Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഈ കൊലയാളി വൈറസ് മനുഷ്യകുലത്തെ മുച്ചൂടും മുടിപ്പിച്ചേ മടങ്ങുകയുള്ളോ? ശരീരത്തിൽ ഒളിഞ്ഞിരുന്നു കരുത്തു നേടിയ ശേഷം വീണ്ടും ആഞ്ഞടിക്കുമെന്നു ഭയന്ന് മെഡിക്കൽ ലോകം; കൊറോണാ ബാധയെ തുടര്ന്നു നെഗറ്റീവ് ആയി വീട്ടിൽ പോയ 50 പേർ വീണ്ടും കൊറിയയിൽ രോഗബാധിതരായതു ഞെട്ടിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ശാസ്ത്രം

ഈ കൊലയാളി വൈറസ് മനുഷ്യകുലത്തെ മുച്ചൂടും മുടിപ്പിച്ചേ മടങ്ങുകയുള്ളോ? ശരീരത്തിൽ ഒളിഞ്ഞിരുന്നു കരുത്തു നേടിയ ശേഷം വീണ്ടും ആഞ്ഞടിക്കുമെന്നു ഭയന്ന് മെഡിക്കൽ ലോകം; കൊറോണാ ബാധയെ തുടര്ന്നു നെഗറ്റീവ് ആയി വീട്ടിൽ പോയ 50 പേർ വീണ്ടും കൊറിയയിൽ രോഗബാധിതരായതു ഞെട്ടിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് ശാസ്ത്രം

മറുനാടൻ മലയാളി ബ്യൂറോ

പുലിയേപ്പോലെ കൊറോണയും പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാണെന്നാണ് ശാസ്ത്രലോകം ഇപ്പോൾ പറയുന്നത്. ഈ ബാധ അത്രപെട്ടെന്നൊന്നും ഒഴിഞ്ഞുപോകില്ലെന്ന് ചുരുക്കം.

സൗത്തുകൊറിയയിൽ നിന്നാണ് ലോകത്തെ ആകമാനം ഭീതിയിൽ ആഴ്‌ത്തുന്ന ഈ പുതിയ കണ്ടുപിടുത്തം വന്നത്. അവിടെ രോഗം സ്ഥിരീകരിച്ച് ചികിത്സതേടിയ 51 പേർ രോഗ വിമുക്തരായി ആശുപത്രിവിട്ട് ദിവസങ്ങൾക്ക് ശേഷം വീണ്ടും രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. രാജ്യത്തെ കൊറോണയുടെ എപ്പിസെന്ററായ ഡിയാഗു മേഖലയിൽ നിന്നാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൊറിയയുടെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ഔദ്യോഗിക ഭാഷ്യം രോഗികൾക്ക് വീണ്ടും രോഗ ബാധയുണ്ടായി എന്നതിനേക്കാളേറെ, ഉള്ളിലുറങ്ങിക്കിടന്ന വൈറസുകൾ വീണ്ടും ശക്തി സ്വരൂപിച്ച് ഉയർത്തെഴുന്നേറ്റു എന്നതിനാണ് കൂടുതൽ സാധ്യത എന്നാണ്. സർക്കാർ ഉടമസ്ഥതയിലുള്ള ആരോഗ്യ ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞർ പറയുന്നതും മനുഷ്യ കോശങ്ങളിൽ ഈ വൈറസ് ഏറെക്കാലം നിഷ്‌ക്രിയമായി കിടക്കാൻ സാധ്യതയുണ്ടെന്നാണ്. പിന്നീട് അവ വീണ്ടും സക്രിയമാകുവാൻ തുടങ്ങും.

ഇങ്ങനെ വൈറസ്സുകൾ വീണ്ടും ശക്തി പ്രാപിച്ചതാണോ അതോ അവർക്ക് വീണ്ടും പുതുതായി രോഗബാധയുണ്ടായതാണോ എന്ന കാര്യം എന്തായാലും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. എന്നാൽ ഈ വൈറസിനെ കുറിച്ച് പഠനം നടത്തിയ പല ഗവേഷകരും പറയുന്നത്, കൊറോണ വൈറസുകൾ പുനർജ്ജനിക്കാൻ സാധ്യത തീരെയില്ല എന്നാണ്. കുരങ്ങുകളിൽ നടത്തിയ പരീക്ഷണങ്ങളിലും തെളിഞ്ഞത് അത്തരമൊരു സാദ്ധ്യത തീരെ ഇല്ല എന്നു തന്നെയാണ്. ഇങ്ങനെ രോഗികൾ രണ്ടു തവണ പോസിറ്റീവ് ഫലം കാണിക്കുന്നുണ്ടെങ്കിൽ അത്, അഞ്ചിൽ ഒരു തവണ സംഭവിക്കാൻ ഇടയുള്ള പരിശോധനാ പിഴവ് കാരണമായിരിക്കും എന്നാണ് അവർ പറയുന്നത്.

ഒരിക്കൽ ബാധിച്ചയാളെ വീണ്ടും ബാധിക്കുകയില്ലെന്നും എന്നാൽ പുനർജനനത്തിനും സാദ്ധ്യതയില്ലെന്നുമാണ് പകർച്ച വ്യാധി വിദഗ്ദനായ പോൾ ഹണ്ടർ പറയുന്നത്. ഇത് പരിശോധനയിലുണ്ടായ പിഴവ് മാത്രമായിരിക്കാം എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. സാധാരണയായി നിലവിലുള്ള കൊറോണ പരിശോധനകളിൽ 20 മുതൽ 30 ശതമാനം വരെ പിഴവ് സംഭവിക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

എന്തായാലും ഇക്കാര്യത്തെ കുറിച്ച് കൂടുതൽ അന്വേഷണങ്ങൾക്കായി കൊറിയൻ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ വിദഗ്ദർ അടങ്ങിയ ഒരു സമിതിയെ ഡിയാഗുവിലേക്ക് അയച്ചിട്ടുണ്ട് എന്നാണ് അറിവ്. കൊറോണ ബാധ സ്ഥിരീകരിച്ചതുമുതൽ ഉള്ള ഏറ്റവും കുറവ് പ്രതിദിന വർദ്ധനവാണ് പുതിയ രോഗികളുടെ കാര്യത്തിൽ ഇന്നലെ സൗത്തുകൊറിയയിൽ രേഖപ്പെടുത്തിയത്, 50 ൽ താഴെ മാത്രം. ഇതോടെ സൗത്തുകൊറിയയിലെ മൊത്തം രോഗബാധിതരുടെ എണ്ണം 10,284 ആയി മാറിയിരിക്കുന്നു. ജപ്പാനിലാണ് ഇത്തരത്തിൽ ഒരു സംഭവം ആദ്യം റിപ്പോർട്ട് ചെയ്തത്. അതിനു ശേഷം കുരങ്ങുകളിൽ നടത്തിയ ഒരു പരീക്ഷണം സൂചിപ്പിച്ചത്, ആദ്യ രോഗബാധയ്ക്ക് ശേഷം മൃഗങ്ങളിൽ അതിനെതിരായ പ്രതിരോധ ശേഷി വികസിപ്പിക്കപ്പെടുന്നു എന്നാണ്.

ഇപ്പോൾ കൊറിയയിൽ നിന്നും വരുന്ന റിപ്പോർട്ടുകൾ തീർച്ചയായും ആശങ്കാജനകമാണെന്ന് വിദഗ്ദർ സമ്മതിക്കുമ്പോഴും ഇതുവരെ കിട്ടിയ വിവരങ്ങളിൽ നിന്നും ഏതെങ്കിലും തരത്തിലുള്ള അനുമാനങ്ങളിൽ എത്തിച്ചേരാനാകില്ലെന്നും അവർ പറയുന്നു. അതിനായി ഇനിയും കൂടുതൽ വിവരങ്ങൾ സമാഹരിക്കേണ്ടതുണ്ടെന്നും അവർ അഭിപ്രായപ്പെടുന്നു. വൈറസ് ബാധയെ, അത് ഏത് വൈറസ് ആണെങ്കിലും ഒരിക്കൽ തുരത്തിയാൽ പിന്നീട് ബാധിക്കുക എന്നത് അസംഭവ്യമാണ്. ശരീരം അതിനെതിരായ പ്രതിരോധ ശക്തി കൈവരിക്കും എന്നതാണ് കാരണം. യൂണിവേഴ്സിറ്റി ഓഫ് ലീഡ്സിലെ പ്രൊഫസർ മാർക്ക് ഹാരിസ് പറയുന്നു. ഏറ്റവുമധികം സാധ്യത അവർ പൂർണ്ണമായും രോഗവിമുക്തരായിട്ടുണ്ടാവില്ല എന്നതിനാണ്. വൈറസുകൾ അവരുടെ ഉള്ളിൽ തന്നെ നിഷ്‌ക്രിയരായി തുടർന്ന് കാണും. അദ്ദേഹം പറയുന്നു.

ഇനിയും ഇക്കാര്യത്തിൽ ഐക്യകണ്ഠമായ ഒരു തീരുമാനത്തിൽ എത്താൻ ശാസ്ത്ര ലോകത്തിന് കഴിഞ്ഞിട്ടില്ലെങ്കിലും, ഈ വാർത്ത ആശങ്കയുളവാക്കുന്നതാണെന്ന കാര്യത്തിൽ ആർക്കും മറിച്ചൊരഭിപ്രായമില്ല. കൊറോണയുടെ പല മേഖലകളും പഠനവിഷയമാക്കിയതുപോലെ ഈ സാദ്ധ്യതയും പഠനവിഷയമായേക്കും എന്ന് പ്രതീക്ഷിക്കാം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP