Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുംബൈയിൽ നിന്നും വന്ന യുവാവ് നിർദ്ദേശങ്ങൾ പാലിക്കാതെ നാട്ടുകാർക്കിടയിൽ; ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയപ്പോൾ പുച്ഛഭാവം; മലപ്പുറം താനൂരിലെ മുഹമ്മദ് ഷെമീമിനേതിരെ കേസെടുത്തതിന് പിന്നാലെ പാസ്പോർട്ടും കണ്ടുകെട്ടി പൊലീസ്

മുംബൈയിൽ നിന്നും വന്ന യുവാവ് നിർദ്ദേശങ്ങൾ പാലിക്കാതെ നാട്ടുകാർക്കിടയിൽ; ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയപ്പോൾ പുച്ഛഭാവം; മലപ്പുറം താനൂരിലെ മുഹമ്മദ് ഷെമീമിനേതിരെ കേസെടുത്തതിന് പിന്നാലെ പാസ്പോർട്ടും കണ്ടുകെട്ടി പൊലീസ്

ജംഷാദ് മലപ്പുറം

മലപ്പുറം: ദുബൈയിൽ നിന്നും വന്ന യുവാവ് നിർദ്ദേശങ്ങൾ പാലിക്കാതെ നാട്ടുകാർക്കിടയിൽ. ആരോഗ്യവകുപ്പ് നോട്ടീസ് നൽകിയിട്ടും ചുച്ഛഭാവം. മലപ്പുറം താനൂരിലെ മുഹമ്മദ് ഷെമീമിനേതിരെ കേസെടുത്തതിന് പിന്നാലെ പാസ്പോർട്ട് കണ്ടുകെട്ടിപൊലീസ്. താനാളൂർ എച്ച്.ഐ.ഒ യുടെ നിർദ്ദേശപ്രകാരം പി.എച്ച്.സിയിലെ ജൂനിയർ പി.എച്ച്.എൻ ആയ ഹസീന ഹാലീദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് താനൂർ പൊലീസ് കേസെടുത്തത്. ദുബൈയിൽ നിന്നും വന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ആൾ നിയന്ത്രണങ്ങൾ ലംഘിച്ചതിന്റെ പേരിലാണ് കേസെടുക്കുകയും പാസ്പോർട്ട് കണ്ടുകെട്ടുകയും ചെയ്തത്. താനാളൂർ പകര സ്വദേശി മുഹമ്മദ് ഷെമീം (25) ന്റെ പേരിലാണ് കേസെടുത്തത്. ആരോഗ്യ വകുപ്പിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെ സമൂഹവുമായി ബന്ധപ്പെട്ട് കഴിയുകയായിരുന്നു. ആരോഗ്യ വകുപ്പു ഇദ്ദേഹത്തിന് നോട്ടീസും നൽകിയിരുന്നു. ഇതൊന്നും വകവെക്കാതെയുള്ള പെരുമാറ്റം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് താനാളൂർ എച്ച്.ഐ.ഒ യുടെ നിർദ്ദേശപ്രകാരം പി.എച്ച്.സിയിലെ ജൂനിയർ പി.എച്ച്.എൻ ആയ ഹസീന ഹാലീദിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് താനൂർ പൊലീസ് കേസെടുത്തത്. എസ്‌ഐ. നവീൻഷാജ് പാസ്പോർട്ട് പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കും.

അതേ സമയം മലപ്പുറം ജില്ലയിൽ ഇന്ന് ഒരാൾക്കകൂടി ഇന്ന് കോവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. വേങ്ങര കണ്ണമംഗലം സ്വദേശിനിയായ 45 കാരിക്കാണ് വൈറസ് ബാധയെന്ന് ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു. ഡൽഹി നിസാമുദ്ദീനിലും മുംബയിലും ഭർത്താവിനും മറ്റ് അഞ്ച് കുടുംബങ്ങൾക്കുമൊപ്പം താമസിച്ച് തിരിച്ചെത്തിയവരാണ് ഇവർ. വൈറസ് ബാധയുള്ള സ്ത്രീ നിസാമുദ്ദീനിലെ സമ്മേളനത്തിൽ പങ്കെടുത്തിട്ടില്ല. ഇതോടെ നിലവിൽ ജില്ലയിലുള്ള വൈറസ് ബാധിതരുടെ എണ്ണം 13 ആയി. രണ്ടുപേരാണ് ഇതുവരെ വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തരായത്. അതിൽ ഒരാൾ കഴിഞ്ഞ ദിവസം വീട്ടിലേക്ക് മടങ്ങിയിരുന്നു.ഫെബ്രുവരി 14ന് ഭർത്താവിനൊപ്പമാണ് കണ്ണമംഗലം സ്വദേശിനി ഡൽഹി നിസാമുദ്ദീനിലേക്ക് യാത്രയായത്. മമ്പുറം സ്വദേശികളായ ഒരു കുടുംബത്തോടൊപ്പം തിരൂർ റെയിൽവെ സ്േറ്റഷനിൽ നിന്ന് രാവിലെ ജനശതാബ്ദി എക്സ്പ്രസ് തീവണ്ടിയിൽ യാത്ര തിരിച്ച് ഉച്ചയ്ക്ക് തിരുവനന്തപുരത്തെത്തി.

അവിടെ നിന്നും മറ്റ് ജില്ലകളിൽ നിന്നെത്തിയ അഞ്ച് കുടുംബങ്ങളുമായി ചേർന്ന് 12 അംഗ സംഘമായി തീവണ്ടിയിൽ ഡൽഹിയിലേക്ക് യാത്രയായി. ഫെബ്രുവരി 17 ന് നിസാമുദ്ദീനിലെത്തി ബംഗ്ലാവാലി മസ്ജിദിൽ താമസിച്ചു.ഫെബ്രുവരി 20 ന് നിസാമുദ്ദീനിൽ നിന്ന് തീവണ്ടിയിൽ യാത്ര ആരംഭിച്ച് 21 ന് മുംബയിലെത്തി. അവിടെ തബ്ലീഗ് പള്ളിയിലും വിവിധ വീടുകളിലുമായി ഒരുമാസത്തോളം സംഘം താമസിച്ചു. മാർച്ച് 23 ന് മുംബയിൽ നിന്ന് എ.ഐ - 581 എയർ ഇന്ത്യ വിമാനത്തിൽ രാവിലെ 9.45ന് കരിപ്പൂർ വിമാനത്താവളത്തിലെത്തി. വിമാനത്താവളത്തിലെ നടപടികൾ പൂർത്തിയാക്കി ആരോഗ്യ വകുപ്പിന്റെ നിർദ്ദേശപ്രകാരം പൊലീസ് ഏർപ്പെടുത്തിയ ടാക്സി വാഹനത്തിൽ കണ്ണമംഗലത്തെ വീട്ടിലെത്തി സ്വയം നിരീക്ഷണം ആരംഭിച്ചു. ജില്ലാതല കൺട്രോൾ സെല്ലിൽ നിന്നുള്ള നിർദ്ദേശമനുസരിച്ച് ഏപ്രിൽ അഞ്ചിന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ പൊതു സമ്പർക്കമില്ലാതെ എത്തി സാമ്പിൾ നൽകിയ ശേഷം വീട്ടിൽ തിരിച്ചെത്തി.

വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇന്നലെ 108 ആംബുലൻസിൽ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു.ആരോഗ്യ വകുപ്പിന്റെ നിർദ്ദേശമനുസരിച്ച് പൊതു സമ്പർക്കത്തിലേർപ്പെട്ടിട്ടില്ലെങ്കിലും ഇവർ വീട്ടിലുള്ളവരുമായി അടുത്ത് ഇടപഴകിയിരുന്നതായി ആരോഗ്യ പ്രവർത്തകർ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ വൈറസ് ബാധിതയുടെ ഭർത്താവ്, അഞ്ചു മക്കൾ, രണ്ട് പേരമക്കൾ, ഒരു മരുമകൻ എന്നിവരേയും കൂടെ സഞ്ചരിച്ചിരുന്ന സംഘത്തിലെ മമ്പുറം സ്വദേശിയേയും ഭാര്യയേയും മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.ഇപ്പോൾ വൈറസ് ബാധ സ്ഥിരീകരിച്ചവരുമായി നേരിട്ടു സമ്പർക്കം പുലർത്തിയവരും അവരുമായി സമ്പർക്കത്തിലേർപ്പെട്ടവരും കൂടെ യാത്ര ചെയ്തവരും നിർബന്ധമായും വീടുകളിൽ സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കലക്ടർ ആവശ്യപ്പെട്ടു. ആരോഗ്യ പ്രശ്നങ്ങളോ രോഗ ലക്ഷങ്ങളോ അനുഭവപ്പെട്ടാൽ നേരിട്ട് ആശുപത്രികളിൽ പോകാതെ ജില്ലാ തല കൺട്രോൾ സെല്ലിൽ ഫോണിൽ ബന്ധപ്പെട്ട് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം.കൺട്രോൾ സെ് നമ്പറുകൾ - 0483 2737858, 2737857, 2733251, 2733252, 2733253.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP