Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ താമസിച്ച പള്ളിക്ക് നേരെ വെടിയുതിർത്തവർ അറസ്റ്റിൽ; വെടിവെച്ചത് ജമാഅത്തുകളോടുള്ള വിരോധം കാരണമെന്ന് പ്രതികൾ; പള്ളിയിൽ ഇനി ആരെങ്കിലും താമസിക്കുന്നുണ്ടെങ്കിൽ അവരെ കണ്ടുപിടിക്കാനാണ് നിറയൊഴിച്ചതെന്നും പ്രതികൾ

തബ്ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവർ താമസിച്ച പള്ളിക്ക് നേരെ വെടിയുതിർത്തവർ അറസ്റ്റിൽ; വെടിവെച്ചത് ജമാഅത്തുകളോടുള്ള വിരോധം കാരണമെന്ന് പ്രതികൾ; പള്ളിയിൽ ഇനി ആരെങ്കിലും താമസിക്കുന്നുണ്ടെങ്കിൽ അവരെ കണ്ടുപിടിക്കാനാണ് നിറയൊഴിച്ചതെന്നും പ്രതികൾ

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ധൻകോട്ടിലെ പള്ളിയിൽ നിറയൊഴിച്ച സംഭവത്തിൽ നാലു പേർ അറസ്റ്റിൽ. ഗുർഗ്രാം പൊലീസാണ് പ്രതികളെ അറസ്റ്റു ചെയ്തത്. ഡൽഹിയിൽ വെച്ച് നടന്ന തബ്ലീഗ് ജമാഅത്ത് സമ്മേളനത്തിൽ പങ്കെടുത്തവർ താമസിച്ചിരുന്ന പള്ളിയിലാക്കാണ് ഇവർ വെടിയുതിർത്ത്. തബ് ലീഗുകാരോടുള്ള പ്രതികാരം തീർക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇവരുടെ നടപടി. ഹരിയാനയിലെ ഷെഹ്രി വികാസ് പ്രധികരൺ വാട്ടർ പ്ലാന്റിൽ വച്ചാണ് പൊലീസ് ഇവരെ അറസ്റ്റു ചെയ്തത്.

അതേസമയം പള്ളിയിലെ അംഗങ്ങളെ പൊലീസ് നേരത്തേ ഒഴിപ്പിച്ചിരുന്നു. വിനോദ്(40), പവൻ ഏലിയാസ് ഫൈറ്റർ(41), ആലം ഖാൻ (39), ഹർകേഷ്(18) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ഡൽഹിയിൽ നിന്നും കൊവിഡ് രോഗത്തെ തുടച്ചു നീക്കേണ്ടതുണ്ടെന്നും അതിന് പള്ളിയിൽ ഇനി ആരെങ്കിലും താമിസിക്കുന്നുണ്ടെങ്കിൽ അവരെ കണ്ടു പിടിക്കാനാണ് പള്ളിയിലേക്ക് നിറയൊഴിച്ചതെന്നും പ്രതികൾ വ്യക്തമാക്കി.

ഗേറ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ലെന്നും അതുകൊണ്ടാണ് വെടിയുതിർത്തതെന്നും പ്രതികൾ പറഞ്ഞു. പള്ളിയിലുള്ള ജമാ അത്തുകൾ മുഴുവൻ നഗരത്തെയും നശിപ്പിക്കാൻ ഇറങ്ങിയിരിക്കുകയാണെന്ന തരം സന്ദേശങ്ങൾ വാട്ട്സാപ്പിൽ കണ്ട് പേടിച്ചു പോയെന്നും ഇവർ പറഞ്ഞു.

' കൊവിഡിനെ പറ്റി ചർച്ച ചെയ്തു കൊണ്ടിരിക്കുമ്പോൾ തബ് ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട പോസ്റ്റുകൾ കണ്ടു. ധൻകോട്ടിലെ പള്ളിയിൽ നിന്നും കുറച്ചു പേരെ ഒഴിപ്പിക്കുന്ന ദൃശ്യങ്ങളും കണ്ടു. ഇത് കണ്ടതിനെ തുടർന്നാണ് അവർ പള്ളിയിൽ പോയി തിരയാം എന്ന് തീരുമാനിക്കുന്നത്. കൂടുതൽ പേർ അവിടെ തങ്ങുന്നുണ്ടോ എന്ന് തിരയാനാണ് അവർ പോയത്. എന്നാൽ ഗേറ്റ് അടഞ്ഞു കിടക്കുകയായിരുന്നു. ഗേറ്റ് തുറക്കാൻ ശ്രമിച്ചെങ്കിലും അതിന് സാധിക്കാത്തതിനെ തുടർന്ന് രണ്ടു തവണ വെടി വെച്ച് സ്ഥലത്തു നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. നാലുപേരെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു,' എ.സി.പി പ്രീത് പാൽ സിങ് സംഗ്വാൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP