Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുറത്തിറങ്ങാൻ മുഖാവരണം നിർബന്ധം; ആധാറോ, തിരിച്ചറിയൽ കാർഡോ കൈവശം വേണം; ഒരു വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവാദം ഒരാൾക്ക് മാത്രം; മൂന്ന് മണിക്കൂർ മാത്രം പുറത്തുതങ്ങാൻ അനുമതി; 65 വയസ്സിനു മേൽ പ്രായമുള്ളവർ പുറത്തിറങ്ങരുത്; വാഹനങ്ങൾ ഒറ്റ, ഇരട്ട നമ്പറുകൾ പ്രകാരം നിയന്ത്രിക്കണം; ട്രെയിൻ, വ്യോമ സർവീസുകൾ പുനരാരംഭിക്കില്ല; കേരളത്തിൽ ലോക്ക്ഡൗൺ പിൻവലിക്കാൻ കർമ്മസമിതി മുന്നോട്ടു വെച്ച ഒന്നാംഘട്ട നിർദ്ദേശങ്ങൾ ഇങ്ങനെ; ബെവ്‌കോയിലെ മദ്യവിൽപ്പന മൂന്നാംഘട്ടത്തിൽ

പുറത്തിറങ്ങാൻ മുഖാവരണം നിർബന്ധം; ആധാറോ, തിരിച്ചറിയൽ കാർഡോ കൈവശം വേണം; ഒരു വീട്ടിൽ നിന്നും പുറത്തിറങ്ങാൻ അനുവാദം ഒരാൾക്ക് മാത്രം; മൂന്ന് മണിക്കൂർ മാത്രം പുറത്തുതങ്ങാൻ അനുമതി; 65 വയസ്സിനു മേൽ പ്രായമുള്ളവർ പുറത്തിറങ്ങരുത്; വാഹനങ്ങൾ ഒറ്റ, ഇരട്ട നമ്പറുകൾ പ്രകാരം നിയന്ത്രിക്കണം; ട്രെയിൻ, വ്യോമ സർവീസുകൾ പുനരാരംഭിക്കില്ല; കേരളത്തിൽ ലോക്ക്ഡൗൺ പിൻവലിക്കാൻ കർമ്മസമിതി മുന്നോട്ടു വെച്ച ഒന്നാംഘട്ട നിർദ്ദേശങ്ങൾ ഇങ്ങനെ; ബെവ്‌കോയിലെ മദ്യവിൽപ്പന മൂന്നാംഘട്ടത്തിൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിൽ ലോക്ക്ഡൗൺ പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് കർമ്മസമിതി നൽകിയ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. മൂന്ന് ഘട്ടങ്ങളിലായി മാത്രമേ സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിക്കാവൂ എന്നു പറയുന്ന നിർദേശത്തിൽ ഒന്നാം ഘട്ടത്തിൽ പൊതുഗതാഗത സംവിധാനങ്ങൾക്ക് അടക്കം നിയന്ത്രണം നിലനിൽക്കും. ട്രെയിൻ, വ്യോമ ഗതാഗതകളും മദ്യവിൽപ്പനയും ആദ്യഘട്ടത്തിൽ പുനരാരംഭിക്കില്ല. ആവശ്യങ്ങൾക്കായി പുറത്തിറങ്ങുന്നവർ നിർബന്ധമായും മാസ്‌ക്ക് ധരിക്കണമെന്നും കർമ്മ സമിതി നൽകിയ നിർദേശത്തിലെ ഒന്നാം ഘട്ടത്തിൽ പറയുന്നു.

ഏപ്രിൽ 15 മുതൽ മൂന്നു ഘട്ടമായി ലോക്ഡൗൺ പിൻവലിക്കണമെന്നാണു സമിതിയുടെ ശുപാർശ. ഓരോ ദിവസത്തെയും കേസുകളും വ്യാപന രീതികളും അടിസ്ഥാന മാദനണ്ഡമാക്കി ആകണം ലോക്കഡൗൺ പിൻവലിക്കേണ്ടത്. രോഗവ്യാപനം കൂടിയാൽ ഉടൻ നിയന്ത്രണം കർശനമാക്കുമെന്നത് ജനത്തെ അറിയിക്കണമെന്നും സമിതി ശുപാർശ ചെയ്യുന്നു. വിദഗ്ധ സമിതി നിർദ്ദേശം മന്ത്രിസഭാ യോഗം ബുധനാഴ്ച ചർച്ച ചെയ്യും.

ഒരാഴ്ച കൂടി കഴിഞ്ഞാൽ ലോക്ഡൗൺ എങ്ങനെ പരിഗണിക്കണമെന്നാണ് വിദഗ്ധ സമിതിയുടെ റിപ്പോർട്ടിലുള്ളത്. അന്തിമ തീരുമാനം കേരളം ബുധനാഴ്ച കേന്ദ്രസർക്കാരിനെ അറിയിക്കും. 14 ദിവസം വീതമുള്ള മൂന്ന് ഘട്ടങ്ങളാണു നിർദേശങ്ങളിലുള്ളത്. ഒന്ന്, രണ്ട്, മൂന്ന് ഘട്ടങ്ങളായാണു നിയന്ത്രണങ്ങൾ പിൻവലിക്കുക.

ഒന്നാം ഘട്ടത്തിലെ നിയന്ത്രണങ്ങളിൽ പറയുന്നത് 19കാര്യങ്ങളാണ്:

പുറത്തിറങ്ങണം എങ്കിൽ മുഖാവരണം വേണം.
ആധാറോ, തിരിച്ചറിയൽ കാർഡോ കൈവശം വേണം.
യാത്രയുടെ ഉദ്ദേശം വ്യക്തമാക്കണം.
തുറക്കുന്ന സ്ഥാപനങ്ങളിൽ സാനിറ്റൈസേഷൻ സംവിധാനം വേണം.
നിയമപരമായ സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പാക്കണം.
ഒരാൾക്കു മാത്രമേ ഒരു വീട്ടിൽനിന്ന് പുറത്തിറങ്ങാൻ അനുവാദം നൽകൂ.
മൂന്ന് മണിക്കൂർ മാത്രമായിരിക്കും പുറത്തുപോകാൻ അനുവദിക്കുന്ന സമയം.
65 വയസ്സിനു മേൽ പ്രായമുള്ളവർ പുറത്തിറങ്ങരുത്.
ആരോഗ്യ പ്രശ്‌നങ്ങൾ ഉള്ളവരും പുറത്തിറങ്ങരുത്.
വാഹനങ്ങൾ ഒറ്റ, ഇരട്ട നമ്പറുകൾ പ്രകാരം നിയന്ത്രിക്കും.
ഞായറാഴ്ചകളിൽ കർശനമായ വാഹന നിയന്ത്രണം.
5 പേരിൽ കൂടുതൽ ഒരാവശ്യത്തിന് ഒത്തുചേരരുത്.
മതപരമായ ചടങ്ങുകൾക്കും കൂട്ടം കൂടരുത്.
ബാങ്കുകൾക്കു സാധാരണ പ്രവൃത്തി സമയം.
റെയിൽ-വ്യോമഗതാഗതം പൂർണമായും നിരോധിക്കണം
സംസ്ഥാനത്ത് പുറത്ത് നിന്നുള്ളവരെ കേരളത്തിൽ പ്രവേശിക്കാൻ അനുവദിക്കരുത്
സർക്കാർ ഓഫീസുകളിൽ 25 ശതമാനം ജീവനക്കാർ മാത്രം
സുപ്പർ മാർക്കറ്റുകൾ, മാളുകൾ, തിയേറ്ററുകൾ, ബാർ, കോൺഫറൻസ് ഹാൾ എന്നിങ്ങനെ കേന്ദ്രീകൃത എ.സി സംവിധാനം ഉപയോഗിക്കുന്നവയെ പ്രവർത്തിക്കാൻ അനുവദിക്കരുത്.

രണ്ടാം ഘട്ടത്തിലെ നിയന്ത്രണങ്ങൾ 14 ദിവസത്തിനുള്ളിൽ ഒരു പുതിയ കേസുപോലും ഉണ്ടാകരുത് എന്നതാണ് നിബന്ധനയായി തയ്യാറാക്കിയിരിക്കുന്ന കാര്യം. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തിൽ കൂടരുത്. ഒരു കോവിഡ് ഹോട്‌സ്‌പോട്ടും പാടില്ലെന്നും രണ്ടാം ഘട്ടത്തിൽ നിർദേശമുണ്ട്. മൂന്നാം ഘട്ടത്തിനുള്ള മാർഗ രേഖ 14 ദിവസത്തിനിടെ ഒരു കോവിഡ് കേസും ഉണ്ടാകരുത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം അഞ്ചു ശതമാനത്തിൽ താഴെയാകണം. സംസ്ഥാനത്തെവിടെയും ഒരു കോവിഡ് ഹോട്‌സ്‌പോട്ടും പാടില്ലെന്നും നിർദേശിക്കുന്നു. മൂന്നാം ഘട്ടത്തിലാണ് മദ്യവിൽപ്പന അടക്കമുള്ള കാര്യങ്ങളിലേക്ക് സർക്കാറിന് കടക്കാൻ സാധിക്കുക.

രണ്ടാം ഘട്ടത്തിലെ നിയന്ത്രണങ്ങങ്ങൾ ചുവടേ:

1.നിയന്ത്രണങ്ങൾക്ക് വിധേയമായി ഓട്ടോ-ടാക്‌സി സർവീസ് അനുവദിക്കാം
2.സിറ്റി സർവീസ് ബസുകൾക്ക് അനുമതി നൽകാം. ഒരു സീറ്റിൽ ഒരു യാത്രക്കാരൻ മാത്രം
3.ചെറുകിട-ഇടത്തരം വ്യവസായങ്ങൾക്ക് മുൻ കരുതലെടുത്ത് പ്രവർത്തിക്കാം
4.വിവാഹ-മരണാനന്തര ചടങ്ങുകളിൽ 20 പേർക്ക് വരെ പങ്കെടുക്കാം
5.വിവിധ തൊഴിലിടങ്ങളിൽ പരമാവധി 20 തൊഴിലാളികൾ മാത്രം
6. സാമൂഹിക അകലം പാലിച്ച് അര കിലോ മീറ്റർ പ്രഭാത സവാരിക്ക് അനുമതി

മൂന്നാം ഘട്ടം

1.അന്തർ ജില്ലാ ബസുകൾക്ക് മൂന്നിൽ രണ്ട് യാത്രക്കാരുമായി സഞ്ചരിക്കാൻ അനുമതി. ബസ് ഉടമകൾ സാനിറ്റൈസർ ഉൾപ്പടെസുരക്ഷാ സംവിധാനങ്ങളൊരുക്കണം. ഫേസ്മാസ്‌കും നിർബന്ധം
2.വിദേശ വിമാനയാത്രക്ക് അനുമതിയുണ്ടാവില്ല. മറ്റ് രാജ്യങ്ങളിൽ കുടുങ്ങിയവരെ നിയന്ത്രണങ്ങൾക്ക് വിധേയമായി നാട്ടിലെത്തിക്കാം
3.മറ്റ് രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും എത്തുന്നവർക്ക് 14 ദിവസത്തെ ക്വാറൻൈറൻ നിർബന്ധം
4.പരീക്ഷകൾക്ക് മാത്രമായി സ്‌കൂളുകളും കോളജുകളും തുറക്കാം
5.ഐ.ടി കമ്പനികൾ ഭാഗികമായി തുറക്കാം. വർക്ക് ഫ്രം ഹോം സാധ്യമായവർക്ക് അത് നൽകണം
6.മാളുകളും സ്‌റ്റോറുകൾക്കും തുറന്ന് പ്രവർത്തിക്കാം. ഒരു കുടുംബത്തിൽ നിന്നുള്ള ഒരാൾക്ക് മാത്രം പ്രവേശനം. കടകളിൽ ഒരു മീറ്റർ സാമൂഹിക അകലം ഉറപ്പാക്കണം
7.കോടതികളുടെ പ്രവർത്തനം ഹൈക്കോടതിക്കു തീരുമാനിക്കാം
8.ബെവ്‌കോ ഓൺലൈൻ ഡെലിവറി തുടങ്ങണം
9.മതചടങ്ങുകൾക്കുള്ള വിലക്ക് തുടരും

മൂന്ന് ഘട്ടത്തിലും മാനദണ്ഡങ്ങൾ പാലിക്കുന്ന ജില്ലകൾക്കായിരിക്കും ഇളവുകൾ നൽകുക. ഒറ്റയടിക്ക് ലോക്ക്ഡൗൺ പിൻവലിച്ചാൽ രോഗവ്യാപനം നിയന്ത്രിക്കാനായി സംസ്ഥാനം കൈവരിച്ച നേട്ടങ്ങൾ നഷ്ടമാകാൻ ഇടയാക്കും. അതുകൊണ്ട് മൂന്ന് ഘട്ടങ്ങളായി ലോക്ക്ഡൗൺ പിൻവലിക്കുന്ന നടപടികൾ സ്വീകരിക്കണമെന്നാണ് വിദഗ്ധസമിതി ശുപാർശ ചെയ്തിരിക്കുന്നത്. സംസ്ഥാനമൊട്ടാകെ ഒറ്റയടിക്ക് ലോക്ക്ഡൗൺ പിൻവലിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.

ജില്ലകൾ പരിഗണിച്ച് വേണം ഇക്കാര്യത്തിൽ തീരുമാനമെടുക്കാൻ. മാനദണ്ഡങ്ങൾ പാലിച്ചാവും ഇക്കാര്യത്തിൽ തീരുമാനമെടുക്കക. മറ്റിടങ്ങളെ അപേക്ഷിച്ച് സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ട്. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ പിൻവലിച്ചാൽ സാമൂഹ്യവ്യാപനത്തിന് ഇടയാക്കുമോ തുടങ്ങിയ കാര്യങ്ങൾ കൂടി പരിശോധിച്ചാവണം തീരുമാനമെടുക്കേണ്ടതെന്നും വിദഗ്ധസമിതി റിപ്പോർട്ടിൽ പറയുന്നു. മൂന്ന് ഘട്ടങ്ങളായാണ് ലോക്ക്ഡൗൺ പിൻവലിക്കുന്നതെങ്കിൽ സംസ്ഥാനത്ത് ഹോട്ട്സ്പോട്ട് ജില്ലകളായി കണ്ടെത്തിയവയെ ഒഴിവാക്കിയേക്കും.

അതിനിടെ ലോക്ക്ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളുടെ അഭ്യർത്ഥന പ്രകാരം ലോക്ക്ഡൗൺ കാലയളവ് നീട്ടുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തെത്തുന്നതിനിടെയാണ് ലവ് അഗർവാളിന്റെ പ്രതികരണം. ലോക്ക്ഡൗൺ ഘട്ടംഘട്ടമായി തുടരുമെന്ന റിപ്പോർട്ടുകളും അദ്ദേഹം തള്ളി. രാജ്യത്ത് നിലവിൽ 4,421 കോവിഡ്-19 രോഗികളുണ്ട്. ഇതിൽ 354 പേർക്ക് തിങ്കളാഴ്ചയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനോടകം 326 പേർ രോഗമുക്തി നേടിയതായും ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി.

ഐ.സി.എം.ആറിന്റെ അടുത്തിടെ പുറത്തുവന്ന പഠന പ്രകാരം, ഒരു കോവിഡ്-19 രോഗി ലോക്ക്ഡൗൺ നിർദേശങ്ങൾ അനുസരിക്കാതിരിക്കുകയോ സാമൂഹിക അകലം പാലിക്കാതിരിക്കുകയോ ചെയ്താൽ മുപ്പതുദിവസത്തിനുള്ളിൽ 406പേരിലേക്ക് രോഗം പടരാൻ കാരണമാകുമെന്ന് ലവ് അഗർവാൾ കൂട്ടിച്ചേർത്തു. രോഗവ്യാപന മേഖലകൾ കണ്ടെത്തി അത് തടയാനുള്ള നടപടികളാണ് സർക്കാർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്. ഈ നടപടികൾ ആഗ്ര, ഗൗതം ബുദ്ധനഗർ, പത്തനംതിട്ട, ഭിൽവാര, കിഴക്കൻ ഡൽഹി തുടങ്ങിയ ഇടങ്ങളിൽ മികച്ച ഫലം നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ റെയിൽവേ ഇതിനോടകം 2,500 കോച്ചുകളിലായി 40,000 ഐസൊലേഷൻ ബെഡ്ഡുകൾ തയ്യാറാക്കിയിട്ടുണ്ട്. പ്രതിദിനം 375 ബെഡ്ഡുകളാണ് റെയിൽവേ സജ്ജമാക്കുന്നത്. രാജ്യത്തിന്റെ 133 ഭാഗങ്ങളിലേക്കുള്ളതാണ് ഇവയെന്നും ലവ് അഗർവാൾ വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP