Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇന്നലെ 786 പേർ മരിച്ച് മരണസംഖ്യ 6159 ആയി ഉയർന്നു; കുറഞ്ഞത് ബ്രിട്ടനിൽ മരിക്കുക 66,000 പേർ; ഇറ്റലിയും സ്പെയിനും ഫ്രാൻസും രക്ഷപ്പെട്ടാലും ബ്രിട്ടനിൽ മഹാദുരന്തം തുടരും

ഇന്നലെ 786 പേർ മരിച്ച് മരണസംഖ്യ 6159 ആയി ഉയർന്നു; കുറഞ്ഞത് ബ്രിട്ടനിൽ മരിക്കുക 66,000 പേർ; ഇറ്റലിയും സ്പെയിനും ഫ്രാൻസും രക്ഷപ്പെട്ടാലും ബ്രിട്ടനിൽ മഹാദുരന്തം തുടരും

സ്വന്തം ലേഖകൻ

ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പ്രതിസന്ധിയായ കൊറോണ ബാധ പെട്ടെന്നൊന്നും വിട്ട് പോവില്ലെന്നും ചുരുങ്ങിയത് 66,000 പേരെങ്കിലും രാജ്യത്തുകൊറോണ ബാധിച്ച് മരിക്കുമെന്നുമാണ് ഏറ്റവും പുതിയ മുന്നറിയിപ്പ്. അതായത് നിലവിൽ കൊറോണ ദുരന്തം നേരിടുന്ന ഇറ്റലിയും ഫ്രാൻസും സ്പെയിനും മഹാവ്യാധിയിൽ നിന്നും രക്ഷപ്പെട്ടാലും ബ്രിട്ടനിൽ ഈ മഹാദുരന്തം കൂട്ടത്തോടെ ജീവനുകൾ കവരുന്നത് തുടരുമെന്നാണ് മുന്നറിയിപ്പ്. ബ്രിട്ടനിൽ ഇന്നലെ മാത്രം കൊറോണ കാരണം 786 പേർ മരിക്കുകയും മൊത്തം മരണസംഖ്യ 6159 ആയി ഉയരുകയും ചെയ്ത സാഹചര്യത്തിലാണ് ഈ കടുത്ത മുന്നറിയിപ്പുണ്ടായിരിക്കുന്നതെന്നത് ആശങ്കയേറ്റുന്നു.

രാജ്യത്തെ മൊത്തം കൊറോണ രോഗികളുടെ എണ്ണത്തിൽ ഇന്നലെ 3634 പേരുടെ വർധനവുണ്ടായി മൊത്തം രോഗികൾ 55,242 ആയി വർധിച്ചുവെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. എന്നാൽ യഥാർത്ഥത്തിൽ രാജ്യത്ത് മില്യൺ കണക്കിന് രോഗികളുണ്ടെന്നും അതിനാൽ വരും നാളുകളിൽ കൊറോണ ബാധിച്ച് ഇതിലും വലിയ കൂട്ട മരണങ്ങൾ പ്രതിദിനം ഉണ്ടാകുമെന്ന പേടിപ്പെടുത്തുന്ന പ്രവചനവും പുറത്ത് വന്നിട്ടുണ്ട്. യുകെയിലെ എൻഎച്ച്എസിലെ ബെഡുകളുടെ ക്ഷാമം, ഇന്റൻസീവ് കെയറിന്റെ ദൗർലഭ്യം തുടങ്ങിയവ കാരണമാണ് യുകെയിലെ മരണസംഖ്യ ഇറ്റലിയിലേതിനേക്കാൾ മൂന്നിരട്ടിയായി മാറാൻ പോകുന്നതെന്നും സയന്റിസ്റ്റുകൾ മുന്നറിയിപ്പേകുന്നു.

യൂറോപ്പിലാകമാനം കൊറോണ ബാധിച്ച് 1,51,680 പേർ മരിക്കുമെന്നാണ് വാഷിങ്ടൺ യൂണിവേഴ്സിറ്റിയിൽ തയ്യാറാക്കിയ ഇത് സംബന്ധിച്ച മോഡലിങ് പ്രവചിക്കുന്നത്. ഇതിൽ 66,000 മരണങ്ങൾ യുകെയിലായിരിക്കും ഉണ്ടാവുകയെന്നും ഈ മോഡലിങ് മുന്നറിയിപ്പേകുന്നു. വരുന്ന ജൂലൈ മാസത്തോടെയായിരിക്കും ഇത്രയും കൊറോണ മരണങ്ങൾക്ക് യുകെ സാക്ഷ്യം വഹി്ക്കാൻ പോകുന്നത്. അതേ സമയം ഇറ്റലിയിൽ 20,000 കൊറോണ മരണങ്ങളായിരിക്കും സംഭവിക്കുന്നത്. അതായത് ഇറ്റലിയിലുണ്ടാകാൻ പോകുന്ന മരണങ്ങളേക്കാൾ മൂന്നിരട്ടിയിൽ കൂടുതലായിരിക്കും ബ്രിട്ടനിലുണ്ടാകുന്ന കൊറോണ മരണങ്ങൾ.

ഇതേ സമയം സ്പെയിനിൽ 19,000 പേരും ഫ്രാൻസിൽ 15,000 പേരുമായിരിക്കും കൊറോണ ബാധിച്ച് മരിക്കാൻ പോകുന്നതെന്നും ഈ മോഡലിങ് പ്രവചിക്കുന്നു. ഓരോ രാജ്യത്തെയും ഇന്റൻസീവ് കെയർ, ഹോസ്പിറ്റൽ ബെഡുകൾ എന്നിവയുടെ ലഭ്യതയെ അടിസ്ഥാനമാക്കിയാണ് ഈ മോഡലിംഗിന് പിന്നിൽ പ്രവർത്തിച്ചവർ ഈ പ്രവചനം പുറത്ത് വിട്ടിരിക്കുന്നത്.നിലവിൽ ബ്രിട്ടനിൽ വെറും 17,765 ബെഡുകൾ മാത്രമേ ലഭ്യമായിട്ടുള്ളെവെന്നും എന്നാൽ ഏപ്രിൽ മധ്യത്തോടെ കൊറോണ മൂർധന്യത്തിലെത്തുന്നതിനെ തുടർന്ന് രാജ്യത്ത് ഒരു ലക്ഷത്തോളം ബെഡുകൾ വേണ്ടി വരുമെന്നും തൽഫലമായി വൻ ദുരന്തമാണ് രാജ്യത്തെ കാത്തിരിക്കുന്നതെന്നും ഈ മോഡലിങ് എടുത്ത് കാട്ടുന്നു.

എന്നാൽ കൊറോണയെ നേരിടുന്നതിന് സജ്ജമാക്കിയിരിക്കുന്ന പുതിയ എൻഎച്ച്എസ് നൈറ്റിങ്ഗെയിൽ ഹോസ്പിറ്റലുകളിൽ ലഭ്യമായ ആയിരക്കണക്കിന് ബെഡുകളെ ഈ മോഡലിങ് കണക്കിലെടുത്തിട്ടില്ലെന്നത് ഇതിന്റെ പോരായ്മയായി എടുത്ത് കാട്ടപ്പെടുന്നുമുണ്ട്. കൊറോണ മൂർധന്യത്തിലെത്തുന്നതോടെ യുകെയിൽ 20,000 പേരാണ് മരിക്കുകയെന്ന യുകെയിലെ മുതിർന്ന സയന്റിസ്റ്റുകളുടെ പ്രവചനത്തിൽ നിന്നും ഏറെ വ്യത്യാസമുള്ള പ്രവചനമാണീ മോഡലിങ് നടത്തിയതെന്നതും ശ്രദ്ധേയമാണ്. യുകെയിൽ കൊറോണ മൂർച്ഛിക്കുന്നതോടെ 20,862 വെന്റിലേറ്ററുകളുടെയും 23,745 ഐസിയുവിന്റെയും പോരായ്മയുണ്ടാകുമെന്നും ഈ മോഡലിങ് പ്രവചിക്കുന്നു.

എന്നാൽ അതേ സമയം ഇറ്റലിയിൽ ബെഡുകളുടെ കുറവുണ്ടാവില്ല. ഇവിടെ വെറും 4962 ഐസിയുവിന്റെയും 5967 വെന്റിലേറ്ററുകളുടെയും കുറവ് മാത്രമായിരിക്കും അനുഭവപ്പെടുന്നത്. സ്പെയിനിലും ബെഡുകളുടെ കുറവുണ്ടാവില്ല. ഇവിടെ വെറും 5858 ഐസിയുവിന്റെയും 6139 വെന്റിലേറ്ററുകളുടെയും കുറവ് മാത്രമായിരിക്കും അനുഭവപ്പെടുന്നത്. ജർമനിയിൽ രോഗം മൂർധന്യത്തിലെത്തുമ്പോൾ മരണം 8802ൽ ഒതുങ്ങുമെന്നും ഇവിടെ ഐസിയുകളുടെയും ബെഡുകളുടെയും കുറവ് ഇക്കാലമാകുമ്പോഴേക്കും അനുഭവപ്പെടില്ലെന്നും ഈമോഡലിങ് പ്രവചിക്കുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP