Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഫാസ്റ്റ് ഫുഡ് കടയിൽ വെച്ചുള്ള പരിചയം പിന്നീട് അടുപ്പമായതോടെ വീട്ടിലെ നിത്യസന്ദർശകനുമായി; ഭർത്താവിനെ വേർപിരിഞ്ഞ താമസിക്കുന്ന പെൺസുഹൃത്തുമായി ഷിന്റോയ്ക്ക് ആത്മബന്ധം മുറുകി; കാണാതിരിക്കാൻ കഴിയാത്തപ്പോൾ കാമുകിയെ തിരക്കി പോയത് ഇന്നലെ രാത്രി; മോട്ടോറിൽ നിന്നുള്ള ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത് ഇന്നു രാവിലെ; അന്തിക്കാടെ സ്വർണ തൊഴിലാളിയായ യുവാവിന്റേത് ദാരുണമരണം

ഫാസ്റ്റ് ഫുഡ് കടയിൽ വെച്ചുള്ള പരിചയം പിന്നീട് അടുപ്പമായതോടെ വീട്ടിലെ നിത്യസന്ദർശകനുമായി; ഭർത്താവിനെ വേർപിരിഞ്ഞ താമസിക്കുന്ന പെൺസുഹൃത്തുമായി ഷിന്റോയ്ക്ക് ആത്മബന്ധം മുറുകി; കാണാതിരിക്കാൻ കഴിയാത്തപ്പോൾ കാമുകിയെ തിരക്കി പോയത് ഇന്നലെ രാത്രി; മോട്ടോറിൽ നിന്നുള്ള ഷോക്കേറ്റ് മരിച്ചു കിടക്കുന്നത് കണ്ടത് ഇന്നു രാവിലെ; അന്തിക്കാടെ സ്വർണ തൊഴിലാളിയായ യുവാവിന്റേത് ദാരുണമരണം

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: അന്തിക്കാട് യുവാവിന്റെ ഷോക്കേറ്റുള്ള മരണത്തിൽ ദുരൂഹത. സ്വർണ തൊഴിലാളിയായ ഷിന്റോ(35)യാണ് ഷോക്കേറ്റ് മരിച്ചത്. ഷിന്റോയുടെ സുഹൃത്തായ യുവതിയുടെ വീട്ടിന്റെ പുറകിലാണ് മരിച്ച നിലയിൽ ഇന്നു രാവിലെ കണ്ടത്. വീടിനു പുറകിലുള്ള മോട്ടോറിൽ നിന്നും ഷോക്കേറ്റാണ് മരണം. അന്തിക്കാട് പഴുവിലാണ് ഷിന്റോയുടെ വീട്. ഈ വീട്ടിൽ വീട്ടിൽ നിന്നും രണ്ടര കിലോമീറ്റർ അകലെയുള്ള ഒരു വീടിന്റെ പുറകിലാണ് ഷിന്റോയെ മരിച്ച നിലയിൽ കാണുന്നത്. ഷിന്റോയുടെ പെൺ സുഹൃത്താണ് വീട്ടിൽ താമസിക്കുന്നത്. രാവിലെ ഏഴു മണിയോടെയാണ് ഷിന്റോയെ മരിച്ച നിലയിൽ കാണുന്നത്. മോട്ടോറിൽ നിന്നും ഷോക്കേറ്റാണ് മരണം എന്ന് പൊലീസ് ഉറപ്പിച്ചിട്ടുണ്ട്.

ഷിന്റോ മരിച്ചു കിടക്കുന്നത് വീട്ടിലുള്ളവർ അറിഞ്ഞിരുന്നില്ല. രാവിലെ ഉണർന്നപ്പോഴാണ് അറിയുന്നത്. ഫാസ്റ്റ് ഫുഡ് ഭക്ഷണക്കട നടത്തുകയാണ് ഷിന്റോയുടെ സുഹൃത്തായ യുവതി. ഭർത്താവുമായി അകന്നു താമസിക്കുന്ന യുവതിയുടെ വീട്ടിലെ നിത്യ സന്ദർശകനായിുന്നു ഷിന്റോയെന്നാണ് പൊലീസ് പറയുന്നത്. നാല് വർഷമായി യുവതി ഭർത്താവിനെ പിരിഞ്ഞാണ് താമസിക്കുന്നത്. അതുകൊണ്ട് തന്നെ താങ്ങായി വന്ന ഷിന്റോയുമായി യുവതി അടുക്കുകയായിരുന്നു.

പരിചയമായത് മുതൽ എല്ലാ സഹായത്തിനും കൂടെയുള്ളതാണ് ഷിന്റോ എന്നാണ് യുവതി അന്തിക്കാട് പൊലീസിന് മൊഴി നൽകിയത്. ഷിന്റോ വീട്ടിൽ വരുന്ന കാര്യം മറ്റു വീട്ടുകാർക്കും അറിവുള്ളതാണ്. എന്നാൽ മരണത്തെക്കുറിച്ച് തനിക്ക് അറിയില്ലെന്നാണ് യുവതി പൊലീസിനോട് പറഞ്ഞത്. മരണത്തിൽ കൂടുതൽ അന്വേഷണം വേണമെന്നാണ് അന്തിക്കാട് പൊലീസ് മറുനാടനോട് പറഞ്ഞത്. പ്രാഥമിക അന്വേഷണത്തിൽ ഷോക്കേറ്റ് മരിച്ചതെന്നാണ് വ്യക്തമായിട്ടുണ്ട്.

നിത്യ സന്ദർശകനാണ് ഷിന്റോ എന്നാണ് യുവതി പറഞ്ഞത്. ഷിന്റോയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിനു പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP