Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കൊല്ലത്ത് ഒരാൾക്കുകൂടി കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധ സ്ഥിരീകരിച്ചത് നിലമേൽ കൈത്തോട് സ്വദേശിക്ക്; ഇന്ന് പരിശോധനാ ഫലം പോസിറ്റീവായ 52കാരനും തബ് ലീ​ഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ആൾ

കൊല്ലത്ത് ഒരാൾക്കുകൂടി കൊറോണ സ്ഥിരീകരിച്ചു; വൈറസ് ബാധ സ്ഥിരീകരിച്ചത് നിലമേൽ കൈത്തോട് സ്വദേശിക്ക്; ഇന്ന് പരിശോധനാ ഫലം പോസിറ്റീവായ 52കാരനും തബ് ലീ​ഗ് സമ്മേളനത്തിൽ പങ്കെടുത്ത് മടങ്ങിയെത്തിയ ആൾ

വിനോദ് വി നായർ

കൊല്ലം: തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്ത്തിരികെയെത്തിയ ഒരാൾക്കുകൂടി ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ചു. കൊല്ലം നിലമേൽ കൈത്തോട് സ്വദേശിയായ 52 കാരനാണ് കൊറോണ സ്ഥിരീകരിച്ചത്. ഫെബ്രുവരി 17 നാണ് തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തോടനുബന്ധിച്ച ചടങ്ങിൽപങ്കെടുക്കാനായി ഇയാൾ ഭാര്യയ്ക്കാപ്പം ഡൽഹിയിൽ എത്തിയത്. തുടർന്ന്മുംബൈയിലേയ്ക്ക് പോയ ഇദ്ദേഹം മാർച്ച് 23 ന് വിമാനത്തിൽ തിരുവനന്തപുരത്തെത്തുകയും തുടർന്ന് കാറിൽ ഭാര്യയ്ക്കും പുനലൂർ സ്വദേശികളായ ദമ്പതികൾക്കുമൊപ്പം സ്വദേശമായ നിലമേലിൽഎത്തുകയുമായിരുന്നു.

ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം ഗൃഹനിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് പനിയുടെ ലക്ഷണങ്ങൾകണ്ടതിനെതുടർന്ന് നാലാംതീയതിയാണ് പരിശോധനയ്ക്കായി സ്രവമെടുത്തത്. ഇന്ന് ഉച്ചയോടെയാണ് കോവിഡ് 19 പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. തുടർന്ന്ഇദ്ദേഹത്തെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

മുംബൈയിൽ നിന്ന് ഇദ്ദേഹത്തോടൊപ്പം മടങ്ങിയെത്തിയ പുനലൂർ സ്വദേശികളായ ദമ്പതികൾക്ക് കഴിഞ്ഞ ഏപ്രിൽ 2 ന് കോവിഡ് 19 സ്ഥിരീകരിച്ചിരുന്നു. നിലവിൽഇരുവരും പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇന്ന് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ ഭാര്യയും നിലവിൽ ഗൃഹനിരീക്ഷണത്തിലാണ്. ഇതോടെ ജില്ലയിൽ ചികിത്സയിലുള്ള കോവിഡ്19 രോഗികളുടെ എണ്ണം ഏഴായി. ജില്ലയിലെ ആദ്യ കോവിഡ് 19 ബാധിതൻ പൂർണ്ണആരോഗ്യവാനായി കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു .

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP