Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഇന്ത്യ വീണ്ടും പുഞ്ചിരിക്കും, ഇന്ത്യ വീണ്ടും വിജയിക്കും; കൊറോണയെ തുരത്തുന്ന നാളുകളെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി; ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

ഇന്ത്യ വീണ്ടും പുഞ്ചിരിക്കും, ഇന്ത്യ വീണ്ടും വിജയിക്കും; കൊറോണയെ തുരത്തുന്ന നാളുകളെ കുറിച്ചുള്ള വീഡിയോ പങ്കുവെച്ച് പ്രധാനമന്ത്രി; ഏറ്റെടുത്ത് സോഷ്യൽ മീഡിയയും

മറുനാടൻ ഡെസ്‌ക്‌

ലോകമാകെ കൊവിഡ്19നോട് പൊരുതുകയാണ്. അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും ഉൾപ്പെടെ മഹാമാരിക്ക് മുന്നിൽ പകച്ച് നിൽക്കുന്നു. അതിനിടയിലാണ് ഇന്ത്യ കൃത്യമായ പദ്ധതികളോടെ വൈറസ് വ്യാപനത്തെ തടയാനുള്ള ശ്രമങ്ങൾ നടത്തുന്നത്. കൃത്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കുന്നതിനൊപ്പം ജനങ്ങളിൽ ആത്മവിശ്വാസം വർധിപ്പിക്കാനും ഭരണാധികാരികൾ ശ്രദ്ധവെക്കുന്നു. അത്തരം ഒരു വീഡിയോ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോൾ ട്വിറ്ററിൽ പങ്ക് വെച്ചിരിക്കുന്നത്. ഇന്ത്യ കൊറോണയെ അതിജീവിക്കും എന്ന പ്രതീക്ഷ നൽകുന്ന മനോഹര ഗാനമാണ് നരേന്ദ്ര മോദി പങ്കുവെച്ചത്. ഇന്ത്യ വീണ്ടും പുഞ്ചിരിക്കും ഇന്ത്യ വീണ്ടും വിജയിക്കും എന്ന വരികളുള്ള വീഡിയോസോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.

‘ഇന്ത്യ പോരാടും ഇന്ത്യ ജയിക്കും നമ്മുടെ സിനിമാ ലോകത്തിന്റെ നല്ലൊരു ഉദ്യമം’. എന്ന് കുറിച്ചുകൊണ്ടാണ് പ്രധാനമന്ത്രി വീഡീയോ ഗാനം ട്വിറ്റ് ചെയ്തത്. ബോളിവുഡ് താരങ്ങളാ അക്ഷയ് കുമാർ, തപ്‌സി പന്നു, വിക്കി കൗശൽ, രാജ്കുമാർ റാവു, ഭൂമി പട്‌നേക്കർ, അനന്യപാണ്ഡെ, സിദ്ധാപർഥ് മൽഹോത്ര, ക്രിതി സനൻ, ടൈഗർ ഷറഫ, രാകുൽ പ്രീത്, ജാക്കി ഭാഗ്നാനി എന്നിവരാണ് വീഡിയോയിൽ ഉള്ളത്. മൂന്ന് മിനിറ്റുള്ള വീഡിയോയിൽ ക്രിക്കറ്റ് താരം ശിഖർ ധവാനും പ്രത്യക്ഷപ്പെടുന്നുണ്ട്. ഏഴ് ലക്ഷത്തിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.

കൊറോണ കാലത്തെ ചില ഹോട്ട്‌സ്‌പോട്ടുകളും വീഡിയോയിൽ ദൃശ്യമാവുന്നുണ്ട്. സാമൂഹിക അകലം പാലിക്കുന്നതിന്റെയും വീട്ടിലിരിക്കുന്നതിന്റെയും പ്രധാന്യവും ഈ ഗാനത്തിൽ വ്യക്തമാക്കുന്നുണ്ട്. ‘നമ്മുടെ ദിനങ്ങൾ അനിശ്ചിതാവസ്ഥയാൽ കാർമേഘപൂരിതമാകുമ്പോൾ ജീവിതം നിശ്ചലമാകുന്ന വേളയിൽ പ്രതീക്ഷയുടെ ഗാനം പങ്കുവെക്കുകയാണ്.’ എന്ന് കുറിച്ചുകൊണ്ടാണ് ബോളിവുഡ് താരം അക്ഷയ്കുമാർ വീഡിയോ പങ്കുവെച്ചത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP