Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ബ്രിട്ടണിലെ കാർഡിഫിൽ മരിച്ചത് ഇന്ത്യക്കാരനായ ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ; കൊറോണ യുദ്ധഭടന്മാരായ ഇന്ത്യൻ നഴ്സുമാർക്കും ഡോക്ടർമാർക്കും യുകെയിൽ കഷ്ടകാലം തുടരുന്നു

ബ്രിട്ടണിലെ കാർഡിഫിൽ മരിച്ചത് ഇന്ത്യക്കാരനായ ലോകപ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ; കൊറോണ യുദ്ധഭടന്മാരായ ഇന്ത്യൻ നഴ്സുമാർക്കും ഡോക്ടർമാർക്കും യുകെയിൽ കഷ്ടകാലം തുടരുന്നു

സ്വന്തം ലേഖകൻ

യുകെയിൽ കൊറോണ ബാധിച്ച് 5373 പേർ മരിക്കുകയും രോഗബാധിതരുടെ മൊത്തം എണ്ണം 51,608 ആയി കുതിച്ചുയരുകയും ചെയ്തിട്ടും ബ്രിട്ടൺ കൊറോണക്കെതിരായി നടത്തുന്ന പോരാട്ടത്തിൽ നിർണായകമായി വർത്തിക്കുന്നവരാണ് ഇന്ത്യയിൽ നിന്നുള്ള നഴ്സുമാരും ഡോക്ടർമാരും. സ്വന്തം ജീവൻ പണയം വച്ചാണ് അവർ എൻഎച്ച്എസിലെത്തുന്ന കൊറോണ രോഗികളുടെ ജീവൻ രക്ഷിക്കാനായി ഊണും ഉറക്കവും ഉപേക്ഷിച്ച് പ്രയത്നിച്ച് കൊണ്ടിരിക്കുന്നത്. എൻഎച്ച്എസിലെ നഴ്സുമാരും ഡോക്ടർമാരും മറ്റ് ജീവനക്കാരും കൊറോണ ബാധിച്ച് മരിക്കുന്ന സംഭവങ്ങൾ പെരുകി വരുന്നതിനാൽ എൻഎച്ച്എസിലെ ഇന്ത്യൻ ഡോക്ടർമാരും നഴ്സുമാരും കടുത്ത മരണഭയത്തിലാണിപ്പോൾ പ്രവർത്തിക്കുന്നത്.

കാർഡിഫിലെ ലോകപ്രശസ്തനായ ഹൃദ്രോഗ വിഗദ്ധനായ ഇന്ത്യൻ ഡോക്ടർ ജിതേന്ദ്ര റാത്തോഡ്(58) കൊറോണ പിടിപെട്ട് മരിച്ചത് ഈ ഭീതിയെ വർധിപ്പിച്ചിരിക്കുകയാണ്.കൊറോണ യുദ്ധഭടന്മാരായ ഇന്ത്യൻ നഴ്സുമാർക്കും ഡോക്ടർമാർക്കും കഷ്ടകാലം തുടരുന്നുവെന്നാണിത് സ്ഥിരീകരിച്ചിരിക്കുന്നത്.1990കൾ മുതൽ താൻ ജോലി ചെയ്ത് വരുന്ന കാർഡിഫിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിൽ വച്ചാണ് ഇദ്ദേഹം തിങ്കളാഴ്ച മരിച്ചിരിക്കുന്നത്. കൊറോണ വഷളായതിനെ തുടർന്ന് ഐസിയുവിലേക്ക് മാറ്റി അവിടെ വച്ചായിരുന്നു അന്ത്യം.

ഇദ്ദേഹത്തിന് നേരത്തെ തന്നെ മറ്റെന്തെങ്കിലും രോഗമുണ്ടായിരുന്നുവോ എന്ന കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. കാർഡിയോതൊറാസിസ് സർജറിയിലെ അസോസിയേറ്റ് സ്പെഷ്യലിസ്റ്റായ ജിതേന്ദ്ര കോവിഡ്-19 ബാധിച്ച് മരിച്ചുവെന്ന ദുഃഖവാർത്ത സ്ഥിരീകരിക്കുന്നുവെന്ന് കാർഡിഫ് ആൻഡ് വാലെ യൂണിവേഴ്സിറ്റി ഹെൽത്ത ്ബോർഡ് ഒരു പ്രസ്താവനയിലൂടെ അറിയിച്ചിട്ടുണ്ട്.വളരെ ആത്മാർത്ഥതയോടെ ജോലി ചെയ്തിരുന്ന സർജനായിരുന്ന ഇദ്ദേഹത്തിന് രണ്ട് കുട്ടികളാണുള്ളത്. സ്പെഷ്യലിസ്റ്റായ ഈ കാർഡിയോതൊറാസിസ് സർജൻ ഹൃദയം, ശ്വാസകോശങ്ങൾ, മറ്റ് തൊറാസിസ് (ചെസ്റ്റ്) അവയവങ്ങൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട് നിരവധി സർജറികൾ ഇദ്ദേഹം വിജയകരമായി നിർവഹിച്ചിരുന്നു.

യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിലെ ഡിപ്പാർട്ട്മെന്റ് ഓഫ് കാർഡിയോ തൊറാസിസ് സർജറിയിൽ 1990കളുടെ മധ്യം മുതൽ ഇദ്ദേഹം പ്രവർത്തിച്ച് വരുന്നുണ്ട്.തുടർന്ന് കുറച്ച് കാലം വിദേശത്തേക്ക് പോയ ഇദ്ദേഹം 2006ൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഓഫ് വെയിൽസിലേക്ക് തിരിച്ച് വരുകയായിരുന്നു.

കൊറോണയാൽ മരിച്ച എൻഎച്ച്എസ് ജീവനക്കാർ

എൻഎച്ച്എസിൽ കൊറോണ ബാധിച്ച് മരിക്കുന്ന നഴ്സുമാരുടെയും ഡോക്ടർമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെയും എണ്ണം നാൾക്ക് നാൾ വർധിച്ച് വരുന്നതിനിടെയാണ് ജിതേന്ദ്രയും മരിച്ചിരിക്കുന്നതെന്നത് കടുത്ത ആശങ്കയണുണ്ടാക്കുന്നത്.ലിവർ പൂളിൽ ഒരു നഴ്‌സും എസെക്‌സിൽ ഒരു മിഡൈ്വഫും ഇക്കഴിഞ്ഞ ദിവസങ്ങളിലായിരുന്നു കൊറോണ ബാധിച്ച് മരിച്ചിരുന്നത്.

റോയൽ ലിവർപൂൾ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ വച്ച് വെള്ളിയാഴ്ച കൊറോണ ബാധിച്ച് മരിച്ച നഴ്സായ ഗ്ലാനിസ്റ്റർ എന്ന 68 കാരി എയിൻട്രീ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിൽ ദീർഘകാലമായി സ്റ്റാഫ് നഴ്‌സായി ജോലി ചെയ്ത് വരുകയായിരുന്നു.എസെക്‌സിലെ ഹാർലോയിലെ ദി പ്രിൻസസ് അലക്‌സാണ്ട്ര ഹോസ്പിറ്റലിലെ മിഡ് വൈഫായ ലിൻസെ കവൻട്രി(54) കൊറോണ ബാധിച്ച് മരിച്ചത് വ്യാഴാഴ്ചയായിരുന്നു.ഇതിന് പുറമെ വെള്ളിയാഴ്ച വാട്ട്ഫോർഡ് ജനറൽ ഹോസ്പിറ്റലിൽ കൊറോണ രോഗികളെ അടുത്ത് പരിചരിച്ചിരുന്ന 23 കാരനായ ഫിലിപ്പിനോ നഴ്സായ ജോൺ അലഗോസ് കോവിഡ്-19 ബാധിച്ച് മരിച്ചിരുന്നു.
കൂടാതെ വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ വാൽസാൽ മാനറിലെ 36കാരിയായ അരീമ നസ്രീൻ വെള്ളിയാഴ്ചയും കെന്റിലെ മാർഗററ്റിലെ ക്യൂൻ മദർ ഹോസ്പിറ്റലിൽ 38 കാരി എയ്മീ ഓ റൗർകെ വ്യാഴാഴ്ചയും കൊറോണ ബാധിച്ച് മരിച്ചിരുന്നു.ഇതിന് പുറമെ കൊറോണ പിടിപെട്ട് എൻഎച്ച്എസിലെ രണ്ട് ഹെൽത്ത് കെയർ അസിസ്റ്റന്റുമാരും മരിച്ചതും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. നോർത്ത് ഈസ്റ്റ്‌ലണ്ടനിൽ ജോലി ചെയ്തിരുന്ന 57കാരനായ തോമസ് ഹാർവി, നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെൽത്ത് കെയർ അസിസ്റ്റന്റായ ട്രാസി ബ്രെന്നാൻ എന്നിവരാണ് വൈറസ് ബാധിച്ച് മരിച്ച ഹെൽത്ത് കെയർ അസിസ്റ്റന്റുമാർ.

നോർത്ത് വെസ്റ്റ് ലണ്ടനിലെ ഹെൽത്ത് കെയർവർക്കറായ ഗ്ലെൻ കോർബിൻ കഴിഞ്ഞ ദിവസം കൊറോണ ബാധിച്ച് മരിച്ചിരുന്നു. പാർക്ക് റോയൽ സെന്റർ ഫോർ മെന്റൽ ഹെൽത്തിൽ 1995 മുതൽ ജോലി ചെയ്ത് വരുകയും റിട്ടയർ ചെയ്യുകയും ചെയ്ത കോർബിൻ കൊറോണയുടെ സാഹര്യത്തിൽ വീണ്ടും സേവനത്തിനായി എൻഎച്ച്എസിലേക്ക് തിരിച്ചെത്തുകയും കൊറോണ ബാധിച്ച് മരിക്കുകയുമായിരുന്നു. മാർച്ച് 31ന് വിറ്റിങ്ടൺ ഹോസ്പിറ്റലിലെ ഡോ. അൽഫ സാഡു കൊറോണ ബാധിച്ച് മരിച്ചിരുന്നു.നൈജീരിയക്കാരനായ ഇദ്ദേഹം 40 വർഷങ്ങളായി എൻഎച്ച്എസിന് വേണ്ടി ലണ്ടനിലുടനീളമുള്ള ഹോസ്പിറ്റലുകളിൽ ജോലി ചെയ്ത് വരവെയാണ് കൊറോണ പിടിപെട്ട് മരിച്ചത്.

മാർച്ച് 28ന് ലെയ്സെസ്റ്ററിലെ ഗ്ലെൻഫീൽഡ് ഹോസ്പിറ്റലിലെ ഇഎൻടി സ്പെഷ്യലിസ്റ്റായ ഡോ. അംഗദ് എൽ ഹവ്റാനി കൊറോണ ബാധിച്ച് മരിച്ചിരുന്നു. ഈസ്റ്റ് സസെക്സിലെ ഈസ്റ്റ് ബോൺ ഡിസ്ട്രിക്ട് ജനറൽ ഹോസ്പിറ്റലിൽ ഫാർമസിസ്റ്റായ പൂജ ശർമ(33)മാർച്ച് 26ന് കൊറോണ ബാധിച്ച് മരിച്ചിരുന്നു.മാർച്ച് 25ന് സൗത്തൻഡ് ഹോസിപിറ്റലിൽ വച്ച് ഫാമിലി ജിപിയായ ഡോ. ഹബീബ് സൈദി എന്ന 76 കാരൻ മരിച്ചതും കോവിഡ്-19 ബാധിച്ചാണ്. ഹെർഫോർഡ് കൗണ്ടി ഹോസ്പിറ്റലിലെ എ ആൻഡ് ഇയിൽ ജോലി ചെയ്തിരുന്ന ഡോ. ൽെ ടയാർ വെസ്റ്റ് മിഡിൽസെക്സ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ച് കൊറോണ ബാധിച്ച് മരിച്ചതും .മാർച്ച് 25നാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP