Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നമ്മൾ 7 ദിവസമാണ് ലോക്ഡൗൺ ഉദ്ദേശിച്ചത്; അത് 21 ആക്കിയത് കേന്ദ്രം പറഞ്ഞിട്ടാണ്; ഇനിയും നീട്ടണോ എന്നത് കേന്ദ്ര തീരുമാനം അറിഞ്ഞശേഷം; വളമാക്കാൻ മാറ്റിവെച്ച മത്സ്യംപോലും ലോക്ക് ഡൗൺ കാലത്ത് വിപണിയിലേക്ക് എത്തി; കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും, അമിത വില ഈടാക്കലും തടയുന്നതിന് പരിശോധനകൾ തുടരുന്നു; ഇടുങ്ങിയ മനസ് ദുരന്തമുഖത്തെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ വിമർശനവും

നമ്മൾ 7 ദിവസമാണ് ലോക്ഡൗൺ ഉദ്ദേശിച്ചത്; അത് 21 ആക്കിയത് കേന്ദ്രം പറഞ്ഞിട്ടാണ്; ഇനിയും  നീട്ടണോ എന്നത് കേന്ദ്ര തീരുമാനം അറിഞ്ഞശേഷം; വളമാക്കാൻ മാറ്റിവെച്ച മത്സ്യംപോലും ലോക്ക് ഡൗൺ കാലത്ത് വിപണിയിലേക്ക് എത്തി; കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും, അമിത വില ഈടാക്കലും തടയുന്നതിന് പരിശോധനകൾ തുടരുന്നു; ഇടുങ്ങിയ മനസ് ദുരന്തമുഖത്തെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ വിമർശനവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 21 ദിവസത്തെ ലോക്് ഡൗണിന് ശേഷം എന്തെന്ന കാര്യത്തിൽ കേന്ദ്ര തീരുമാനം അറിഞ്ഞ ശേഷം നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. കർമ്മസമിതിയുടെ റിപ്പോർട്ട് സംസ്ഥാനം പരിശോധിക്കേണ്ടതല്ല. കേന്ദ്രം ആവശ്യപ്പെട്ടത് പ്രകാരം തയ്യാറാക്കിയതാണ്. അത് അയച്ചുകൊടുക്കുമെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.21 ദിവസത്തെ ലോക്ഡൗണാണ് കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. അത് ഏപ്രിൽ 14 വരെയാണ് അതിന് ശേഷം കേന്ദ്രം ലോക് ഡൗൺ നീട്ടുകയോ അല്ലാതിരിക്കുകയോ എന്താണ് ചെയ്യുന്നത് എന്ന തീരുമാനം അറിയിച്ചതിന് ശേഷം എന്തെങ്കിലും കൂട്ടണോ കുറയ്ക്കണോ എന്ന് തീരുമാനിക്കുമെന്നും മുഖ്യന്ത്രി പറഞ്ഞു.'നമ്മൾ ഏഴ് ദിവസമായിരുന്നല്ലോ പ്രഖ്യാപിച്ചിരുന്നത്, കേന്ദ്രം 21 ദിവസം പ്രഖ്യാപിച്ചു. അതനുസരിച്ച് നമ്മൾ ചെയ്തു. നമ്മൾ ഏഴ് ദിവസം എന്നുപറഞ്ഞ് മാറിനിൽക്കാനാവില്ല. അതുപോലെ കേന്ദ്രത്തിന്റെ നിലപാട് അറിഞ്ഞ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.

ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് വ്യാപകമായി ഉപയോഗ ശൂന്യമായ മത്സ്യം വിൽപനയ്ക്ക് എത്തിയതിനെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് നടന്ന വ്യാപക പരിശോധനയിൽ കണ്ടെത്തിയത് ഗുരുതരമായ കാര്യങ്ങളാണ്. വളമാക്കാൻ മാറ്റി വച്ച മത്സ്യം പോലും ലോക്ക് ഡൗൺ കാലത്ത് വിപണിയിലേക്ക് എത്തി. അത്തരം മത്സ്യം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പിടിച്ചെടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പ് ഇക്കാര്യത്തിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കരിഞ്ചന്തയും പൂഴ്‌ത്തിവെപ്പും , അമിത വില ഈടാക്കലും തടയുന്നതിന് പരിശോധനകൾ തുടരുന്നു. 326 വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 144 ഇടങ്ങളിൽ നടപടികൾക്ക് ശുപാർശ നൽകുകയും ചെയ്തു. നേരത്തെ രണ്ട് മാസത്തോളം പഴക്കമുള്ള മത്സ്യം വരെ വിപണിയിൽ എത്തിയിരുന്നു.

പ്രവാസികളുമായ വീഡിയോ കോൺഫറൻസ് നടത്തിയതിനെതിരെ വിമർശിച്ചവർക്ക് മുഖ്യമന്ത്രിയുടെ മറുപടി. ദുരന്തമുഖത്ത് ഇത്തരം സമീപനം ശരിയല്ല. വീഡിയോ കോൺഫറൻസിൽ പങ്കെടുത്തത് ശതകോടീശ്വരന്മാർ മാത്രമല്ല. എല്ലാ വിഭാഗം പ്രവാസികളുടേയും അഭിപ്രായം തേടിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളുമായി സംസാരിച്ചതിനെ പറ്റി പോലും കുശുമ്പ് പറയുന്നുവെന്ന് മുല്ലപ്പള്ളിയെ മുഖ്യമന്ത്രി പരിഹസിച്ചു.കഥയറിയാതെ ആട്ടം കാണുകയാണ് കോൺഗ്രസ് നേതാക്കൾ. അവർ ഒരിക്കലും മാറില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികൾ നമ്മളേക്കാൾ കേരളീയരാണ്. നിങ്ങളുടെ വിമർശനം കേട്ട് പ്രവാസികളോടുള്ള നയം തിരുത്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇടുങ്ങിയ മനസ് ദുരന്തമുഖത്തെങ്കിലും ഒഴിവാക്കാമായിരുന്നുവെന്ന് മുല്ലപ്പള്ളിക്ക് മുഖ്യമന്ത്രിയുടെ മറുപടി. കോൺഗ്രസ് വിമർശനത്തിൽ കഴമ്പില്ലെന്നും മുഖ്യമന്ത്രി വിശദമാക്കി. ശതകോടീശരന്മാരോടുള്ള മുഖ്യമന്ത്രിയുടെ താൽപര്യമാണ് വീഡിയോ കോൺഫറൻസിംഗിന് പിന്നിലെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ ആരോപണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP