Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഒരു കോടി മരുന്നുകൾ മാറ്റി വെച്ച ശേഷമായിരിക്കും മരുന്നുകളുടെ കയറ്റുമതി; ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുജറാത്തിലെ മൂന്ന് കമ്പനികൾ ചേർന്ന് നിർമ്മിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി; '' ഗുജറാത്ത് ഇപ്പോൾ ലോകത്തിന് മുൻപിൽ തിളങ്ങുകയാണെന്നും രൂപാണിയുടെ മറുപടി  

ഒരു കോടി മരുന്നുകൾ മാറ്റി വെച്ച ശേഷമായിരിക്കും മരുന്നുകളുടെ കയറ്റുമതി; ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുജറാത്തിലെ മൂന്ന് കമ്പനികൾ ചേർന്ന് നിർമ്മിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി; '' ഗുജറാത്ത് ഇപ്പോൾ ലോകത്തിന് മുൻപിൽ തിളങ്ങുകയാണെന്നും രൂപാണിയുടെ മറുപടി   

മറുനാടൻ ഡെസ്‌ക്‌

 

അഹമ്മദാബാദ്: യു.എസ് കയറ്റുമതി ചെയ്യാനുള്ള പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിൻ ഗുജറാത്തിലെ മൂന്ന് കമ്പനികൾ ചേർന്ന് നിർമ്മിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി.

ഒരു കോടി മരുന്നുകൾ മാറ്റി വെച്ച ശേഷമായിരിക്കും മരുന്നുകളുടെ കയറ്റുമതി നടത്തുകയെന്നും അദ്ദേഹം ഒരു സ്വകാര്യ റേഡിയോ സ്റ്റേഷന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

'' ഗുജറാത്ത് ഇപ്പോൾ ലോകത്തിന് മുൻപിൽ തിളങ്ങുകയാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ത്യയിൽ നിന്നും പ്രതിരോധമരുന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് കേന്ദ്രസർക്കാർ അതിന് അനുമതി നൽകിയിരിക്കുന്നു. ഗുജറാത്താണ് മരുന്നുകൾ യു.എസിലേക്ക് കയറ്റുമതി ചെയ്യാൻ തയ്യാറെടുക്കുന്നത്'', എന്നായിരുന്നു വിജയ് രൂപാനി പറഞ്ഞത്.

യു.എസിലേക്ക് കയറ്റുമതി ചെയ്യാനുള്ള മരുന്നുകളുടെ നിർമ്മാണം ഗുജറാത്ത് അടിസ്ഥാനമായുള്ള കമ്പനികൾ ആരംഭിച്ചുകഴിഞ്ഞെന്നും നമ്മുടെ ആവശ്യത്തിനായി ഒരു കോടി മരുന്നുകൾ ഇവിടെ മാറ്റിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.

കൊവിഡ് പ്രതിരോധമരുന്ന് നൽകിയില്ലെങ്കിൽ ഇന്ത്യക്ക് തിരിച്ചടി ഉണ്ടാകുമെന്നായിരുന്നു അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഇതിന് പിന്നാലെയാണ് പ്രതിരോധ മരുന്ന് ഹൈഡ്രോക്സി ക്ലോറോക്വിനിന്റെ കയറ്റുമതിക്ക് അനുമതി നൽകാം എന്ന് കേന്ദ്രസർക്കാർ അറിയിച്ചത്.

കേന്ദ്ര വിദേശ കാര്യ മന്ത്രാലയ പ്രതിനിധി അനുരാഗ് ശ്രീവാസ്തവായിരുന്നു ഇക്കാര്യം അറിയിച്ചത്. ' മഹാമാരി കാര്യമായി ബാധിച്ച ചില രാജ്യങ്ങൾക്ക് ഈ അത്യാവശ്യ മരുന്ന് ഞങ്ങൾ നൽകും. അതിനാൽ ഈ വിഷയം രാഷ്ടരീയവൽക്കരിക്കാനുള്ള ശ്രമത്തെ നിരുത്സാഹപ്പെടുത്തേണ്ടതാണ്,' എന്നായിരുന്നു ശ്രീവാസ്തവയുടെ വാക്കുകൾ.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP