Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ നാലുപേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു; ഉദ്ധവ് താക്കറെയുടെ വീടിന് സമീപത്തെ ചായക്കടക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ പരിസരപ്രദേശം പൂർണമായും സീൽ ചെയ്തു

മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ സുരക്ഷാ സംഘത്തിലെ നാലുപേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു; ഉദ്ധവ് താക്കറെയുടെ വീടിന് സമീപത്തെ ചായക്കടക്കാരന് കൊറോണ സ്ഥിരീകരിച്ചതോടെ പരിസരപ്രദേശം പൂർണമായും സീൽ ചെയ്തു

മറുനാടൻ മലയാളി ബ്യൂറോ

മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ വസതിക്ക് സമീപം ചായക്കടക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ, ഉദ്ധവിന്റെ സുരക്ഷാ ചുമതലയുണ്ടായിരുന്ന 4 പേരടക്കം ഒട്ടേറെ പൊലീസുകാരെ ഐസലേഷനിൽ പ്രവേശിപ്പിച്ചു. ചായക്കടക്കാരന് വൈറസ് ബാധ സ്ഥിരീകരിച്ചതോടെ വീടിന്റെ പരിസരപ്രദേശങ്ങൾ പൂർണ്ണമായി സീൽ ചെയ്‌തു. സുരക്ഷ കണക്കിലെടുത്ത് ബാന്ദ്രെയിലെ മാതോശ്രീ ടവറിനു സമീപമാണ് സീൽ ചെയ്‌തത്. ഉദ്ധവിന് സുരക്ഷ നൽകിയ 170 പൊലീസ് ഉദ്യോഗസ്ഥരടക്കമുള്ളവരെയാണ് പ്രദേശത്ത് നിന്ന് മാറ്റിയത്. ഇവരിൽ പലരും ചായക്കടയിൽ എത്തിയിരുന്നതായാണ് റിപ്പോർട്ട്. ഇവരുടെ പേരുവിവരങ്ങൾ ശേഖരിക്കുന്നുണ്ട്.

ഉദ്യോഗസ്ഥരടക്കമുള്ളയാളുടെ പ്രവേശനം പരിപൂർണ്ണമായി വിലക്കി. മാർച്ച് 20 മുതൽ 24 വരെ ചായക്കടയിൽ എത്തുകയും രോഗബാധിതനായി ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ശ്രമത്തിലാണു അധികൃതർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് ഇയാൾ കട അടച്ചത്. പ്രദേശത്തേക്കുള്ള ഗതാഗതം നിയന്ത്രിക്കുകയും മുംബൈ കോർപറേഷൻ അധികൃതർ മേഖലയിൽ അണുവിമുക്തമാക്കുകയും ചെയ്‌തു.

45കാരനായ ചായക്കടക്കാരന് കൊവിഡ് ബാധിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. ഇയാൾ ഇവിടം വിട്ട് പുറത്ത് പോയിട്ടില്ല. പനി, ചുമ, ശ്വാസതടസം എന്നിവ നേരിട്ടതിനെ തുടർന്നാണ് ഇയാളെ മുംബൈ കോർപറേഷൻ അധികൃതർ എച്ച്ബിടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിൽ കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു. താക്കറെ കുടുംബത്തിന്റെ സ്വകാര്യ വസതിയാണ് ‘മാതോശ്രീ’. അതേസമയം, മഹാരാഷ്‌ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുകയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP