Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരണം മുന്നിൽ കണ്ട് മരുന്നിനായി യാചിക്കുന്നവർക്ക് മുന്നിൽ ജീവൻ ത്യജിച്ചും ഉള്ളതുകൊടുക്കുന്നത് ഇന്ത്യയുടെ പാരമ്പര്യം; പക്ഷേ പട്ടിണിക്കാരന്റെ നക്കാപ്പിച്ച പിടിച്ച് പറിക്കാൻ വന്നാൽ മരിച്ചാലും പോടാ പുല്ലേയെന്ന് പറയുന്നത് ആത്മാഭിമാനം; സ്വന്തം ജനതയുടെ ജീവൻ കാക്കാൻ വേണ്ടി കാത്തുസൂക്ഷിച്ച മരുന്ന് പിടിച്ച് പറിക്കാൻ എത്തിയ ട്രംപിന് മുന്നിൽ മോദി കീഴടങ്ങുമ്പോൾ

മരണം മുന്നിൽ കണ്ട് മരുന്നിനായി യാചിക്കുന്നവർക്ക് മുന്നിൽ ജീവൻ ത്യജിച്ചും ഉള്ളതുകൊടുക്കുന്നത് ഇന്ത്യയുടെ പാരമ്പര്യം; പക്ഷേ പട്ടിണിക്കാരന്റെ നക്കാപ്പിച്ച പിടിച്ച് പറിക്കാൻ വന്നാൽ മരിച്ചാലും പോടാ പുല്ലേയെന്ന് പറയുന്നത് ആത്മാഭിമാനം; സ്വന്തം ജനതയുടെ ജീവൻ കാക്കാൻ വേണ്ടി കാത്തുസൂക്ഷിച്ച മരുന്ന് പിടിച്ച് പറിക്കാൻ എത്തിയ ട്രംപിന് മുന്നിൽ മോദി കീഴടങ്ങുമ്പോൾ

മറുനാടൻ ഡെസ്‌ക്‌

ഒരാൾ വിശന്ന്ഭക്ഷണം ചോദിക്കുകയും മരണത്തെ മുമ്പിൽ കണ്ട് ഭയന്ന് വിറച്ച് മരുന്ന് ചോദിക്കുകയും ചെയ്യുമ്പോൾ സഹായിക്കുക എന്നത്മനുഷ്യത്വത്തിന്റെ പ്രാഥമിക പാഠമാണ്. കയ്യിൽ കരുതിയിരിക്കുന്ന മരുന്നോ ഭക്ഷണമോ നമ്മുടെ ജീവൻ ഭാവിയിൽ നിലനിർത്തുന്നതിന് അത്യാവശ്യമാണെങ്കിൽ കൂടി കൺമുമ്പിൽ പിടഞ്ഞ് മരിക്കാൻ പോകുന്ന ഒരാളെ സഹായിക്കാൻ അതുകൊടുക്കുന്നതാണ് മനുഷ്യത്വവും ധർമ്മവും. അതുകൊണ്ട് തന്നെ കോവിഡ്19ബാധിച്ച രാജ്യങ്ങളിലെ രോ​ഗികളെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരുന്നതിന് ഇന്ത്യയിൽ സുലഭമായി ലഭിക്കുന്ന ഹൈഡ്രോക്സ് ക്ലോറിക്വിൻ എന്ന മരുന്ന് ആ രാജ്യങ്ങൾ ആവശ്യപ്പെട്ടാൽ കൊടുക്കുന്നതിൽ തെറ്റൊന്നുമില്ല.

അമേരിക്കയും ബ്രിട്ടനും സ്പെയിനും ഇറ്റലിയും ഫ്രാൻസുമൊക്കെ മരണമുഖത്ത് കൂടി നടക്കുമ്പോൾ അവരുടെ രോ​ഗം സുഖമാക്കുന്നതിന് വേണ്ടി ഇന്ത്യയിൽ ലഭ്യമായ ഒരു മരുന്ന് കൊടുക്കുന്നതിൽ എന്താണ് തെറ്റുള്ളത്? എന്നാൽ, ഇന്ത്യയുടെ കൈവശം ഉണ്ട് എന്നതുകൊണ്ട് മാത്രം അതില്ലാത്തവൻ മര്യാദകെട്ട് അവകാശം എന്ന നിലയിൽ പിടിച്ച് പറിക്കാൻ ശ്രമിച്ചാൽ അതുകൊടുക്കേണ്ട ഒരു ബാധ്യതയും ഒരു രാജ്യത്തിനും ഇല്ല. ഇന്ത്യയുടെ കൈവശമിരിക്കുന്ന ഈ മരുന്ന് ഭാവിയിൽ ഇന്ത്യയിൽ സംഭവിക്കാൻ ഇടയുള്ള മഹാദുരന്തത്തിനുള്ള കരുതലായി സൂക്ഷിച്ച് വെക്കുമ്പോൾ അത് പിടിച്ചുപറിക്കാൻ ശ്രമിക്കുന്നവൻ ഏത് വമ്പനാണെങ്കിലും മുഖത്ത് നോക്കി പോയി പണിനോക്കെടാ എന്ന് പറയുകയാണ് ഇന്ത്യയുടെ ധീരതയുടെ അടയാളം.

ലോകത്ത് ഏറ്റവും കൂടുതൽ മലേറിയ വരുന്ന രാജ്യങ്ങളിൽ ഒന്ന് ഇന്ത്യ ആയത്കൊണ്ട് തന്നെ മലേറിയ സുഖപ്പെടുത്താൻ ഉപയോ​ഗിക്കുന്ന ഹൈഡ്രോക്സി ക്ലോറിക്വിൻ ഇവിടെ ധാരാളമുണ്ടാകുക സ്വാഭാവികമാണ്. എന്നാൽ കോവിഡ്19 ഒരു എപിഡെമിക് എന്നതിന് പകരം പാൻഡെമിക് ആയി പ്രഖ്യാപിച്ചിരിക്കുന്ന ഈ കാലത്ത് ഇന്ത്യയിൽ അതിന്റെ അതിർവരമ്പുകൾ ലംഘിക്കപ്പെടുകയും സാമൂഹ്യവ്യാപനത്തിലൂടെ രാജ്യത്ത് പടർന്ന് പിടിക്കുകയും ചെയ്താൽ ഇവിടെയുള്ള പൗരന്മാർക്ക് പോലും അത് തികയുകയില്ല എന്നിരിക്കെ മാനുഷിക പരി​ഗണനകൾ അല്ലാതെ ഭീഷണിക്ക് വഴങ്ങി അതുകൊടുക്കേണ്ടിവരുന്ന സാഹചര്യം ഇന്ത്യയുടെ ആത്മാഭിമാനത്തിന് എതിരെയുള്ള വെല്ലുവിളിയാണ്. അമേരിക്കൻ പ്രസിഡന്റ് ട്രംപ് ആ നാട്ടിൽ മരണവും രോ​ഗവും ചോദിച്ച് വാങ്ങുകയും അത് അതിർവരമ്പുകൾ ലംഘിച്ച് വ്യാപിച്ച് ട്രംപിന്റെ സിംഹാസനത്തിന് ഇളക്കം തട്ടുന്ന തരത്തിലേക്ക് വളർന്നപ്പോൾ ഇന്ത്യയോട് സുഹൃത്ത് എന്ന നിലയിൽ മരുന്ന് ചോദിക്കുന്നത് മനസ്സിലാക്കാം.

പക്ഷേ ഇന്ത്യയെ വിളിച്ച് വിരട്ടി ആ മരുന്നുകൾ തന്നില്ലെങ്കിൽ പണി തരും എന്ന് പറയുന്ന ട്രംപിന് മുമ്പിൽ കുനിഞ്ഞ് നിന്നുകൊണ്ട് ഉള്ളമരുന്നെല്ലാം എടുത്തുകൊടുക്കുന്നത് ഭീരുത്വമാണ്- പരാജയമാണ്. നിർഭാ​ഗ്യവശാൽ നട്ടെല്ലുള്ള പ്രധാനമന്ത്രി എന്ന് നമ്മൾ പറയുന്ന നരേന്ദ്ര മോദി ചെയ്തിരിക്കുന്നത് അതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ് ചർച്ച ചെയ്യുന്നത്. പൂർണരൂപം വീഡിയോയിൽ കാണുക..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP