Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഹാൻഡ് വാഷോ സാനിട്ടൈസറുകളോ ഇല്ല; പക്ഷേ അവ ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന ബോർഡുണ്ട്; ഗ്ലൗസ്സുകളും മാസ്‌ക്കുകളും അവശിഷ്ടങ്ങളും നിറഞ്ഞ് വേസ്റ്റ് ബിനും; റൂമിൽ കഴിയുന്ന 10 പേരടക്കം നൂറിലേറെ ആൾക്കാർ ഉപയോഗിക്കുന്നത് വൃത്തിഹീനമായ പൊതു ശൗചാലയം; ഇവിടെ ആർക്കൊക്കെ രോഗം വന്നിട്ടുണ്ടാകാം എന്നും അറിയില്ല: ബനിയാസ് ചൈന ക്യാമ്പിലെ തൊഴിലാളികൾ കഴിയുന്നത് കോവിഡ് ഭീതിയിൽ; അബുദാബിയിലെ ലേബർ ക്യാമ്പിൽ നിറയുന്നത് പ്രവാസി മലയാളികളുടെ കണ്ണീർ മാത്രം  

ഹാൻഡ് വാഷോ സാനിട്ടൈസറുകളോ ഇല്ല; പക്ഷേ അവ ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന ബോർഡുണ്ട്; ഗ്ലൗസ്സുകളും മാസ്‌ക്കുകളും അവശിഷ്ടങ്ങളും നിറഞ്ഞ് വേസ്റ്റ് ബിനും; റൂമിൽ കഴിയുന്ന 10 പേരടക്കം നൂറിലേറെ ആൾക്കാർ ഉപയോഗിക്കുന്നത് വൃത്തിഹീനമായ പൊതു ശൗചാലയം; ഇവിടെ ആർക്കൊക്കെ രോഗം വന്നിട്ടുണ്ടാകാം എന്നും അറിയില്ല: ബനിയാസ് ചൈന ക്യാമ്പിലെ തൊഴിലാളികൾ കഴിയുന്നത് കോവിഡ് ഭീതിയിൽ; അബുദാബിയിലെ ലേബർ ക്യാമ്പിൽ നിറയുന്നത് പ്രവാസി മലയാളികളുടെ കണ്ണീർ മാത്രം   

ആർ പീയൂഷ്

കൊച്ചി: കൊറോണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ അബുദാബിയിലെ ലേബർ ക്യാമ്പിൽ തൊഴിലാളികൾ കഴിഞ്ഞിരുന്നത് വൃത്തി ഹീനമായ അന്തരീക്ഷത്തിലെന്ന വസ്തുത കേട്ട് ഞെട്ടുകയാണ് മലയാളികൾ. ഉപയോഗ ശൂന്യമായ ഗ്ലൗസുകളും മാസ്‌ക്കുകളും നിറഞ്ഞ ടോയ്ലറ്റുകളും ശുചിമുറികളും ആയിരക്കണക്കിന് പേർ താമസിക്കുന്ന ക്യാമ്പിൽ ഭീതിയുടെ മുൾമുനയിലായിരുന്നു. ഒടുവിൽ വൃത്തിഹീനമായ ചുറ്റുപാടുകൾ വ്യക്തമാക്കിക്കൊണ്ട് ചിത്രീകരിച്ച വീഡിയോ ദശ്യം പുറത്ത് വന്നതോടെ തൊഴിലാളികളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റി.

അബുദാബി ബനിയാസ് ചൈന ക്യാമ്പിലെ തൊഴിലാളികളെയാണ് വൃത്തി ഹീനമായ അന്തരീക്ഷത്തിൽ പാർപ്പിച്ചത്. നിരവധി തവണ കമ്പനി അധികൃതരെ വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയും സ്വീകരിക്കാൻ ഇവർ തയ്യാറായില്ല. തുടർന്നാണ് ഒരു തൊഴിലാളി ഈ വിവരം മൊബൈലിൽ ദൃശ്യങ്ങൾ സഹിതം പകർത്തി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്. ഇതോടെയാണ് ഇവിടുത്തെ തൊഴിലാളികളെ മറ്റൊരു ക്യാമ്പിലേക്ക് മാറ്റാൻ തയ്യാറായത്.

ദൃശ്യങ്ങളിൽ വൃത്തി ഹീനമായ ശുചിമുറിയുടെ അവസ്ഥ മനസ്സിലാക്കാൻ കഴിയും. കൈകൾ വൃത്തിയാക്കാനുള്ള ഹാൻഡ് വാഷോ സാനിട്ടൈസറുകളോ ഒന്നും തന്നെ ഇല്ല. പക്ഷേ അവ ഉപയോഗിക്കേണ്ടത് എങ്ങനെ എന്ന് കാണിക്കുന്ന ബോർഡ് വച്ചിട്ടുണ്ട്. ഒരു ഭാഗത്ത് ഗ്ലൗസ്സുകളും മാസ്‌ക്കുകളും മറ്റ് അവശിഷ്ടങ്ങളും നിറഞ്ഞ് പുറത്തേക്ക് കിടക്കുന്ന വേസ്റ്റ് ബിൻ കാണാം. അഴുക്കും ചെളിയും നിറഞ്ഞ നിലയിലാണ് ഉൾഭാഗങ്ങൾ. തീരെ നിവർത്തിയില്ലാതെ വന്നതിനാലാണ് ഈ ദൃശ്യങ്ങൾ പുറത്ത് വിടാൻ തൊഴിലാളി മു്നനോട്ട് വന്നത്. ഇതിന്റെ പേരിൽ ജോലി നഷ്ടപ്പെടുമോ എന്ന പേടിയും ഉണ്ട്. എന്നാൽ ജോലിയേക്കാൾ വലുതാണല്ലോ ജീവൻ എന്നും തൊഴിലാളികൾ പറയുന്നു.

ഒരു തരത്തിലും നാട്ടിലെത്താൻ കഴിയാതെ കുടുങ്ങിയ തങ്ങളെ കൊവിഡ് രോഗം കീഴടക്കുമെന്ന് ഭയന്ന് ലേബർ ക്യാമ്പിൽ ഉരുകി കഴിയുകയാണ് അബുദാബി ബനിയാസിലെ ഒരു കൂട്ടം മലയാളികൾ. വിമാന സർവീസും നിലച്ചതോടെ നാട്ടിലെത്താൻ ഒരു രക്ഷയും ഇല്ലെന്ന് അറിയാം, പക്ഷേ, യാതൊരു സുരക്ഷിതത്വവും ഇല്ലാതെ ജോലി ചെയ്യാൻ കമ്പനിയുടെ സമ്മർദ്ദം കൂടി തുടങ്ങിയതോടെ ഇവർ കടുത്ത ആശങ്കയിലാണ്. ലേബർ ക്യാമ്പിൽ കഴിയുന്ന കാഞ്ഞങ്ങാട് സ്വദേശിയായ ഒരു പ്രവാസി നാട്ടിലെ സുഹൃത്തുക്കൾക്ക് അയച്ച സന്ദേശം ഇങ്ങനെയാണ്:

ഒരു പ്രധാനപ്പെട്ട കാര്യം പറയാനാണ് ഈ അസമയത്ത് മെസേജ് അയക്കുന്നത്. കിടന്നിട്ട് ഉറക്കം വരുന്നില്ല. ഞങ്ങൾ ഇവിടെ ഒട്ടും സുരക്ഷിതരല്ല. ഞാൻ താമസിക്കുന്നത് അബുദാബിയിലെ ബനിയാസിലെ ഒരു ലേബർ ക്യാമ്പിലാണ്. ഓരോ ദിവസവും കൊവിഡ് 19 വ്യാപനം കൂടി കൊണ്ടിരിക്കുകയാണ്. എന്റെ ചുറ്റിലും പലരും ഇതിൽ വീണുകൊണ്ടിരിക്കുന്നു. അതുകൊണ്ട് ആശങ്ക ഉണ്ട്. രോഗം എനിക്കും വരുമെന്നാണ് പേടി. കാരണം, ഞങ്ങളുടെ റൂമിൽ കഴിയുന്ന 10 പേരടക്കം ക്യാമ്പിലെ നൂറിലേറെ ആൾക്കാർ ഉപയോഗിക്കുന്നത് പൊതു ശൗചാലയമാണ്. ഇവിടെ ആർക്കൊക്കെ രോഗം വന്നിട്ടുണ്ടാകാം എന്നറിയില്ല. ഒരു ഭാഗ്യ പരീക്ഷണം പോലെ ആണിപ്പോൾ കഴിയുന്നത്.

രോഗ ലക്ഷണങ്ങൾ കാണിച്ചവരെയും റിപ്പോർട്ട് പോസിറ്റീവ് ആയവരെയും റൂമിൽ നിന്ന് മാറ്റി. പക്ഷെ, റിപ്പോർട്ട് വരാൻ കുറഞ്ഞത് 3-5 ദിവസമെങ്കിലും വേണ്ടേ. ഇടവേളയിൽ ആ റൂമിൽ ഉള്ളവർ പുറത്തൊക്കെ ജോലിക്ക് പോയിട്ടുണ്ടാകും, പൊതു ശൗചാലയം ഉപയോഗിച്ചിട്ടും ഉണ്ടാകും. ഗവ. നിർദ്ദേശം അനുസരിച്ച് ഇന്നലെ 24 മണിക്കൂർ ക്യാമ്പിൽ നിന്ന് പുറത്തേക്കുള്ള ഗേറ്റ് പൂട്ടി. അതുകൊണ്ട് ഞങ്ങൾ ജോലി ചെയ്യുന്ന സ്ഥാപനം ഭാഗികമായെങ്കിലും പൂട്ടിയിട്ടുണ്ടാകും എന്ന് തോന്നുന്നു. അവിടത്തെ തൊഴിലാളികളിൽ ഏറെയും ഞങ്ങളുടെ ക്യാമ്പിൽ കഴിയുന്നവരാണ്.

എല്ലാവരോടും ജോലിക്ക് പോകാൻ കമ്പനി നിർബന്ധിച്ചെങ്കിലും ഗേറ്റുകൾ തുറക്കാൻ സെക്യൂരിറ്റി തയ്യാറാകാത്തതും ഞങ്ങൾ ആരും പോകാൻ തയ്യാറാകാത്തതും കൊണ്ട് ഇന്നലെ ശ്രമം നടന്നില്ല. വൈറസിന്റെ വ്യാപനം തടയാൻ ശ്രമം നടക്കുമ്പോൾ കമ്പനി സ്വാർത്ഥ താല്പര്യത്തിനു വേണ്ടി ജോലിക്ക് പോകാൻ നിർബന്ധിക്കുകയാണ്. ഇന്നലെ മുഴുവൻ പൂട്ടിയിട്ടിട്ടും ഒരു ആരോഗ്യ ഇടപെടലും നടത്തിയിരുന്നില്ല. ഞങ്ങൾ ഒരു സുരക്ഷയും ഇല്ലാതെ വീണ്ടും ജോലിയിടത്തേക്ക് ഇറങ്ങേണ്ടി വരും പേടിയുണ്ട്, നാട്ടിലേക്ക് പോകണമെന്നുണ്ട്.... എന്തെങ്കിലും ചെയ്യാൻ പറ്റുമോ? ഇത്തരത്തിലാണ് പ്രവാസികൾ ഓരോരുത്തരും അനുഭവിക്കുന്ന ദുരിതങ്ങൾ.

പല കമ്പനികളും നിർബന്ധിച്ച് പണിയെടുക്കണമെന്ന് പറയുന്നുണ്ട്. ചിലരൊക്കെ ഗതികേടു കൊണ്ട് ജോലിക്ക് പോകുന്നുമുണ്ട്. സർക്കാർ അറിയാതെയാണ് തൊഴിലുടമകൾ ഇത്തരത്തിൽ ജോലി ചെയ്യിപ്പിക്കുന്നത് എന്നാണ് തൊഴിലാളികൾ പറയുന്നത്. ആരോടും പരാതി പറയാൻ കഴിയാത്ത അവസ്ഥയിലാണ് ഇവർ. മലയാളികളിൽ പലരും ഭീതിയോടെയാണ് ഇവിടെ കഴിയുന്നത്. പ്രവാസികളുടെ ജീവിതം എങ്ങനെയെന്ന് തിരക്കാൻ ആരുമില്ല. അതിനാൽ കേരളാ സർക്കാർ എത്രയും വേഗം ഇക്കാര്യത്തിൽ ഇടപെട്ട് തങ്ങളുടെ ജീവൻ സംരക്ഷിക്കണമെന്നാണ് ഇവർ ആവശ്യപ്പെടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP