Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അനുകൂലമായ ഉത്തരവ് ലഭിച്ചില്ല; ജഡ്ജിക്ക് കൊറോണ വരട്ടേ എന്ന് അഭിഭാഷകന്റെ ശാപം: സംഭവം കൽക്കത്ത ഹൈക്കോടതിയിൽ

അനുകൂലമായ ഉത്തരവ് ലഭിച്ചില്ല; ജഡ്ജിക്ക് കൊറോണ വരട്ടേ എന്ന് അഭിഭാഷകന്റെ ശാപം: സംഭവം കൽക്കത്ത ഹൈക്കോടതിയിൽ

സ്വന്തം ലേഖകൻ

കൊൽക്കത്ത: തനിക്ക് അനുകൂലമായ ഉത്തരവ് വിധിക്കാത്ത ജഡ്ജിക്ക് കൊറോണ ബാധിക്കട്ടെ എന്ന് അഭിഭാഷകൻ. കൊൽക്കത്ത ഹൈക്കോടതിയിലാണ് സംഭവം. ഇതേ തുടർന്ന് അഭിഭാഷകനെതിരെ കോടതിയെ അവഹേളിച്ചതിന് നടപടിക്ക് ജഡ്ജി ശുപാർശ ചെയ്തു. ബിജോയ് അധികാരി എന്ന അഭിഭാഷകനാണ് ജഡ്ജിയെ ശപിച്ചത്. വേനൽക്കാല അവധിക്കുശേഷം കോടതി വീണ്ടും തുറക്കുമ്പോൾ ഡിവിഷൻ ബെഞ്ച് ഇക്കാര്യം കേൾക്കണമെന്നും ജസ്റ്റിസ് ദത്ത നിർദ്ദേശിച്ചു.

കൊറോണ വൈറസ് ബാധയെത്തുടർന്ന് മാർച്ച് 15 മുതൽ കൊൽക്കത്ത ഹൈക്കോടതി വളരെ അടിയന്തിര സ്വഭാവമുള്ള കേസുകൾ മാത്രമാണ് പരിഗണിക്കുന്നത്. മാർച്ച് 25 മുതൽ വീഡിയോ കോൺഫറൻസിലൂടെ മാത്രമാണ് വാദം കേൾക്കുന്നത്. വായ്പ തിരിച്ചടവിൽ വീഴ്ച വരുത്തിയതിന് ഒരു ദേശസാൽകൃത ബാങ്ക് തന്റെ കക്ഷിയുടെ ബസ് ലേലം ചെയ്യുന്നത് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ബിജോയ് അധികാരി കോടതിയെ സമീപിച്ചത്.

ജനുവരി 15 നാണ് ബസ് ബാങ്ക് പിടിച്ചെടുത്തതെന്ന് ചൂണ്ടിക്കാട്ടി കോടതി അടിയന്തര വാദം കേൾക്കാൻ വിസമ്മതിക്കുകയും ജഡ്ജി ഉത്തരവ് പുറപ്പെടുവിക്കാൻ തുടങ്ങുകയും ചെയ്തു. ഇതിൽ പ്രകോപിതനായ അഭിഭാഷകൻ അദ്ദേഹത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചു.

'മാന്യമായി പെരുമാറാൻ അധികാരിക്ക് മുന്നറിയിപ്പ് നൽകിയിരുന്നു, എന്നാൽ അത്തരം മുന്നറിയിപ്പിന് ചെവികൊടുക്കുന്നതിനുപകരം, എന്റെ ഭാവി നശിപ്പിക്കുമെന്നാണ് പറഞ്ഞത്. എനിക്ക് കൊറൊണ ബാധിക്കട്ടെ എന്ന് അദ്ദേഹം ശപിച്ചു.'- ജസ്റ്റിസ് ദത്ത ഉത്തരവിൽ കുറിച്ചു. കോടതിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുന്നതിൽ പരാജയപ്പെട്ടതിനും മാന്യമായി പെരുമാറാത്തതിനും അഭിഭാഷകൻ ബിജോയ് അധികാരിയെ ജസ്റ്റിസ് ദീപങ്കർ ദത്ത ശകാരിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP