Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വയനാട്ടിലെ സാമൂഹ്യ അടുക്കളയിലേക്ക് രാഹുൽഗാന്ധിയുടെ വക 13 മെട്രിക് ടൺ അരിയും, 2600 കിലോ ധാന്യങ്ങളും; ഭക്ഷ്യധാന്യങ്ങൾ ഐ സി ബാലകൃഷ്ണൻ എംഎൽഎ ജില്ലാകളക്ടർ അദീല അബ്ദുള്ളക്ക് കൈമാറി

വയനാട്ടിലെ സാമൂഹ്യ അടുക്കളയിലേക്ക് രാഹുൽഗാന്ധിയുടെ വക 13 മെട്രിക് ടൺ അരിയും, 2600 കിലോ ധാന്യങ്ങളും; ഭക്ഷ്യധാന്യങ്ങൾ ഐ സി ബാലകൃഷ്ണൻ എംഎൽഎ ജില്ലാകളക്ടർ അദീല അബ്ദുള്ളക്ക് കൈമാറി

സ്വന്തം ലേഖകൻ

കൽപ്പറ്റ: കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ലോക്ക്ഡൗണിലാണ് രാജ്യം. ഇതോടെ കേരളത്തിൽ പലയിടങ്ങളിലായി കുടുങ്ങി കിടക്കുന്നവർക്ക് കേരളത്തിൽ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ മുന്നോട്ടു പോകാൻ ഇവിടുത്തെ സംവിധാനങ്ങൾ കൊണ്ട് സാധിക്കുന്നുണ്ട്. എല്ലാ രാഷ്ട്രീയക്കാരും തങ്ങളാൽ സാധിക്കുന്ന വിധത്തിലുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് ചെയ്യുന്നത്. ഇതിനിടെ കൊവിഡ് പ്രതിരോധപ്രവർത്തനം തുടരുന്നതിനിടെ വീണ്ടും വയനാടിന് രാഹുൽഗാന്ധി എം പിയുടെ സഹായം നൽകി.

സാമൂഹ്യ അടുക്കളക്കായി രാഹുൽഗാന്ധി നൽകിയത് 13 മെട്രിക് ടൺ അരിയും, 2600 കിലോ ധാന്യങ്ങളും. ബുധനാഴ്ച രാവിലെ 10 മണിക്ക് ഭക്ഷ്യധാന്യങ്ങൾ ഐ സി ബാലകൃഷ്ണൻ എംഎൽഎ ജില്ലാകളക്ടർ അദീല അബ്ദുള്ളക്ക് ഭക്ഷ്യധാന്യങ്ങൾ കൈമാറി. സികെശശീന്ദ്രൻ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഉഷാതമ്പി, മുൻസിപ്പൽ ചെയർപേഴ്സൺ സനിത ജഗദീഷ്, യുഡിഎഫ് നേതാക്കളായ എൻ ഡി അപ്പച്ചൻ, പി വി ബാലചന്ദ്രൻ, കെ എൽ പൗലോസ്, പി പി ആലി, തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ആരംഭിച്ച ഘട്ടം മുതൽ എംപിയുടെ സഹായം ജില്ലയിൽ എത്തിത്തുടങ്ങിയിരുന്നു.

വയനാടിന് ആവശ്യമായ തെർമൽ സ്‌കാനറുകൾ, 20,000 മാസ്‌ക്കുകൾ, 1000 ലിറ്റർ സാനിറ്റൈസർ എന്നിവയാണ് ആദ്യഘട്ടത്തിൽ രാഹുൽ വയനാടിനായി എത്തിച്ച് നൽകിയത്. പിന്നീട് ജില്ലാ ആശുപത്രിയിലടക്കം അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനായി ഒരു കോടി രൂപ പ്രാദേശിക വികസനഫണ്ടിൽ നിന്നും അനുവദിക്കുകയും ചെയ്തു. ഈ തുകയിൽ നിന്നും 11,20,000 രൂപ ചെലവിട്ട് മൈസൂരിൽ നിന്നും മുതിർന്നവർക്കും, കുട്ടികൾക്കും ഉപയോഗിക്കാൻ പറ്റുന്ന വിധത്തിലുള്ള രണ്ട് വെന്റിലേറ്ററുകൾ കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലേക്ക് വാങ്ങിയിരുന്നു. രാഹുൽഗാന്ധിയുടെ ഇടപെടലിനെ തുടർന്ന് മഹാരാഷ്ട്രയിൽ നിന്നുള്ള രാജ്യസഭാ എംപി കുമാർ കേത്കർ 25 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ഈ തുക ഐ.സി.യു വെന്റിലേറ്റർ, മറ്റ് കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ എന്നിവ വാങ്ങുന്നതിനായാണ് അനുവദിച്ചത്. ഈ തുകക്ക് ഭരണാനുമതിയാകുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യ അടുക്കളക്ക് രാഹുൽഗാന്ധി നൽകുന്ന ധാന്യങ്ങൾ 23 ഗ്രാമപഞ്ചായത്തുകളിലും, മൂന്ന് മൂനിസിപ്പാലിറ്റികളിലുമായി നൽകും. 500 കിലോ അരി, 50 കിലോവീതം കടല, പയർ എന്നിങ്ങനെയാണ് നൽകുന്നത്. ഇതിന്റെ വിതരണത്തിന് ബുനധാഴ്ച ജില്ലയിൽ തുടക്കം കുറിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP