുള്ളു എന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇത്രയൊക്കെ മരണതാണ്ഡവമാടിയിട്ടും അമേരിക്കയിൽ രോഗബാധയുടെ മൂർദ്ധന്യ ഘട്ടം ഇനിയും എത്തിയിട്ടില്ല എന്നാണ് വിദഗ്ദരുടെ അഭിപ്രായം. അതിന് ഇനിയും 10 നാളുകൾ കൂടി കഴിയണമത്രെ. ലോകത്താകെ രോഗം പടർന്ന രീതി അനുസരിച്ചാണെങ്കിൽ ഈ പത്താം നാൾ മുതൽ അമേരിക്കയെ കാത്തിരിക്കുന്നത് പ്രതിദിനം 3000 മരണങ്ങളായിരിക്കും എന്നാണ് ഈ മേഖലയിൽ ഗവേഷണം നടത്തുന്നവർ പറയുന്നത്. ഇപ്പോൾ തന്നെ ദിനംപ്രതി 30,000 ത്തോളം പുതിയ രോഗബാധകൾ സ്ഥിരീകരിക്കപ്പെടുന്ന സാഹചര്യത്തിൽ, രോഗബാധയുടെ മൂർദ്ധന്യഘട്ടം എത്തിയാൽ എന്തായിരിക്കും സ്ഥിതി എന്ന് ഊഹിക്കാവുന്നതേയുള്ളു.

പതിവുപോലെ ന്യുയോർക്ക് തന്നെയാണ് ഇന്നലെയും മരണസംഖ്യയിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനം. 599 മരണങ്ങളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രേഖപ്പെടുത്തിയത്. എന്നാൽ, കൊറോണാ ബാധിതരിൽ മുഴുവൻ പേരും ആശുപത്രിയിൽ എത്തുന്നില്ല എന്നതിനാൽ യഥാർത്ഥ മരണസംഖ്യ ഇതിലും അധികമായിരിക്കുമെന്ന് ഇന്നലെ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ തന്നെ സമ്മതിച്ചു.

ഇതിനിടയിൽ വാഷിങ്ടൺ സ്‌കൂൾ ഓഫ് മെഡിസിൻ ഇന്നലെ പുറത്തുവിട്ട പഠന റിപ്പോർട്ടിൽ പറയുന്നത് രോഗബാധയുടെ മൂർദ്ധന്യ ഘട്ടം വിചാരിച്ചതിനേക്കാൾ വേഗം കടന്നുപോകും എന്നതാണ്. ജൂൺ ആദ്യവാരത്തോടെ അമേരിക്കയ്ക്ക് ആശ്വസിക്കാനുള്ള വകയുണ്ടാകും എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. മൂർദ്ധന്യ ഘട്ടം ഏപ്രിൽ 16 മുതൽ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്, അതിന്റെ തൊട്ട് തലേദിവസം, ഏപ്രിൽ 15 നായിരിക്കും ആശുപത്രികളിൽ വൻതിരക്ക് അനുഭവപ്പെടുക എന്നാണ്. ഏകദേശം 25,000 വെന്റിലേറ്ററുകൾ, 1,40,000 കിടക്കകൾ, 29,000 ഐ സി യു കിടക്കകൾ എന്നിവ അന്നേക്ക് ആവശ്യമായി വരുമെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. എന്നാൽ അന്നേദിവസം ഏകദേശം 36,000 കിടയ്ക്കകളുടേയും 16,000 ഐ സി യു കിടക്കകളുടെയും കുറവ് അനുഭവപ്പെടുമെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ ന്യുയോർക്ക് അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ രോഗബാധയുടെ മൂർദ്ധന്യാവസ്ഥയിൽ എത്തിയേക്കാം എന്നാണ് ഇൻസ്റ്റിറ്റിയുട്ട് ഓഫ് ഹെൽത്ത് മെട്രിക്സ് ആൻഡ് ഇവാലുവേഷൻ ഡയറക്ടർ ക്രിസ്റ്റഫർ കുറേ പറയുന്നത്. അതിന്റെ അടുത്ത ദിവസങ്ങളിൽ തന്നെ ന്യു ജഴ്സിയും മൂർദ്ധന്യ ഘട്ടത്തിൽ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല ഫ്ലോറിഡ, വിർജീനിയ, ലൂസിയാന, വെസ്റ്റ് വെർജീനിയ എന്നിവ പ്രതീക്ഷിച്ചതിലും നേരത്തെ മൂർദ്ധന്യ ഘട്ടത്തിൽ എത്താനിടയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ നിയന്ത്രണങ്ങൾ മെയ് അവസാനം വരെ ഉണ്ടാകും എന്ന കണക്ക് കൂട്ടലിലാണ് ഈ നിരീക്ഷണങ്ങളിൽ എത്തിച്ചേർന്നിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഈ നിയന്ത്രണങ്ങൾ എടുത്തുകളയുകയോ, ഇതിൽ ഏതെങ്കിലും രീതിയിലുള്ള അയവ് വരുത്തുകയോ ചെയ്താൽ മരണസംഖ്യ കണക്കില്ലാതെ വർദ്ധിക്കും എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകുന്നു. ഇന്റെൻസീവ് കെയർ ആവശ്യമായ, ഗുരുതരമായ അവസ്ഥയുള്ള രോഗികളുടെ ചികിത്സയ്ക്കുള്ള കാലയളവ് വർദ്ധിച്ചിട്ടുണ്ടെങ്കിലും, നേരിയ തോതിൽ രോഗബാധയുള്ളവരുടെ ചികിത്സ നേരത്തേതിനേക്കാൾ എളുപ്പത്തിൽ ഫലം കാണുന്നുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്കയിലെ ഏതാണ്ട് എല്ലാ ഭാഗത്തേക്കും ഈ കൊലയാളി വൈറസിന്റെ നീരാളിക്കരങ്ങൾ എത്തിക്കഴിഞ്ഞിരിക്കുന്നു. ന്യുയോർക്കിന് പുറമേ ലൂസിയാന, മിച്ചിഗൻ, ന്യു ജഴ്സി, നെവാഡ, ഇല്ലിനോയിസ്, കാലിഫോർണിയ, ഫ്ലോറിഡ, വാഷിങ്ടൺ, കണക്ടിക്യുട് എന്നിവയണ് നിലവിലുള്ള മറ്റ് ഹോട്ട്സ്പോട്റ്റുകൾ. പെനിസിൽവാനിയ, കൊളറാഡോ, വാഷിങ്ടൺ ഡി സി എന്നിവയും അതിവേഗം ഹോട്ട്സ്പോട്ട് സ്റ്റാറ്റസിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. കഴിഞ്ഞ ഞായറാഴ്ച വരെ പെനിസിൽവാനിയയിൽ 152 മരണങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കൊളറാഡോയിൽ 140 മരണങ്ങളും വാഷിങ്ടൺ ഡി സി യിൽ 22 മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്.

ഒട്ടുമിക്ക സംസ്ഥാനങ്ങളും പൗരന്മാരോട് വീടുകളിൽ തന്നെ കഴിയുവാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ റിപ്പബ്ലിക്കൻ ഗവർണർമാരുള്ളആർക്കൻസാസ്, ലോവ, നെബ്രാസ്‌ക, നോർത്ത് ഡക്കോട്ട, സൗത്ത് കരോലിന, സൗത്ത് ഡക്കോട്ട, ഉട്ടാവ, വ്യോമിങ് എന്നീ സംസ്ഥാനങ്ങൾ ഇതുവരെഇത് നടപ്പാക്കിയിട്ടില്ല. സാഹചര്യം വളരെ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണെന്നും ഇപ്പോൾ ഇത്തരത്തിൽ ഉള്ള ഒരു നടപടിയുടെ ആവശ്യമില്ലെന്നുമാണ് ആർക്കൻസസിലെ ഗവർണർ പറഞ്ഞത്. 6,600 ൽ അധികം രോഗബാധിതരും 200 മരണങ്ങളും ഇതുവരെ രേഖപ്പെടുത്തിയ ജോർജിയ ആളുകളോട് വീടിൽ ഇരിക്കാൻ നിർദ്ദേശിച്ചെങ്കിലും, ചില ബീച്ചുകൾ തുറന്നു കൊടുത്തിട്ടുണ്ട്.

വൈറ്റ് ഹൈസിലെ മെഡിക്കൽ വിദഗ്ദർ കശിഞ്ഞ ദിവസം പ്രവചിച്ചത്, ആളുകൾ വീടുകളിൽ ഒതുങ്ങിക്കൂടിയാൽ പോലും അമേരിക്കയിൽ ഏകദേശം 1,00,000 മുതൽ 2,40,000 പേർ വരെ കൊറോണ ബാധിച്ച് മരിക്കാനിടയുണ്ട് എന്നാണ്. വേണ്ട സമയത്ത് ആവശ്യമായ നടപടികൾ എടുക്കാൻ മടിച്ചതിന്റെ ഫലമാണ് ഇന്ന് അമേരിക്ക അനുഭവിക്കുന്നത് എന്ന കാര്യത്തിൽ സംശയമൊന്നുമില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP