Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആൻഡമാനിൽ സ്ഥിതി നിയന്ത്രണ വിധേയം; ഇതുവരെ റിപ്പോർട്ട് ചെയ്തത് 10 പോസിറ്റീവ് കേസുകൾ; നിരീക്ഷണത്തിലുള്ളത് 1588 പേർ; നിരീക്ഷണത്തിലിരിക്കുന്ന ഓരോ ആളുകൾക്കും വളണ്ടിയർമാരുടെ പരിചരണം; അവശ്യവസ്തുക്കൾ ഹോംഡെലിവറിയായി വീട്ടിലെത്തിക്കും; ദ്വീപിലെ കൺസൾട്ടന്റ് ഡോ. വസീം ഇക്‌ബാൽ മറുനാടനോട്

ആൻഡമാനിൽ സ്ഥിതി നിയന്ത്രണ വിധേയം; ഇതുവരെ റിപ്പോർട്ട് ചെയ്തത് 10 പോസിറ്റീവ് കേസുകൾ; നിരീക്ഷണത്തിലുള്ളത് 1588 പേർ; നിരീക്ഷണത്തിലിരിക്കുന്ന ഓരോ ആളുകൾക്കും വളണ്ടിയർമാരുടെ പരിചരണം; അവശ്യവസ്തുക്കൾ ഹോംഡെലിവറിയായി വീട്ടിലെത്തിക്കും; ദ്വീപിലെ കൺസൾട്ടന്റ് ഡോ. വസീം ഇക്‌ബാൽ മറുനാടനോട്

ജാസിം മൊയ്ദീൻ

പോർട്ബ്ലെയർ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങങ്ങൾ ആൻഡമാനിൽ നല്ലരീതിയിൽ പുരോഗമിക്കുകയാണെന്ന് ആൻഡമാൻ നിക്കോബാർ അഡ്‌മിനട്രേറ്റീവ് ഡിസാസ്റ്റർ മാനേജ്മെന്റ് കൺസൾട്ടന്റ് ഡോ. വസീം ഇക്‌ബാൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

ആൻഡമാനിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്. പത്തുകൊവിഡ് 19 പോസീറ്റീവ് കേസുകളാണ് ഇവിടെ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. 1588 പേരാണ് ഇവിടെ നിരീക്ഷണത്തിലുള്ളത്. ഇവരെ സഹായിക്കാനായി വലിയൊരു വളണ്ടിയർ സംഘത്തിന് രൂപം നൽകിയിട്ടുണ്ട്. 2500ലധികം വളണ്ടിയർമാരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്. നിരീക്ഷണ കാലാവധി കഴിയുന്നതു വരെ ഇവരുടെ എല്ലാ കാര്യങ്ങളും വളണ്ടിയർമാർ നിറവേറ്റും. നഗര പ്രദേശങ്ങളിലും ഗ്രാമങ്ങളിലുമെല്ലാം അവശ്യവസ്തുക്കളുടെ ഹോംഡെലിവറി വിതരണത്തിന് വളണ്ടിയർമാർ രംഗത്തുണ്ട്. ദ്വീപ് പൂർണമായും ലോക്ഡൗണാണ്. ജനങ്ങൾ നല്ല രീതിയിൽ സഹകരിക്കുന്നുണ്ട്.

വിവിധ തൊഴിലാളികൾക്കായി പോർട്ബ്ലെയറിലും സമീപ പ്രദേശങ്ങളിലും അഡ്‌മിനിസ്ട്രേറ്റീവിന് കീഴിൽ ക്യാമ്പുകൾ ആരംഭിച്ചിട്ടുണ്ട്. ഇവർക്കായി എല്ലാ സൗകര്യങ്ങളും ക്യാമ്പിൽ ഒരുക്കിയിട്ടുണ്ട്. അഡ്‌മിനിസ്ട്രേറ്റീവിന് കീഴിലെ എല്ലാ വകുപ്പുകളും 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. പൊലീസ്, ആരോഗ്യ പ്രവർത്തകർ, സന്നദ്ധ പ്രവർത്തകർ ഇവരുടെയെല്ലാം കൃത്യമായ ഇടപെടലിന്റെ ഭാഗമായി ദ്വീപിൽ കൊവിഡ് 19 വൈറസ് വ്യാപനം തടയാൻ സാധിച്ചിട്ടുണ്ട്. ഇവിടെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണ്.

ആൻഡമാൻ നിക്കോബാർ അഡ്‌മിനിട്രേറ്റീവിന്റെ കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളെ കൊൽക്കത്ത ഹൈക്കോടതി പ്രശംസിക്കുകയും ചെയ്തിട്ടുണ്ടെന്ന് ആൻഡമാൻ നിക്കോബാർ അഡ്‌മിനിസ്ട്രേറ്റീവിന്റെ ഡിസാസ്റ്റർ മാനേജ്മെന്റ് കൺസൾട്ടന്റ് ഡോ. വസീം ഇക്‌ബാൽ മറുനാടൻ മലയാളിയോട് പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP